ആദ്യ മത്സരത്തിലെ സമനിലക്കു ശേഷം വെയ്ൽസും ഇറ്റലിയോടേറ്റ പരാജയത്തിൽ നിന്ന് കരകയറാൻ തുർക്കിയും ബാക്കൂ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും ഇരുടീമുകൾകളും ആശ്വാകരമാകില്ല എന്ന ഉത്തമ ബോധ്യത്തോടു കൂടിയാണ് പന്തു തട്ടിയത് .
എ സി മിലാൻറെ നമ്പർ ടെൻ ഹക്കിം ചലനൊലുവും ഫ്രഞ്ച് ക്ലബ് ലില്ലിയുടെ ഹൃദയം ബുറാഖ് യിൽമാസ് ലെസ്റ്റർ സിറ്റി യുടെ കാവൽ ഭടൻ സോയെഞ്ചു എന്നിവരുടെ കാലുകളിൽ പ്രതീക്ഷ അർപ്പിച്ചാണ് തുർക്കി പന്തു തട്ടിയത് . മറുവശത്തു വെയ്ൽസിനായി സൂപ്പർ താരം ബെയ്‌ലും മാഞ്ചെസ്റ്റെർ യുണൈറ്റഡ്‌താരം ഡാനിയേൽ ജെയിംസ് ടോട്ടൻഹാം താരം ബെൻ ഡേവിസും യുവന്റസിന്റെ ആരോൺ റാംസിയും.
മത്സരത്തിലെ വെയ്ൽസിന്റെ കരുത്തായത് സൂപ്പർ താരം ബെയ്‌ലും ആരോൺ റംസിയും ടർക്കിഷ് ഗോൾ മുഖത്തു ഉണ്ടാക്കിയെടുത്ത മികച്ച കൂട്ടുകെട്ടായിരുന്നു. മികച്ച രണ്ടു മുന്നേറ്റങ്ങൾ ആദ്യ പകുതിയിൽ തന്നെ ഈ കൂട്ടുകെട്ടിൽ നിന്നും ഉണ്ടായെങ്കിലും റംസിക്കു എതിർ ഗോൾവല ഭേദിക്കാൻ കഴിയാത്ത വെയ്ൽസ് ആരാധകരിൽ നിരാശ ഉണ്ടാക്കി. ഒടുവിൽ ടർക്കിഷ് പ്രതിരോധം ഭേദിച്ചു ഗാരെത് ബേയിൽ നൽകിയ ക്രോസ്സ് ടർക്കിഷ് ഗോളിയെ കബളിപ്പിച്ചു ആരോൺ രാംസി തന്നെ വലകുലുക്കി വെയ്ൽസിനു ലീഡ് സമ്മാനിച്ചു.
രണ്ടാം പകുതിയിൽ ഇരുടീമുകളും എതിർ ഗോൾമുഖത്തേക്ക് ഇരച്ചു കയറി ഗോൾ കണ്ടെത്താൻ ശ്രമിച്ചു കൊണ്ടേ ഇരുന്നു. വെയ്ൽസ് മുന്നേറ്റ നിരയുടെ സുന്ദര നീക്കത്തിനൊടുവിൽ ഫോം വീണ്ടെടുത്ത രാംസി ഒരു കിടിലൻ ഷോട്ട് ടർക്കിഷ് ഗോൾ മുഖത്തു ഉതിർത്തെങ്കിലും അനായാസമായി തുർക്കി ഗോളി കാക്കിർ കൈ പിടിയിലൊതുക്കി. 60 ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി ഗോൾ പോസ്റ്റിനു പുറത്തേക്കടിച്ചു ലീഡ് വർധിപ്പിക്കാനുള്ള സുവർണാവസരം ഗെരെത് ബെയ്ൽ നഷ്ടപ്പെടുത്തി.
ഇരച്ചിറമ്പിയ ടർക്കിഷ് ആക്രമണ നിരക്ക് വെയ്ൽസ് പ്രതിരോധം മറികടക്കാൻ പ്രയാസപ്പെടുന്ന കാഴ്ചയാണ് കാണാനായത്. മറുവശത്തു ഇടതും വലതും വിങ്ങുളകളിലായി ഗാരെത് ബെയ്‌ലും ഡാനിയൽ ജെയിംസും ടർക്കിഷ് ഗോൾ വല ലക്ഷ്യമാക്കി പാഞ്ഞടുത്തു കൊണ്ടിരുന്നുവെങ്കിലും ടർക്കിഷ് പ്രതിരോധ നിര സമർഥമായി തടഞ്ഞത് തുർക്കിയെ അധികം ആഘാതം ഏൽക്കാതെ രക്ഷിച്ചു നിർത്തി.
87 ആം മിനുട്ടിൽ ചലനോള് എടുത്ത കോർണർ കിക്ക് മികച്ച രീതിയിൽ തുർക്കിഷ് പ്ലയെർ വെയ്ൽസ് ഗോൾ വല ലക്ഷ്യമാക്കി തൊടുത്തെങ്കിലും ഡാനി വാർഡ് എന്ന വെയ്ൽസ് ഗോളി യെ മറികടക്കാൻ ആയില്ല. ഇഞ്ചുറി ടൈമിൽ ഗാരെത് ബെയ്‌ലിന്റെ ഒറ്റയാൾ മുന്നേറ്റത്തിനൊടുവിൽ നൽകിയ അസ്സിസിൽ നിന്നും കോണോർ റോബെർട്സ് രണ്ടാം ഗോളും കണ്ടെത്തി തുർക്കിയുടെ പതനം പൂർത്തിയാക്കി. പെനാൽറ്റി നഷ്ടപ്പെടുത്തിയെങ്കിലും തന്റെ പ്രകടനം എത്ര മാത്രം വെയ്ൽസ് നാഷണൽ ടീമിന് അവിഭാജ്യഘടകമാണെന്നു കാണിച്ചു നൽകി ആ മുന്നേറ്റത്തിലൂടെ ഗാരെത് ബേയിൽ.
63% ബോൾ പൊസിഷൻ ഉണ്ടായിട്ടും ഗോൾ കണ്ടെത്താൻ ആകാത്തത് തുർക്കി നിരയിലെ ഒരു ക്ലിനിക്കൽ സ്‌ട്രൈക്കറുടെ അഭാവം പ്രകടമായി. ഫുട്ബോൾ പലപ്പോഴും അംങ്ങനെയാണ് വിജയിക്കുന്നവന്റെ കൂടെ മാത്രമാണ്.