in

OMGOMG LOVELOVE

താരങ്ങളുടെ പ്രകടനം പോരാ, കളി ജയിപ്പിച്ചത് ഡി ഗിയയാണെന്ന് യുണൈറ്റഡ് പരിശീലകൻ…

“ശരീര ഭാഷ, തീവ്രത, ആക്രമണാത്മകതയെല്ലാം കുറവായിരുന്നു, പ്രത്യേകിച്ച് ഞങ്ങളുടെ മുന്നേറ്റനിര വിഭാഗത്തിൽ, ഞാൻ ഉദ്ദേശിക്കുന്നത് സ്ട്രൈക്കർമാരെ മാത്രമല്ല, രണ്ട് 10-ആം നമ്പർ താരങ്ങളെ കൂടിയാണ്. ക്രിസ്റ്റൽ പാലസിനെതിരെ കളിച്ച അതേ തീവ്രതയിൽ ഞങ്ങൾ ഈ മത്സരം ഞങ്ങൾ കളിച്ചില്ല, പക്ഷേ അത് നോർവിച്ച് കളിച്ച രീതിയുമായി കൂടി ബന്ധപ്പെട്ടിരുന്നു.”

Norwich City vs Manchester United

നോർവിച് സിറ്റിക്കെതിരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എവേ മത്സരത്തിൽ സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടുന്ന ഏകപക്ഷീയമായ ഒരു ഗോളിനാണ് ചുവന്ന ചെകുത്താന്മാർ വിജയം സ്വന്തമാക്കുന്നത്, മത്സരത്തിന്റെ 75-ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കിക്ക് വളരെ മനോഹരമായി വലയിലെത്തിച്ചാണ് പോർച്ചുഗീസ് നായകൻ യുണൈറ്റഡിന് വിലപ്പെട്ട മൂന്നു പോയന്റുകൾ സമ്മാനിക്കുന്നത്.

എന്നാൽ ഈ മത്സരശേഷം മാധ്യമങ്ങളോട് സംസാരിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ റാൾഫ് റാഗ്നിക് തന്റെ ടീമിലെ താരങ്ങളുടെ പ്രകടനത്തിൽ അസംതൃപ്തി പ്രകടിപ്പിച്ചു, ഗോൾ കീപ്പറായ ഡേവിഡ് ഡി ഗിയയാണ് മത്സരം വിജയിപ്പിച്ചതെന്നാണ് റാൾഫ് റാഗ്നിക് പറഞ്ഞത്.

Norwich City vs Manchester United

“നോർവിച്ച് സിറ്റി പോയന്റ് ടേബിളിൽ ഒരു അടിത്തട്ടിലുള്ള ടീമിനെ പോലെയല്ല കളിക്കുക എന്ന് ഞാൻ ഡീൻ സ്മിത്തിനോട് പറഞ്ഞിരുന്നു, രണ്ടാം പകുതിയിൽ ഞങ്ങൾക്ക് മികച്ച ശരീരഭാഷ ഉണ്ടായിരുന്നുവെങ്കിലും, ഞങ്ങൾ അവർക്ക് അവസരങ്ങൾ അനുവദിച്ചു കൊടുത്തു, ഒടുവിൽ ഗോൾകീപ്പർ ഡേവിഡ് ഡി ഗിയയാണ് മത്സരം ജയിപ്പിച്ചത്.”

“ശരീര ഭാഷ, തീവ്രത, ആക്രമണാത്മകതയെല്ലാം കുറവായിരുന്നു, പ്രത്യേകിച്ച് ഞങ്ങളുടെ മുന്നേറ്റനിര വിഭാഗത്തിൽ, ഞാൻ ഉദ്ദേശിക്കുന്നത് സ്ട്രൈക്കർമാരെ മാത്രമല്ല, രണ്ട് 10-ആം നമ്പർ താരങ്ങളെ കൂടിയാണ്. ക്രിസ്റ്റൽ പാലസിനെതിരെ കളിച്ച അതേ തീവ്രതയിൽ ഞങ്ങൾ ഈ മത്സരം ഞങ്ങൾ കളിച്ചില്ല, പക്ഷേ അത് നോർവിച്ച് കളിച്ച രീതിയുമായി കൂടി ബന്ധപ്പെട്ടിരുന്നു.” – മത്സരശേഷം റാൾഫ് റാഗ്നിക് പറഞ്ഞു.

ഈ മത്സരം വിജയിച്ചതോടെ പ്രീമിയർ ലീഗ് പോയന്റ് ടേബിളിൽ വെസ്റ്റ് ഹാമിന് തൊട്ടു പിന്നിൽ അഞ്ചാം സ്ഥാനത്തെത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിഞ്ഞു, അടുത്ത ലീഗ് മത്സരത്തിൽ ഡിസംബർ 15-ന് ബ്രന്റ്ഫോഡിനെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ചുവന്ന ചെകുത്താന്മാർ നേരിടുന്നത്.

സൂപ്പർ താരത്തെ കളത്തിലേക്ക് തിരികെ കൊണ്ടുവരാൻ താൻ ആഗ്രഹിക്കുന്നുവെന്ന് PSG പരിശീലകന്റെ വാക്കുകൾ…

മലപ്പുറത്ത് അണ്ടർ 16 ഫൈവ്സ് ടൂർണമെന്റ്, നിങ്ങൾക്കും പങ്കെടുക്കാം