in

LOVELOVE LOLLOL OMGOMG AngryAngry CryCry

ഫൈനലിന് എത്തുന്ന ആരാധകർ അറിയേണ്ട കാര്യങ്ങൾ

ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിന് എത്തുന്ന ആരാധകർ അറിയേണ്ട പ്രാധാനപെട്ട കാര്യങ്ങൾ എന്തൊക്കെയാണ്? ഞായറാഴ്ചയാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ എട്ടാം സീസണിന്റെ ഫൈനൽ.കേരള ബ്ലാസ്റ്റേഴ്‌സും ഹൈദരാബാദ് എഫ് സി യുമാണ് ഫൈനലിൽ കൊമ്പുകോർക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിന് എത്തുന്ന ആരാധകർ അറിയേണ്ട പ്രാധാനപെട്ട കാര്യങ്ങൾ എന്തൊക്കെയാണ്? ഞായറാഴ്ചയാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ എട്ടാം സീസണിന്റെ ഫൈനൽ.കേരള ബ്ലാസ്റ്റേഴ്‌സും ഹൈദരാബാദ് എഫ് സി യുമാണ് ഫൈനലിൽ കൊമ്പുകോർക്കുന്നത്.

ആകെ 18000 സീറ്റുകളാണ് ഫൈനൽ നടക്കുന്ന ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലുള്ളത്. ഈ 18000 ടിക്കറ്റുകളും ഇതിനോടകം വിറ്റ് കഴിഞ്ഞു.ഓൺലൈനായി ടിക്കറ്റ് ബുക്ക്‌ ചെയ്തവർ ഗോവയിലെ ഫറ്റോർഡയിലെ ബുക്ക്‌ മൈ ഷോയുടെ കൗണ്ടറിൽ നിന്ന് ടിക്കറ്റുകൾ സ്വീകരിക്കുക.

72 മണിക്കൂർ മുന്നേയുള്ള rtpcr ടെസ്റ്റ് റിസൾട്ടും രണ്ട് ഡോസ് വാക്‌സിനേഷൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റും എല്ലാരും കരുതണം. ഇന്ത്യക്ക് പുറത്തു നിന്ന് വാക്‌സിനേഷൻ സ്വീകരിച്ചവരാണെൽ അത് അത് രാജ്യത്തെ സർട്ടിഫിക്കറ്റ് മതിയാവും.

മത്സരം കഴിഞ്ഞ റെയിൽവെ സ്റ്റേഷനിലേക്ക് മടങ്ങാൻ പൊതുഗതാഗതം ഉണ്ടായിരിക്കുനതല്ല.റെയിൽവേ സ്റ്റേഷനിലേക്ക് എത്തണമെങ്കിൽ മർഗോവിലെ കദംബ ബസ് സ്റ്റാൻഡിലേക്ക് നടന്ന് ഒരു റിക്ഷയോ മോട്ടോർ സൈക്കിൾ എടുക്കുക. അധികം ചിലവ് വരില്ല.

ഏറ്റവും നന്നായി മത്സരം ആസ്വദിക്കാൻ കഴിയുക വെസ്റ്റ് സ്റ്റാൻഡിൽ നിന്നാണ്.എന്നാൽ ഈ സ്റ്റാൻഡിന്റെ ടിക്കറ്റുകൾ വിൽപ്പനയ്‌ക്കില്ല. പക്ഷെ വെസ്റ്റ് സ്റ്റാൻഡ് മുഴുവൻ ,അതിഥികൾക്കുള്ളതാണ്. വെസ്റ്റ് അപ്പർ സ്റ്റാൻണ്ടിലും നിങ്ങൾക്ക് നന്നായി കളി ആസ്വദിക്കാൻ സാധിക്കും . വെസ്റ്റ് ലോവറും നല്ലതാണ്, തുടർന്ന് നോർത്ത്/സൗത്ത് അപ്പർ, ഗോളുകൾക്ക് പിന്നിൽ.

4 പ്രതിവാര ട്രെയിനുകളും 1 പ്രതിദിന ട്രെയിനുകളും കൊച്ചിയിൽ നിന്ന് ഗോവയിലേക്ക് ഓടുന്നു, എൽടിടി ഗരിബ് രത്ത് (12202) വഴി ഏകദേശം 662 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്നു.

കേരളത്തിൽ നിന്ന് ഗോവയിലേക്ക് റോഡ് മാർഗം ഏകദേശം 17 മണിക്കൂർ യാത്ര ചെയ്യേണ്ടിവരും. ഞായറാഴ്ച 7:30 മണിക്കാണ് ഫൈനൽ ആരംഭിക്കുക.

അന്ന് ക്യാപ്റ്റൻ കോഹ്ലി അല്ലായിരുന്നേൽ താൻ ഇന്ന് ഇന്ത്യൻ ടീമിൽ കാണില്ലെന്ന് യുവ ഇന്ത്യൻ താരം…

ഫുട്ബോളിൽ തനിക്ക് ഒരേ ഒരു നിയമം മാത്രം – അഡ്രയൻ ലൂണ..