in

LOVELOVE LOLLOL OMGOMG CryCry AngryAngry

സൂപ്പർ താരത്തെ കളത്തിലേക്ക് തിരികെ കൊണ്ടുവരാൻ താൻ ആഗ്രഹിക്കുന്നുവെന്ന് PSG പരിശീലകന്റെ വാക്കുകൾ…

2021കലണ്ടർ വർഷാവസാനത്തിന് മുൻപ് സെർജിയോ റാമോസിനെ കളികളത്തിലേക്ക് തിരികെ കൊണ്ടുവരാൻ താൻ ആഗ്രഹിക്കുന്നുവെന്ന് മൊണാക്കോയുമായുള്ള പിസ്ജിയുടെ ഫ്രഞ്ച് ലീഗ് പോരാട്ടത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ പിഎസ്ജി പരിശീലകൻ മൗറീഷ്യോ പോച്ചെറ്റിനോ പറഞ്ഞു.

Ramos PSG

പാരിസ് സെന്റ് ജർമയിൻ ക്ലബ് സൂചിപ്പിച്ചതുപോലെ, എഎസ് മൊണാക്കോയ്‌ക്കെതിരായ വരാനിരിക്കുന്ന പിസ്ജിയുടെ ഫ്രഞ്ച് ലീഗ് ഹോം മത്സരത്തിന് വേണ്ടിയുള്ള ടീമിൽ നിന്ന് സെർജിയോ റാമോസ് പുറത്തായതിനാൽ, പിസ്ജി ആരാധകർക്ക് നിരാശയേകി സൂപ്പർ താരം സെർജിയോ റാമോസിനെ പരിക്ക് വിടാതെ പിന്തുടരുകയാണ്.

സ്പാനിഷ് ഡിഫൻഡറായ റാമോസ് ഇപ്പോഴും പേശികളുടെ പരിക്കിൽ പെട്ടിരിക്കുകയാണ്, ഇത് ക്ലബ് ബ്രൂഗിനെതിരായ പിഎസ്ജിയുടെ കഴിഞ്ഞ യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജ് മത്സരം നഷ്ടമാകുന്നതിനെല്ലാം കാരണമായി.

Ramos PSG

ഫിഗ്‌നീസിനെതിരായ കൂപ്പെ ഡി ഫ്രാൻസ് നോക്കൗട്ട് സ്റ്റേജ് മത്സരത്തിന് മുന്നോടിയായി പിസ്ജി ടീമിൽ വീണ്ടും ചേരാൻ താരം ലക്ഷ്യമിടുന്നതിനാൽ, സെർജിയോ റാമോസ് തന്റെ വ്യക്തിഗത വീണ്ടെടുക്കൽ ജോലികൾ തുടരും.

2021കലണ്ടർ വർഷാവസാനത്തിന് മുൻപ് സെർജിയോ റാമോസിനെ കളികളത്തിലേക്ക് തിരികെ കൊണ്ടുവരാൻ താൻ ആഗ്രഹിക്കുന്നുവെന്ന് മൊണാക്കോയുമായുള്ള പിസ്ജിയുടെ ഫ്രഞ്ച് ലീഗ് പോരാട്ടത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ പിഎസ്ജി പരിശീലകൻ മൗറീഷ്യോ പോച്ചെറ്റിനോ പറഞ്ഞു.

ഈ സീസണിൽ വെറുമൊരു മത്സരത്തിൽ മാത്രമാണ് സെർജിയോ റാമോസ് കളിച്ചത്, എഎസ് സെന്റ്-എറ്റിയെനുമായുള്ള പിസ്ജിയുടെ എവേ മത്സരത്തിലാണ് സെർജിയോ റാമോസ് പിസ്ജിക്ക് വേണ്ടിയുള്ള അരങ്ങേറ്റം കുറിച്ചത്, ഉടൻ തന്നെ സൂപ്പർ താരം പരിക്കിൽ നിന്നും പൂർണ മോചിതനായി കളത്തിലേക്ക് തിരികെയെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

“യൂറോപ്പിലെ 15 ക്ലബ്ബുകളിലൊന്നിലേക്ക്” ഹാലൻഡ് ട്രാൻസ്ഫറിൽ വിശദീകരണം നൽകി ഏജന്റ് മിനോ റയോള…

താരങ്ങളുടെ പ്രകടനം പോരാ, കളി ജയിപ്പിച്ചത് ഡി ഗിയയാണെന്ന് യുണൈറ്റഡ് പരിശീലകൻ…