ക്രിക്കറ്റിന്റെ ഏറ്റവും ചുരുങ്ങിയ രൂപമാണ് ടി20. ഒരു സിനിമ കാണുന്ന സമയത്തിൽ ഒരു മൽസരഫലം ഉണ്ടാകുന്നു എന്നുള്ളതാണ് ടി20 ക്രിക്കറ്റിനെ കൂടുതൽ ജനകീയമാക്കിയത്. ഏകദിന, ടെസ്റ്റ് ക്രിക്കറ്റുകളെ അപേക്ഷിച്ച് ചുരുങ്ങിയ സമയത്ത് തന്നെ മത്സരഫലം ടി20 ക്രിക്കറ്റിന്റെ ഒരു പ്രത്യേകത. എന്നാൽ ഒരു ഇന്നിങ്സിന്റെ രണ്ട് പന്തുകൾ കൊണ്ട് തന്നെ ഒരു മത്സരഫലം ഉണ്ടായാലോ ?
ടി20 ക്രിക്കറ്റിൽ അങ്ങനെയൊരു സംഭവം നടന്നിരിക്കുകയാണ്. ക്രിക്കറ്റ് ലോകത്ത് അങ്ങനെയൊന്നും കേട്ടിട്ടില്ലാത്ത സ്പെയിനും ഐൽ ഓഫ് മാനും തമ്മിലുള്ള അന്താരാഷ്ട്ര മത്സരത്തിലാണ് ഈ റെക്കോർഡ് സംഭവിച്ചിരിക്കുന്നത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഐൽ ഓഫ് മാൻ എന്ന രാജ്യം പത്ത് റൺസിന് പുറത്താവുകയിരുന്നു. രുഷന്മാരുടെ T20Iയിലെ എക്കാലത്തെയും കുറഞ്ഞ സ്‌കോർ ആണിത്. നേരത്തെ തുർക്കി 2019ൽ 21 റൺസിൻ ഓളൗട്ട് ആയതായിരുന്നു ഏറ്റവും ചെറിയ അന്താരാഷ്ട്ര ടി20 സ്കോർ.
ഇന്നലെ നടന്ന ഈ മത്സരത്തിൽ പെയിനിന്റെ മുഹമ്മദ് കമ്രാനും ആതിഫ് മെഹ്മൂദുമാണ് ഐൽ ഓഫ് മെനിനെ എറിഞ്ഞിട്ടത്. ഇരുവരും നാലു വിക്കറ്റ് വീതം വീഴ്ത്തി. ഇതിൽ കമ്രാൻ ഒരു ഹാട്രിക്കും നേടി. കേവലം 8.4 ഓവർ മാത്രമെ ഐൽ ഓഫ് മെനിന് പിടിച്ച് നിൽക്കാനായുള്ളു.
10 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സ്‌പെയിനിന്റെ ഓപണർ അവായിസ് അഹമ്മദ് നേരിട്ട രണ്ട് പന്തുകൾ സിക്സർ പറത്തിയതോടെ ആദ്യ രണ്ട് പന്തുകളിൽ തന്നെ സ്പെയിൻ വിജയിച്ചു. 118 പന്തുകൾ ബാക്കിനിൽക്കെ 10 വിക്കറ്റ് ജയം എന്ന റെക്കോർഡ് ഇതോടെ കുറിക്കപ്പെട്ടു.