in

LOVELOVE LOLLOL

32 വയസ്സിന് മുകളിലുള്ള താരങ്ങളിൽ ഏറ്റവും മൂല്യമേറിയ താരം മെസ്സി, റൊണാൾഡോ മൂന്നാമത്

32 വയസ്സിന് മുകളിലുള്ള ഫുട്ബോൾ താരങ്ങളിൽ ഏറ്റവും മൂല്യമേറിയ താരങ്ങളെ പുറത്തു വിട്ട് ട്രാൻസ്ഫർ മാർക്കറ്റ്. ക്രിസ്ത്യാനോ റൊണാൾഡോ മൂന്നാമതും ലയണൽ മെസ്സി ഒന്നാമതും എത്തി. ട്രാൻസ്ഫർ മാർക്കറ്റ് പുറത്തു വിട്ട് ഏറ്റവും മൂല്യമേറിയ 32 വയസ്സിന് മുകളിലുള്ള അഞ്ചു താരങ്ങളുടെ ലിസ്റ്റിലേക്ക്

32 വയസ്സിന് മുകളിലുള്ള ഫുട്ബോൾ താരങ്ങളിൽ ഏറ്റവും മൂല്യമേറിയ താരങ്ങളെ പുറത്തു വിട്ട് ട്രാൻസ്ഫർ മാർക്കറ്റ്. ക്രിസ്ത്യാനോ റൊണാൾഡോ മൂന്നാമതും ലയണൽ മെസ്സി ഒന്നാമതും എത്തി. ട്രാൻസ്ഫർ മാർക്കറ്റ് പുറത്തു വിട്ട് ഏറ്റവും മൂല്യമേറിയ 32 വയസ്സിന് മുകളിലുള്ള അഞ്ചു താരങ്ങളുടെ ലിസ്റ്റിലേക്ക്

5.ടോണി ക്രൂസ് – 22.5 മില്യൺ യൂറോ

നിലവിൽ റയൽ മാഡ്രിഡിൽ കളിച്ചു കൊണ്ടിരിക്കുന്ന താരം റയൽ മാഡ്രിഡിന് വേണ്ടി നാലു യൂ സി ലും ലാ ലിഗ കിരീടങ്ങളും നേടിയിട്ടുണ്ട്.32 വയസ്സുള്ള ക്രൂസ് ബയേൺ മൂണിക്കിൽ നിന്നാണ് റയലിലേക്ക് എത്തിയത്.

4. തോമസ് മുള്ളർ – 22.5 മില്യൺ യൂറോ

32 വയസ്സ് കാരനായ തോമസ് മുള്ളേർക്ക് ട്രാൻസ്ഫർ മാർക്കറ്റ് നിശ്ചയിച്ചിരിക്കുന്ന മാർക്കറ്റ് വാല്യൂ 22.5 മില്യൺ യൂറോയാണ്. ഈ സീസണിൽ ബയേൺ മൂണിക്കിന് വേണ്ടി 7 ഗോളും 18 അസ്സിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.

3.ക്രിസ്ത്യാനോ റൊണാൾഡോ – 31.5 മില്യൺ യൂറോ

37 വയസ്സ് കാരനായ റൊണാൾഡോക്ക് 31.5 മില്യൺ യൂറോയാണ് ട്രാൻസ്ഫർ മാർക്കറ്റ് നിശ്ചയിച്ചിരിക്കുന്നത്. ഈ സീസണിൽ യുണൈറ്റഡിന് വേണ്ടി 14 ഗോളുകളും മൂന്നു അസ്സിസ്റ്റും റൊണാൾഡോ സ്വന്തമാക്കിട്ടുണ്ട്

2. റോബർട്ട്‌ ലേവേണ്ടോസ്കി – 45 മില്യൺ യൂറോ

ഈ വർഷത്തിലെ ഫിഫ ദി ബെസ്റ്റ് പുരസ്കാരം നേടിയാ ലേവേണ്ടോസ്കിക്ക് 45 മില്യൺ യൂറോയാണ് ട്രാൻസ്ഫർ മാർക്കറ്റ് നിശ്ചയിച്ചിരിക്കുന്നത്.

1. ലയണൽ മെസ്സി – 54 മില്യൺ യൂറോ

നിലവിലെ ബാലൻ ഡി യോർ വിജയി ലയണൽ മെസ്സിയാണ് ട്രാൻസ്ഫർ മാർക്കറ്റിന്റെ ലിസ്റ്റിൽ ഒന്നാമത് എത്തിയത്. നിലവിൽ പി എസ് ജി ക്ക് വേണ്ടി ബൂട്ട് കെട്ടുന്ന മെസ്സിയുടെ മാർക്കറ്റ് വാല്യൂ 54 മില്യൺ യൂറോ ആയിട്ടാണ് ട്രാൻസ്ഫർ മാർക്കറ്റ് നിശ്ചയിച്ചിരിക്കുന്നത്.

ഇന്ത്യൻ ക്രിക്കറ്റിലെ രോഹിത് യുഗത്തിന് ഇന്നാരംഭം, ആദ്യ ഏകദിനം ഉച്ചക്ക് 1:30 മുതൽ…

നെയ്മർ ബാലൻ ഡി നേടാൻ അർഹനാണ്, നെയ്മർ അത് നേടുമെന്ന് കരുതുന്നതായി ബ്രസീലിയൻ ഇതിഹാസം കഫു