in , ,

CryCry AngryAngry LOVELOVE OMGOMG LOLLOL

ഉമ്രാൻ മാലിക് ഇന്ത്യക്ക്‌ വേണ്ടി അരങ്ങേറാൻ ഇനിയും കാത്തിരിക്കണം, സൂചന നൽകി ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ്‌..

കഴിഞ്ഞ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ മികച്ച പ്രകടനമാണ് ഉമ്രാൻ മാലിക് നടത്തിയത്.150 km മേലെ സ്ഥിരതയാറന വേഗതയിൽ അയാൾ പന്ത് എറിഞ്ഞിരുന്നു.കഴിഞ്ഞ ഐ പി എൽ സീസണിലെ 14 മത്സരങ്ങളിൽ 22 വിക്കറ്റ് അദ്ദേഹം സ്വന്തമാക്കിയിരുന്നു.

Umran Malik [IPL/TOI/SRH]

ഉമ്രാൻ മാലിക് ഇന്ത്യക്ക്‌ വേണ്ടി അരങ്ങേറാൻ ഇനിയും കാത്തിരിക്കണം. സൂചന നൽകി ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ്‌.നാളെ കഴിഞ്ഞു നടക്കാനിരിക്കുന്ന സൗത്ത് ആഫ്രിക്ക ഇന്ത്യ ട്വന്റി ട്വന്റി പരമ്പരക്ക് മുന്നേ സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

ഇന്നലെയും ഉമ്രാൻ നെറ്റ്സിൽ അതിമനോഹരമായി പന്ത് എറിഞ്ഞിരുന്നു. അയാൾക്ക് ഇപ്പോഴും നല്ല പേസ് ലഭിക്കുന്നുണ്ട്. എപ്പോഴും പഠിച്ചു കൊണ്ടിരിക്കുന്ന മികച്ച ഒരു യുവതാരമാണ് അയാൾ.എപ്പോഴും അയാൾ മെച്ചപ്പെട്ട് കൊണ്ടിരിക്കുന്നു.

അയാൾക്ക് ഒരുപാട് മത്സരങ്ങൾ കൊടുത്താൽ അയാൾ മികച്ച പ്രകടനങ്ങൾ നടത്തും. അയാളെ പോലെ ഒരു താരത്തെ ലഭിച്ചതിൽ ഞാൻ സന്തോഷിക്കുന്നു.പക്ഷെ ഞങ്ങൾക്ക് ഒള്ളത് ഒരു വലിയ സ്‌ക്വാഡാണ്.അത് കൊണ്ട് തന്നെ എല്ലാർക്കും ആദ്യ ഇലവനിൽ സ്ഥാനം നൽകാൻ കഴിഞ്ഞേക്കില്ല.

സ്ഥിരതയുള്ള താരങ്ങളെ ഇഷ്ടപെടുന്ന ആളാണ് ഞാൻ. അത് കൊണ്ട് തന്നെ അയാൾക്ക് സമയം കൊടുക്കണം.ഞങ്ങൾക്ക് മികച്ച അനുഭവ സമ്പത്തുള്ള താരങ്ങളുണ്ടെന്നും ദ്രാവിഡ്‌ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ മികച്ച പ്രകടനമാണ് ഉമ്രാൻ മാലിക് നടത്തിയത്.150 km മേലെ സ്ഥിരതയാറന വേഗതയിൽ അയാൾ പന്ത് എറിഞ്ഞിരുന്നു.കഴിഞ്ഞ ഐ പി എൽ സീസണിലെ 14 മത്സരങ്ങളിൽ 22 വിക്കറ്റ് അദ്ദേഹം സ്വന്തമാക്കിയിരുന്നു.

ബ്ലാസ്റ്റേഴ്‌സിലേക്ക് ഒരു വിദേശ ഡിഫെൻസീവ് മിഡ് ഫീൽഡർ എത്തുന്നു..

ഏഷ്യൻ കപ്പ്‌ യോഗ്യത മത്സരങ്ങൾക്ക് ഇന്ന് തുടക്കം..