in , ,

ആ 3 താരങ്ങൾ തിളങ്ങണം, അല്ലെങ്കിൽ സഞ്ജുവിനും കൂട്ടർക്കും ഇത്തവണയും കിരീടമില്ല; ആ 3 പേർ ആരൊക്കെയാണെന്ന് പരിശോധിക്കാം

ബാറ്റിങ്ങാണ് നിലവിൽ റോയൽസിന്റെ ഏറ്റവും വലിയ ദൗർബല്യം. സമീപ മത്സരങ്ങളിൽ രാജസ്ഥാന്റെ തോൽവിക്കുള്ള കാരണവും ബാറ്റിങ്ങിലെ മോശം പ്രകടനം തന്നെയാണ്. സഞ്ജു സാംസൺ, റിയാൻ പരാഗ് എന്നിവർ മികച്ച ഫോമിലാണെങ്കിലും ബാറ്റിങ്ങിൽ 3 താരങ്ങളുടെ പ്രകടനം ഇനി രാജസ്ഥാന് നിർണായകമാണ്. ആ 3 താരങ്ങളുടെ പ്രകടനം അടിസ്ഥാനമാക്കിയായിരിക്കും ഐപിഎല്ലിലെ രാജസ്ഥാന്റെ ഇനിയുള്ള ഭാവി. രാജസ്ഥാൻ നിരയിൽ ഇനി നിർണായക പ്രകടനം നടത്തേണ്ട ആ 3 താരങ്ങൾ ആരൊക്കെയാണെന്ന് പരിശോധിക്കാം.

പ്ലേ ഓഫ് ഉറപ്പിച്ചെങ്കിലും ഐപിഎൽ കിരീടത്തിലേക്കുള്ള രാജസ്ഥാൻ റോയൽസിന്റെ പ്രയാണം അത്ര എളുപ്പമല്ല. നിലവിൽ രണ്ടാം സ്ഥാനത്ത് രാജസ്ഥാനെങ്കിലും പട്ടികയിൽ മൂന്നിലേക്കോ നാലിലേക്കോ താഴാൻ സാദ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ എലിമിനേറ്റർ എന്ന ജീവൻമരണപോരാട്ടത്തെ സഞ്ജുവിനും കൂട്ടർക്കും അതിജീവിക്കേണ്ടി വരും. അതിനാൽ രണ്ടാം സ്ഥാനം ഉറപ്പാക്കുകയാണ് രാജസ്ഥാന് ഇനി ചെയ്യണ്ട കാര്യം.

ബൗളിങ്ങിൽ അത്യാവശ്യ നിലവാരം രാജസ്ഥാൻ പുലർത്തുന്നുണ്ടെങ്കിലും ബാറ്റിങ്ങാണ് നിലവിൽ റോയൽസിന്റെ ഏറ്റവും വലിയ ദൗർബല്യം. സമീപ മത്സരങ്ങളിൽ രാജസ്ഥാന്റെ തോൽവിക്കുള്ള കാരണവും ബാറ്റിങ്ങിലെ മോശം പ്രകടനം തന്നെയാണ്. സഞ്ജു സാംസൺ, റിയാൻ പരാഗ് എന്നിവർ മികച്ച ഫോമിലാണെങ്കിലും ബാറ്റിങ്ങിൽ 3 താരങ്ങളുടെ പ്രകടനം ഇനി രാജസ്ഥാന് നിർണായകമാണ്. ആ 3 താരങ്ങളുടെ പ്രകടനം അടിസ്ഥാനമാക്കിയായിരിക്കും ഐപിഎല്ലിലെ രാജസ്ഥാന്റെ ഇനിയുള്ള ഭാവി. രാജസ്ഥാൻ നിരയിൽ ഇനി നിർണായക പ്രകടനം നടത്തേണ്ട ആ 3 താരങ്ങൾ ആരൊക്കെയാണെന്ന് പരിശോധിക്കാം.

  1. യശ്വസി ജയ്‌സ്വാൾ

പ്രായം കൊണ്ട് കുഞ്ഞനാണെങ്കിലും ടീമിലെ സീനിയറാണ് ജയ്‌സ്വാൾ. എന്നാൽ അതിന്റെ ഉത്തരവാദിത്വം താരത്തിനിപ്പോഴില്ല. സീസണിൽ 13 കളികളിൽ നിന്ന് 29.00 ബാറ്റിങ് ശരാശരിയിൽ 348 റൺസ് മാത്രമാണ് ജയ്സ്വാളിന്റെ സമ്പാദ്യം. ഒരു സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും മാറ്റി നിർത്തിയാൽ ദയനീയമാണ് അദ്ദേഹത്തിന്റെ പ്രകടനം. പവർ പ്ലേയിൽ ടീമിന്റെ റൺ റേറ്റ് വർധിപ്പിക്കേണ്ട ചുമതല അദ്ദേഹത്തിനാണ്. ജോസ് ബട്ട്ലർ ഇല്ലാത്ത സാഹചര്യത്തിൽ ജയ്‌സ്വാളിന്റെ ഉത്തരവാദിത്വം വർധിക്കും.

  1. കാഡ്‌മോർ

ഐപിഎല്ലിൽ പുതുമുഖക്കാരനാണ് ടോം കോഹ്ലർ കാഡ്മോറെങ്കിലും അദ്ദേഹത്തിൻറെ ഉത്തരവാദിത്വം വലുതാണ്. ജോസ് ബട്ട്ലർക്ക് പകരം ടീമിലെത്തിയ അദ്ദേഹത്തിന് ബട്ട്ലറിന്റെ അതേ ഉത്തരവാദിത്വമുണ്ട്. പഞ്ചാബിനെതിരായ കളിയിൽ ഐപിഎൽ അരങ്ങേറ്റം കുറിച്ച കാഡ്മോർ 23 പന്തിൽ 18 റൺസെടുത്ത് പുറത്തായി നിരാശപ്പെടുത്തി. ഇതേ ഫോമിലാണ് വരും മത്സരങ്ങളിലും കാഡ്മോർ കളിക്കുന്നതെങ്കിൽ രാജസ്ഥാന്റെ അവസ്ഥ അപകടത്തിലാവും.

  1. റോവ്മാൻ പവ്വൽ

കൂറ്റനടിക്ക് പേര് കേട്ട വെസ്റ്റ്ഇൻഡീസ് ടി20 നായകൻ റോവ്മാൻ പവലിന് ടീമിന്റെ ഫിനിഷിങ് മേഖലയിലാണ് ജോലി. ഫിനിഷിങ് തലവേദനകൾ അവസാനിപ്പിക്കുമെന്നായിരുന്നു കരുതപ്പെട്ടിരുന്ന താരം ഏഴ് മത്സരങ്ങളിൽ നിന്ന് 16.20 ബാറ്റിങ് ശരാശരിയിൽ 81 റൺസ് മാത്രമാണ് ഇത് വരെ സമ്പാദിച്ചത്. ഇനിയുള്ള മത്സരങ്ങളിൽ താരം മികവ് കാട്ടേണ്ടത് രാജസ്ഥാന് നിർബന്ധമാണ്.

ALSO READ: നിർണായക പോരാട്ടത്തിൽ ചെന്നൈയുടെ സ്റ്റാർ ബൗളർ തിരിച്ചെത്തുമോ?; നിർണായക അപ്‌ഡേറ്റ് പുറത്ത്

ALSO READ: ആർസിബിയുടെ പ്ലേ ഓഫ് സ്വപ്‍നങ്ങൾക്ക് തിരിച്ചടി; ആരാധകരുടെ ചങ്ക് തകർക്കുന്ന റിപ്പോർട്ട് പുറത്ത്

ALSO READ: സഞ്ജുവിന്റെ രണ്ട് നീക്കങ്ങൾ പാളി; പ്ലേ ഓഫിന് മുൻപ് രാജസ്ഥാന് കനത്ത തിരിച്ചടി

മെസ്സിയെ പിന്തള്ളി റൊണാൾഡോ ലോകത്തെ ഒന്നാം നമ്പർ കോടീശ്വരൻ🔥

സഞ്ജു ഭയക്കണം; ബിസിസിഐയുടെ പുതിയ തീരുമാനം സഞ്ജുവിന് തിരിച്ചടിയാകും