in ,

ഐഎസ്എൽ ലീഗ് സ്റ്റേജ് അവസാനിച്ചു… മികച്ച കളി പുറത്തെടുത്ത ടീമുകൾ ഏതൊക്കെ??പോയന്റ് ടേബിൾ ഇതാ..

ഇന്ത്യൻ സൂപ്പർ ലീഗിലെ ഈ സീസണിലെ ലീഗ് സ്റ്റേജ് മത്സരങ്ങൾ അവസാനിച്ചിരിക്കുകയാണ്. ഏറെ ആവേശകരമായി നടന്ന പോരാട്ടത്തിനൊടുവിൽ ആറ് ടീമുകളാണ് പ്ലേഓഫിൽ ഇടം നേടിയിരിക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിലെ ഈ സീസണിലെ ലീഗ് സ്റ്റേജ് മത്സരങ്ങൾ അവസാനിച്ചിരിക്കുകയാണ്. ഏറെ ആവേശകരമായി നടന്ന പോരാട്ടത്തിനൊടുവിൽ ആറ് ടീമുകളാണ് പ്ലേഓഫിൽ ഇടം നേടിയിരിക്കുന്നത്.

ലീഗ് മത്സരങ്ങൾ അവസാനിച്ചു കഴിഞ്ഞിട്ടുള്ള പോയന്റ് ടേബിൾ എടുത്തുനോക്കുകയാണെങ്കിൽ മുംബൈ സിറ്റി എഫ്സി, ഹൈദരാബാദ് എഫ്സി എന്നിവർ സെമിഫൈനൽ ഉറപ്പിച്ചിട്ടുണ്ട്.

അതേസമയം മുംബൈ സിറ്റി എഫ്സി ലീഗ് ഷീൽഡ് ട്രോഫി സ്വന്തമാക്കുകയും ചെയ്തു. പ്ലേഓഫിൽ സ്ഥാനം നേടിയത് എടികെ മോഹൻ ബഗാൻ, ബാംഗ്ലൂരു എഫ്സി, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി, ഒഡിഷ എഫ്സി എന്നീ ടീമുകളാണ്.

അവസാന മത്സരം വരെ പ്ലേഓഫ് സ്ഥാനത്തിന് വേണ്ടി പൊരുതിയ എഫ്സി ഗോവ, ചെന്നൈയിൻ എഫ്സി, ഈസ്റ്റ്‌ ബംഗാൾ, ജംഷഡ്പൂര് എഫ്സി, നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് എന്നീ ടീമുകളാണ് പ്ലേഓഫ് കാണാതെ പുറത്തായത്.

പ്ലേഓഫ് മത്സരങ്ങളിൽ ആദ്യ മത്സരത്തിൽ ഹോം സ്റ്റേഡിയത്തിൽ വെച്ച് ബാംഗ്ലൂരു എഫ്സി vs കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയെ നേരിടും. രണ്ടാം പ്ലേഓഫ് മത്സരത്തിൽ ഹോം സ്റ്റേഡിയത്തിൽ വെച്ച് എടികെ മോഹൻ ബഗാൻ vs ഒഡിഷ എഫ്സിയെ നേരിടും.

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് 2022-2023 സീസണിലെ പോയന്റ് ടേബിൾ ഇതാ..

ദിമിത്രി, ഡയസ്, നോഹ്.. ഐഎസ്എൽ സീസണിൽ ടീമിനെ സഹായിച്ചവരുടെ ലിസ്റ്റ് ഇതാ

ഐഎസ്എലിലെ ഗോൾഡൻ ബൂട്ട് നേടാൻ ബ്ലാസ്റ്റേഴ്‌സ് താരത്തിനാവുമോ?? നിലവിലെ സാധ്യതകൾ ഇങ്ങനെ..