in ,

LOVELOVE CryCry

ഇത് ബറ്റ്ലർ നിറഞ്ഞാടിയ ഐ പി എൽ സീസൺ..

ഇത്രയും ഗംഭീര പ്രകടനം ഒരു താരം കാഴ്ച വെച്ചപ്പോൾ ടൂർണമെന്റിലെ താരം എന്ന് പുരസ്കാരം മറ്റാർക്കും നൽകേണ്ടതില്ലലോ.ഈ സീസണിലെ ഏറ്റവും മികച്ച താരവും ജോസ് ബറ്റ്ലർ തന്നെ.ബറ്റ്ലർ ഇത്രയെ അധിപത്യം പുലർത്തിയിട്ടും രാജസ്ഥാൻ കിരീടം നേടാൻ കഴിയാത്തത് സങ്കടകരമായി.

ഇന്ത്യൻ പ്രീമിയർ ലീഗിലെ ഈ സീസൺ ജോസ് ബറ്റ്ലർ ഒട്ടും മറക്കാൻ ആഗ്രഹിക്കാത്ത സീസണാണ്. ഇന്നലെ നടന്ന ഫൈനലിൽ രാജസ്ഥാൻ ഗുജറാത്തിനോട് തോൽവി രുചിച്ചിരുന്നു. എങ്കിലും അവസ്മണിയ ബാറ്റിംഗ് പ്രകടനമാണ് ബറ്റ്ലർ കാഴ്ച വെച്ചത്.

ഈ സീസണിലെ ഒട്ടും മിക്ക ബാറ്റിംഗ് നേട്ടങ്ങളും ബറ്റ്ലറാണ് സ്വന്തമാക്കിയത്. ഒരു ഐ പി എൽ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന വിദേശ താരമാണെന്ന് വാർണറിന്റെ റെക്കോർഡ് ഇന്നലെ ബറ്റ്ലർ മറികടന്നിരുന്നു.863 റൺസ് നേടി സീസണിലെ ഓറഞ്ച് ക്യാപ്പും ബറ്റ്ലർ തന്നെയാണ് സ്വന്തമാക്കിയത്.

ഈ സീസണിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയതും ബറ്റ്ലറാണ്.45 സിക്സാണ് അദ്ദേഹം നേടിയത്. സീസണിൽ ഏറ്റവും കൂടുതൽ ഫാന്റസി പോയിന്റ് നേടിയതും ബറ്റ്ലറാണ്.അത് കൊണ്ട് തന്നെ ഡ്രീം 11 ഗെയിം ചേഞ്ചർ ഓഫ് ദി സീസൺ അവാർഡും ബറ്റ്ലർ സ്വന്തമാക്കി.

സീസണിൽ ഉടനീളം പവർപ്ലേയിൽ മികച്ച പ്രകടനം നടത്തിയ താരമെന്ന പുരസ്കാരവും ബറ്റ്ലർ സ്വന്തമാക്കി.സീസണിൽ ഏറ്റവും കൂടുതൽ ഫോർ നേടിയ താരവും ബറ്റ്ലറാണ്.83 ഫോറാണ് താരം നേടിയത്.

ഇത്രയും ഗംഭീര പ്രകടനം ഒരു താരം കാഴ്ച വെച്ചപ്പോൾ ടൂർണമെന്റിലെ താരം എന്ന് പുരസ്കാരം മറ്റാർക്കും നൽകേണ്ടതില്ലലോ.ഈ സീസണിലെ ഏറ്റവും മികച്ച താരവും ജോസ് ബറ്റ്ലർ തന്നെ.ബറ്റ്ലർ ഇത്രയെ അധിപത്യം പുലർത്തിയിട്ടും രാജസ്ഥാൻ കിരീടം നേടാൻ കഴിയാത്തത് സങ്കടകരമായി.

രാജസ്ഥാൻ റോയൽസിനും സഞ്ജുവിനും അഭിനന്ദന സന്ദേശവുമായി കേരള പോലീസ്

ആരും പ്രതീക്ഷിക്കാത്ത ഒരു ലോകോത്തര താരം എ ടി കെ യിലേക്ക്..