മുമ്പെങ്ങുമില്ലാത്തവിധം ടീമിലേക്ക് എത്തിയ വിദേശ താരങ്ങൾ മുഴുവനും സ്വന്തം വീട്ടുകാരെ പോലെയായ ഒരു സീസൺ ആയിരുന്നു കേരളബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഇത്തവണ കഴിഞ്ഞുപോയത്. പരിശീലകനും വിദേശ താരങ്ങളും മാത്രമല്ല ടീമിൽ കളിച്ച ആഭ്യന്തര താരങ്ങൾ ഉൾപ്പെടെ മുഴുവൻ ടീം അംഗങ്ങളും ആരാധകരുടെ ഹൃദയത്തിൽ തന്നെ ഇടംപിടിച്ചിട്ടുണ്ട് ഈ സീസണിൽ.
അതുകൊണ്ടുതന്നെ ഈ സീസണിൽ തങ്ങൾക്കുവേണ്ടി പന്ത് തട്ടിയ ഒരു താരത്തിനെ പോലും വിട്ടു കൊടുക്കുവാൻ ആരാധകർക്ക് മനസ്സുകൊണ്ട് ഇത്തവണ കഴിയില്ല. കേരള ബ്ലാസ്റ്റേഴ്സിന്റെ സെർബിയൻ പരിശീലകൻ ഇവാൻ അടുത്ത സീസണിൽ കൂടി ബ്ലാസ്റ്റേഴ്സിൽ തുടരുമെന്ന് ലഭ്യമാകുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതുകൂടാതെ പോയ സീസണിൽ കളിച്ച മൂന്ന് വിദേശ താരങ്ങൾ അടുത്ത സീസണിലും കളിക്കും എന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് നിൻറെ മധ്യനിരയിലെ ചാലക ശക്തിയായി പ്രവർത്തിച്ച ക്യാപ്റ്റൻ ആം ബാൻഡ് അണിഞ്ഞു കുളിച്ച് ഉറുഗ്വായ് താരം അഡ്രിയാൻ ലൂണക്ക് നിലവിൽ രണ്ടു വർഷത്തെ കരാർ ആയതുകൊണ്ട് അദ്ദേഹം ഒരു വർഷം കൂടി ടീമിൽ തുടരും.
അതുകൂടാതെ അർജൻറീന താരമായ പെരേര ഡയസ് നിലവിൽ കളിക്കുന്ന ക്ലബ്മായുള്ള കരാർ അവസാനിപ്പിച്ചിരിക്കുകയാണ്. താരം ബ്ലാസ്റ്റേഴ്സിലേക്ക് തന്നെ മടങ്ങും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്സ് പ്രതിരോധ നിരയിലെ കാരണവരായി നിന്ന് കോട്ട കാത്ത ക്രൊയേഷ്യൻ താരം മാർക്കോ ലെസ്കോവിച്ച് കൂടി അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിൽ തുടരുമെന്ന് ഏറ്റവും പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു.