in

LOVELOVE

ജന്മദിന സന്ദേശവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ, കേക്ക് മുറിച്ച് ക്രിസ്റ്റ്യാനോയുടെ 37-ജന്മദിനാഘോഷം

1985 ഫെബ്രുവരി 5-ന് പോർച്ചുഗലിലെ മദീരയിൽ ജനിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ ഡോസ് സാന്റോസ് അവീറോ എന്ന CR7-ന്റെ 37-ജന്മദിനമാണ് തന്റെ ജീവിതപങ്കാളിയായ ജോർജിഞ്ഞോ റോഡ്രിഗസുമായി അഞ്ച് തവണ ബാലൻ ഡി ഓർ ജേതാവായ റൊണാൾഡോ ആഘോഷിച്ചത്. ‘CR7’ എന്നെഴുതിയ കേക്കിനൊപ്പം ജോർജിഞ്ഞോ റോഡ്രിഗസുമായി ആഘോഷിക്കുന്ന ഒരു ഫോട്ടോയാണ് ക്രിസ്റ്റ്യാനോ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ചിട്ടുള്ളത്.

ലോകഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ 37-വയസ്സിലേക്ക് കടന്നു കഴിഞ്ഞു. ഈ പ്രായത്തിലും ലോകഫുട്ബോളിലെ ഏറ്റവും ഉയർന്ന തലത്തിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുന്നതെന്ന് എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന ഒന്നു തന്നെയാണ്.

1985 ഫെബ്രുവരി 5-ന് പോർച്ചുഗലിലെ മദീരയിൽ ജനിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ ഡോസ് സാന്റോസ് അവീറോ എന്ന CR7-ന്റെ 37-ജന്മദിനമാണ് തന്റെ ജീവിതപങ്കാളിയായ ജോർജിഞ്ഞോ റോഡ്രിഗസുമായി അഞ്ച് തവണ ബാലൻ ഡി ഓർ ജേതാവായ റൊണാൾഡോ ആഘോഷിച്ചത്. ‘CR7’ എന്നെഴുതിയ കേക്കിനൊപ്പം ജോർജിഞ്ഞോ റോഡ്രിഗസുമായി ആഘോഷിക്കുന്ന ഒരു ഫോട്ടോയാണ് ക്രിസ്റ്റ്യാനോ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ചിട്ടുള്ളത്.

“ജീവിതം ഒരു റോളർ കോസ്റ്ററാണ്. കഠിനാധ്വാനം, അതിവേഗം, അടിയന്തിര ലക്ഷ്യങ്ങൾ, ആവശ്യപ്പെടുന്ന പ്രതീക്ഷകൾ… എന്നാൽ അവസാനം ഇതെല്ലാം കുടുംബം, സ്നേഹം, സത്യസന്ധത, സൗഹൃദം, മൂല്യങ്ങൾ എന്നിവയിലേക്ക് വരുന്നു. എല്ലാ സന്ദേശങ്ങൾക്കും നന്ദി, 37 and കൗണ്ടിങ്.” – ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ എഴുതിയ വാക്കുകളാണിത്.

നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ താരമായ ഈ പോർച്ചുഗീസ് നായകൻ ഇംഗ്ലണ്ട് (മാഞ്ചസ്റ്റർ യുണൈറ്റഡ് ), സ്പെയിൻ (റയൽ മാഡ്രിഡ്‌ ), ഇറ്റലി (യുവന്റസ് ) എന്നീ ലീഗുകളിൽ സാധ്യമായ എല്ലാ കൂട്ടായ-വ്യക്തികത നേട്ടങ്ങളെല്ലാം നേടിയിട്ടുണ്ട്.

യുവേഫ നേഷൻസ് ലീഗ്, യൂറോ കപ്പ്‌ കിരീടങ്ങൾ പോർച്ചുഗലിന് നേടികൊടുത്ത ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച അന്താരാഷ്ട്ര ടോപ് സ്കോറർ. അഞ്ച് തവണ ചാമ്പ്യൻസ് ലീഗ് ജേതാവായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഫുട്ബോൾ ചരിത്രത്തിലെ തന്നെ നമ്പർ വൺ ടോപ് സ്കോററായി ഇപ്പോഴും തന്റെ ഫുട്ബോൾ കരിയർ തുടരുകയാണ്.

നെയ്മർ ബാലൻ ഡി നേടാൻ അർഹനാണ്, നെയ്മർ അത് നേടുമെന്ന് കരുതുന്നതായി ബ്രസീലിയൻ ഇതിഹാസം കഫു

ഓരോ യുണൈറ്റഡ് ആരാധകരു നിറകണ്ണോടെ ഓർക്കുന്ന ആ ദിനം….