in ,

ബാംഗ്ലൂരു എഫ്സി സൂപ്പർ താരം പുതിയ ക്ലബ്ബിലേക്ക്..

മണിപ്പൂരിൽ നിന്നുള്ള 26-കാരൻ ടാറ്റ ഫുട്ബോൾ അക്കാദമിയിലൂടെ തന്റെ കരിയർ ആരംഭിച്ചു, ഗോൾഡൻ ബൂട്ട് നേടി അണ്ടർ 19 ഐ-ലീഗിൽ നല്ലൊരു സ്വാധീനം ചെലുത്തി. 2014 ൽ അദ്ദേഹം ബെംഗളൂരു എഫ്‌സിയിൽ ചേർന്നു, അവർ അന്ന് നിലവിലെ ഐ-ലീഗ് ചാമ്പ്യന്മാരായിരുന്നു.

ജനുവരി ട്രാൻസ്ഫർ ജാലകം അവസാനിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ അപ്രതീക്ഷിതമായ പല മാറ്റങ്ങളും നടന്ന് കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ഗോവൻ താരം നോങ്ദമ്പ നയോറം എ.ടി.കെ മോഹൻ ബഗാനിലേക്ക് ചേക്കേറുന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എങ്കിൽ ഇപ്പോൾ 9 സീസണുകൾ ആയി ബാംഗ്ലൂരും എഫ്സിക്ക് വേണ്ടി കളിച്ചിരുന്ന ഉദാന്ത സിംഗിനെ എഫ് സി ഗോവ റാഞ്ചാൻ തയ്യാറായിരിക്കുകയാണ്, രണ്ടു വർഷത്തേക്കാണ് കോൺട്രാക്ട്.

എഫ് സി ഗോവ വളരെയധികം നാളുകളായി താരത്തെ ടീമിൽ എത്തിക്കാൻ വളരെയധികം ശ്രമിച്ചിരുന്നു.എങ്കിൽ ഇപ്പോൾ 26 കാരൻറെ ബാംഗ്ലൂര് എഫ്സിയുമായുള്ള കോൺട്രാക്ട് കഴിഞ്ഞതോടെ ഗോവയ്ക്ക് അതൊരു അവസരമായി മാറി.

മണിപ്പൂരിൽ നിന്നുള്ള 26-കാരൻ ടാറ്റ ഫുട്ബോൾ അക്കാദമിയിലൂടെ തന്റെ കരിയർ ആരംഭിച്ചു, ഗോൾഡൻ ബൂട്ട് നേടി അണ്ടർ 19 ഐ-ലീഗിൽ നല്ലൊരു സ്വാധീനം ചെലുത്തി. 2014 ൽ അദ്ദേഹം ബെംഗളൂരു എഫ്‌സിയിൽ ചേർന്നു, അവർ അന്ന് നിലവിലെ ഐ-ലീഗ് ചാമ്പ്യന്മാരായിരുന്നു.

ബിഎഫ്‌സി സീസണിൽ മെച്ചപ്പെടുകയും ക്ലബ് ഐ-ലീഗിൽ നിന്ന് ഐഎസ്‌എല്ലിലേക്ക് മാറുകയും ചെയ്‌തപ്പോൾ, അദ്ദേഹം തന്റെ ആക്രമണ ഔട്ട്‌പുട്ട് ഒരു പരിധി വരെ ഉയർത്തി. ബ്ലൂസിന്റെ ആദ്യ ഐ‌എസ്‌എൽ സീസണിൽ, ഉദാന്ത ഒരു ഗോൾ നേടുകയും അവരുടെ റണ്ണേഴ്‌സ് അപ്പ് ഫിനിഷിൽ ഏഴ് അസിസ്റ്റുകൾ നൽകുകയും ചെയ്തു.

നിലവിൽ 16 മത്സരങ്ങളിൽ നിന്ന് 26 പോയിൻ്റുമായി എഫ്.സി ഗോവ അഞ്ചാം സ്ഥാനത്താണ്.6തോൽവി ഇതുവരെ വഴങ്ങിയെങ്കിലും ഈ സീസണിലും അവർ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്.പ്ലേ ഓഫ് സാധ്യതകൾ ഇനിയും അവസാനിച്ചിട്ടില്ല. ഒരുപക്ഷേ ഉതാന്ത സിംഗിന്റെയും മറ്റു പല ട്രാൻസ്ഫറുകളും അവരെ മികച്ച ഫോമിലേക്ക് എത്തിക്കാനും പ്ലേ ഓഫ് സാധ്യത ഉറപ്പുവരുത്താനും ടീമിനെ സഹായിച്ചേക്കാം.

മറുവശത്ത് ബാംഗ്ലൂർ എഫ് സി എഫ് സി ഗോവയ്ക്ക് തൊട്ടുപിന്നിൽ 16 മത്സരങ്ങളിൽ നിന്ന് 22 പോയിന്റുമായി കുതിക്കുകയാണ്. കഴിഞ്ഞ സീസണുകളിൽ ആയി മികച്ച ഫോം പുറത്തെടുത്ത ബ്ലൂസ് ഈ സീസണിൽ ചെറുതായിട്ടൊന്നു മങ്ങിപ്പോയി.

അടുത്ത മത്സരം ടോപ് ഫോറിൽ നിൽക്കുന്ന എ ടി കെ മോഹൻ ബഗാനും ആയിട്ടാണ്. ജനുവരി ട്രാൻസ്ഫർ വിൻഡോ ഇന്ന് അവസാനിക്കുന്നതിനാൽ ഇനിയും പല മാറ്റങ്ങൾ മറ്റുപല ടീമുകളിൽ നിന്നും നമുക്ക് പ്രതീക്ഷിക്കാം.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ആവേശം ക്ലബ് സൈറ്റ് സന്ദർശിക്കുക.

©AaveshamClub

ബ്ലാസ്റ്റേഴ്സിന്റെ പുതിയ താരം സൂപ്പർ ആണോ? എസ്ഡി പറയുന്നു..

നിർഭാഗ്യം!! ബ്ലാസ്റ്റേഴ്സിന്റെ സൈനിങ് പരാജയപ്പെട്ടതിന്റെ കാരണം ഇതാ..