in

LOVELOVE

നെയ്മർ ബാലൻ ഡി നേടാൻ അർഹനാണ്, നെയ്മർ അത് നേടുമെന്ന് കരുതുന്നതായി ബ്രസീലിയൻ ഇതിഹാസം കഫു

നിലവിൽ പിസ്ജിയുടെ സൂപ്പർ താരമായ നെയ്മർ ജൂനിയർ ഇതുവരെ ബാലൻ ഡി ഓർ നേടാത്തതിൽ താൻ ആശ്ചര്യപ്പെടുന്നുണ്ടെന്നും, ബാലൻ ഡി ഓർ അവാർഡ് നേടാനുള്ള കഴിവ് നെയ്മർ ജൂനിയറിനുണ്ടെന്നും അവകാശപ്പെട്ടിരിക്കുകയാണ് ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസമായ കഫു.

ലോകഫുട്ബോളിലെ സൂപ്പർ താരമായ നെയ്മർ ജൂനിയർ തന്റെ ഫുട്ബോൾ കരിയർ അവസാനിപ്പിക്കുന്നതിന് മുൻപ്, ഫുട്ബോളിലെ ഏറ്റവും മികച്ച വ്യക്തികത പുരസ്‌കാരം എന്ന് വിശേഷണമുള്ള ഫ്രാൻസ് ഫുട്ബോൾ സമ്മാനിക്കുന്ന ബാലൻ ഡി ഓർ അവാർഡ് നേടണമെന്നാണ് ലോകം മുഴുവനുമുള്ള അദ്ദേഹത്തിന്റെ ആരാധകർ ആഗ്രഹിക്കുന്നത്.

നിലവിൽ പിസ്ജിയുടെ സൂപ്പർ താരമായ നെയ്മർ ജൂനിയർ ഇതുവരെ ബാലൻ ഡി ഓർ നേടാത്തതിൽ താൻ ആശ്ചര്യപ്പെടുന്നുണ്ടെന്നും, ബാലൻ ഡി ഓർ അവാർഡ് നേടാനുള്ള കഴിവ് നെയ്മർ ജൂനിയറിനുണ്ടെന്നും അവകാശപ്പെട്ടിരിക്കുകയാണ് ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസമായ കഫു.

“അതിൽ ഞാൻ ആശ്ചര്യപ്പെടുന്നുണ്ട്, ഒരു ബാലൺ ഡി ഓർ ജേതാവാകാൻ അദ്ദേഹത്തിന് ലോക ചാമ്പ്യനാകേണ്ട ആവശ്യമില്ലെന്ന് ഞാൻ കരുതുന്നു. നെയ്മറിന്റെ ഗുണനിലവാരം കാരണം അദ്ദേഹത്തിന് അത് നേടാനാകുമെന്നും അതിന് അർഹനാകുമെന്നും ഞാൻ കരുതുന്നു. ഇപ്പോൾ അദ്ദേഹത്തിന് പരിക്കേറ്റിട്ടുണ്ട്, കൂടാതെ ചില മികച്ച കളിക്കാരുണ്ട് എന്നതും സത്യമാണ്.” – സ്പാനിഷ് മാധ്യമമായ മാർകയോട് സംസാരിക്കുന്നതിനിടെ കഫു പറഞ്ഞു.

എഫ്. സി ബാഴ്സലോണയിൽ കളിക്കുന്ന സമയത്ത് 2015, 2017 എന്നീ വർഷങ്ങളിൽ ബാലൻ ഡി ഓർ അവാർഡിന്റെ ഫൈനലിസ്റ്റുകളിൽ ഇടം നേടാൻ 30-കാരനായ ബ്രസീലിയൻ സൂപ്പർ താരത്തിന് കഴിഞ്ഞിട്ടുണ്ട്. 2017-ൽ ബാഴ്സയിൽ നിന്ന് പാരിസിലെത്തിയ നെയ്മർ ജൂനിയറിന് പിന്നീട് ബാലൻ ഡി ഓർ അവാർഡിൽ മികച്ച മുന്നേറ്റം നടത്താൻ കഴിഞ്ഞിട്ടില്ല.

32 വയസ്സിന് മുകളിലുള്ള താരങ്ങളിൽ ഏറ്റവും മൂല്യമേറിയ താരം മെസ്സി, റൊണാൾഡോ മൂന്നാമത്

ജന്മദിന സന്ദേശവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ, കേക്ക് മുറിച്ച് ക്രിസ്റ്റ്യാനോയുടെ 37-ജന്മദിനാഘോഷം