in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ഐഎസ്എലിലെ ഗോൾഡൻ ബൂട്ട് നേടാൻ ബ്ലാസ്റ്റേഴ്‌സ് താരത്തിനാവുമോ?? നിലവിലെ സാധ്യതകൾ ഇങ്ങനെ..

അതേസമയം ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ലീഗ് സ്റ്റേജ് മത്സരങ്ങളെല്ലാം അവസാനിച്ചു കഴിഞ്ഞപ്പോൾ നിലവിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരത്തിന് ലഭിക്കുന്ന ഗോൾഡൻ ബൂട്ട് അവാർഡ് റേസിൽ മുന്നിലാര് എന്ന് ആരാധകർക്കറിയാനുള്ള ആകാംക്ഷയുണ്ടാകും.

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ലീഗ് മത്സരങ്ങൾ എല്ലാം അവസാനിച്ചു കഴിഞ്ഞു, ഇനി പ്ലേഓഫ്, ഫൈനൽ മത്സരങ്ങൾക്ക് വേണ്ടി ആരാധകർ കാത്തിരിക്കുകയാണ്.

അതേസമയം ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ലീഗ് സ്റ്റേജ് മത്സരങ്ങളെല്ലാം അവസാനിച്ചു കഴിഞ്ഞപ്പോൾ നിലവിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരത്തിന് ലഭിക്കുന്ന ഗോൾഡൻ ബൂട്ട് അവാർഡ് റേസിൽ മുന്നിലാര് എന്ന് ആരാധകർക്കറിയാനുള്ള ആകാംക്ഷയുണ്ടാകും.

ടോപ് സ്കോറർ ലിസ്റ്റ് നോക്കുകയാണെങ്കിൽ 20 കളിയിൽ നിന്നും 10 ഗോൾ നേടിയ കേരള ബ്ലാസ്റ്റേഴ്‌സ് താരം ദിമിത്രിയോസ് ഡയമന്റാകോസ് ആറാം സ്ഥാനത്താണ്.

19 കളിയിൽ നിന്നും 10 ഗോൾ നേടിയ ഹൈദരാബാദ് താരം ഓഗ്ബച്ച അഞ്ചാം സ്ഥാനത്ത് ഇടം നേടി. 20 കളിയിൽ നിന്ന് 11 ഗോൾ നേടിയ എഫ്സി ഗോവയുടെ ഐകറാണ് നാലാം സ്ഥാനത്ത്.

18 കളിയിൽ നിന്നും 11 ഗോളുകൾ നേടിയ മുംബൈ സിറ്റി എഫ്സി താരം ജോർഹെ പെരേര ഡയസ് മൂന്നാം സ്ഥാനത്താണ്. 20 കളിയിൽ നിന്നും 12 ഗോളുകൾ നേടിയ ഈസ്റ്റ്‌ ബംഗാളിന്റെ ക്ലീറ്റൻ സിൽവ രണ്ടാം സ്ഥാനത്താണ്.

20 കളിയിൽ നിന്നും 12 ഗോളുകൾ നേടിയ ഒഡിഷ എഫ്സിയുടെ ഡീഗോ മൗറിസിയോയാണ് നിലവിൽ ഗോൾഡൻ ബൂട്ട് റേസിൽ ലീഡ് ചെയ്യുന്നത്.

ആറാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്‌സ് താരം ദിമിത്രിയോസിന് അടുത്ത മത്സരത്തിൽ ഹാട്രിക് നേടിയാൽ തന്നെ ഗോൾഡൻ ബൂട്ട് റേസിൽ ഒന്നാം സ്ഥാനത്തെത്താനാവും. അതിനാൽ തന്നെ ഗോൾഡൻ ബൂട്ട് അവാർഡ് നേടാൻ സാധ്യതയുള്ള നിരവധി താരങ്ങൾ തന്നെയാണ് മുന്നിലുള്ളത്.

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിലെ നിലവിലെ ടോപ് സ്കോറർ ലിസ്റ്റ് ഇതാ..

ഐഎസ്എൽ ലീഗ് സ്റ്റേജ് അവസാനിച്ചു… മികച്ച കളി പുറത്തെടുത്ത ടീമുകൾ ഏതൊക്കെ??പോയന്റ് ടേബിൾ ഇതാ..

വെറും രണ്ട് പന്തിൽ മത്സരം കഴിഞ്ഞു; ടി20യിൽ ഇത് ലോക റെക്കോർഡ്