in ,

ചെന്നൈയുടെ ഈ തീരുമാനം ഞെട്ടിക്കുന്നത് ഒന്നുമായിരുന്നില്ലെന്ന് ഇംഗ്ലണ്ട് ഇതിഹാസ താരം..

മഹേന്ദ്ര സിംഗ് ധോനിയിൽ രവീന്ദ്ര ജഡേജയിലേക്ക് ചെന്നൈ സൂപ്പർ കിങ്‌സ് നായക സ്ഥാനം കൈമാറിയത് ഞെട്ടിക്കുന്ന തീരുമാനം ഒന്നുമായിരുന്നില്ലെന്ന് ഇംഗ്ലണ്ട് ഇതിഹാസം താരം കെവിൻ പീറ്റേഴ്സൻ.

മഹേന്ദ്ര സിംഗ് ധോനിയിൽ രവീന്ദ്ര ജഡേജയിലേക്ക് ചെന്നൈ സൂപ്പർ കിങ്‌സ് നായക സ്ഥാനം കൈമാറിയത് ഞെട്ടിക്കുന്ന തീരുമാനം ഒന്നുമായിരുന്നില്ലെന്ന് ഇംഗ്ലണ്ട് ഇതിഹാസം താരം കെവിൻ പീറ്റേഴ്സൻ.

ബെറ്റ് വേ ക്ക് കൊടുത്ത അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

എം‌എസ് ധോണിയിൽ നിന്ന് നായകസ്ഥാനം കൈമാറണ്ടേ ഏറ്റവും കൃത്യമായ സമയം ഇതാണ്.പക്ഷേ അവർ രവി ജഡേജയിലേക്ക് തിരിഞ്ഞത് എന്നെ അത്ഭുതപ്പെടുത്തുന്നില്ല – നല്ല തീരുമാനങ്ങൾ എടുക്കുന്ന മറ്റൊരു നായകനാണ് അദ്ദേഹം . ജഡേജ മികച്ച ചിന്തകനും വളരെ പരിചയസമ്പന്നനായ ടി20 കളിക്കാരനുമാണ്, അതിനാൽ എല്ലാവരേയും വീണ്ടും അത്ഭുതപ്പെടുത്താൻ സിഎസ്‌കെയ്ക്ക് നല്ല അവസരമുണ്ട്,”

കഴിഞ്ഞ സീസണിൽ എല്ലാവരെയും അത്ഭുതപെടുത്തി കൊണ്ടാണ് ചെന്നൈ മുന്നേറിയത് . ചില യുവരക്തങ്ങൾ അവിടെ കടന്നുവരുന്നുണ്ട്, പക്ഷേ ശാന്തവും അനുഭവപരിചയവുമുള്ള തലവന്മാർ തീരുമാനങ്ങൾ എടുക്കുന്നത് അവർക്ക് മറ്റുള്ളവരെക്കാൾ മുൻതൂക്കം നൽകുമെന്ന് അവർ മനസ്സിലാക്കിയതായി തോന്നുന്നു. ഒരു ടി20 മത്സരത്തിനിടയിൽ എടുക്കേണ്ട തീരുമാനങ്ങൾ, എതിർ ടീമിനേക്കാൾ കൂടുതൽ ശരിയായാൽ നിങ്ങൾ വിജയിക്കുമെന്നും പീറ്റേഴ്‌സൻ കൂട്ടിച്ചേർത്തു.

ഇന്ന് ഐ പി ൽ ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്ത നൈറ്റ്‌ റൈഡഴ്സാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ എതിരാളികൾ.

കൂവുന്ന PSG ഫാൻസ് കാണുന്നുണ്ടല്ലോ, ലോകത്തിലെ ഏറ്റവും മികച്ച താരത്തെ എങ്ങനെ ഉപയോഗിക്കണം എന്നുകൂടി അറിഞ്ഞാൽ ഇതുപോലെ ആയിരിക്കും കളിയും, റിസൾട്ടും…

ചെന്നൈയിലേ ധോണി എന്നാ ക്യാപ്റ്റന്റെ മികച്ച അഞ്ചു തീരുമാനങ്ങൾ..