in ,

LOVELOVE OMGOMG

“യൂറോപ്പിലെ 15 ക്ലബ്ബുകളിലൊന്നിലേക്ക്” ഹാലൻഡ് ട്രാൻസ്ഫറിൽ വിശദീകരണം നൽകി ഏജന്റ് മിനോ റയോള…

“സ്‌പോർട്1 അഭിമുഖത്തെക്കുറിച്ച് ഇനിപ്പറയുന്നവ വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു – ഹാലൻഡിന്റെ ഭാവിയെക്കുറിച്ച് ഞാൻ പരാമർശിച്ച നാല് ക്ലബ്ബുകൾ, ഹാലൻഡ് ക്ലബ്ബ്‌ വിടുകയാണെങ്കിൽ, മികച്ച 15 യൂറോപ്യൻ ക്ലബ്ബുകളിലൊന്നിലേക്ക് പോകുമെന്ന് പറയാനുള്ള ഒരു ഉദാഹരണം മാത്രമാണ്.”

Mbappe and Haaland

ലോകഫുട്ബോളിലെ ഏറ്റവും മൂല്യമേറിയ താരങ്ങളിലൊരാളായ നോർവേ ഇന്റർനാഷണൽ യുവതാരം എർലിംഗ് ഹാലൻഡിന്റെ ഭാവിയെ സംബന്ധിച്ച് വ്യക്തമായ തന്റെ പ്രസ്താവന പുറത്തു വിട്ടിരിക്കുകയാണ് ഹാലൻഡിന്റെ ഏജന്റായ മിനോ റയോള.

കഴിഞ്ഞ ദിവസം സ്‌പോർട്1 -ന് നൽകിയ അഭിമുഖത്തിൽ എർലിംഗ് ഹാലൻഡ് പോകാൻ സാധ്യതയുള്ള നാല് യൂറോപ്യൻ വമ്പൻ ക്ലബ്ബുകളുടെ പേര് മിനോ റയോള വെളിപ്പെടുത്തിയിരുന്നു. റയൽ മാഡ്രിഡ്‌, ബാഴ്സലോണ, ബയേൺ മ്യൂണിക്, മാഞ്ചസ്റ്റർ സിറ്റി എന്നീ നാലു ക്ലബ്ബുകളെയാണ് മിനോ റയോള ഹാലൻഡ് പോകാൻ സാധ്യതയുള്ള ക്ലബ്ബുകളായി ചൂണ്ടികാണിച്ചത്.

Mbappe and Haaland

എന്നാൽ അതിനെ കുറിച്ചുള്ള വ്യക്തമായ ഒരു വിശദീകരണമാണ് ഇപ്പോൾ മിനോ റയോള നൽകിയിരിക്കുന്നത്, ബോറുസിയ ഡോർട്ട്മുണ്ട് വിടുകയാണെങ്കിൽ എർലിംഗ് ഹാലൻഡ് യൂറോപ്പിലെ മികച്ച 15 ക്ലബ്ബുകളിലൊന്നിലേക്ക് പോകുമെന്ന് പറയാനുള്ള ഒരു ഉദാഹരണം മാത്രമാണ് അത് എന്നാണ് ഇപ്പോൾ മിനോ റയോള പറഞ്ഞത്.

“സ്‌പോർട്1 അഭിമുഖത്തെക്കുറിച്ച് ഇനിപ്പറയുന്നവ വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു – ഹാലൻഡിന്റെ ഭാവിയെക്കുറിച്ച് ഞാൻ പരാമർശിച്ച നാല് ക്ലബ്ബുകൾ, ഹാലൻഡ് ക്ലബ്ബ്‌ വിടുകയാണെങ്കിൽ, മികച്ച 15 യൂറോപ്യൻ ക്ലബ്ബുകളിലൊന്നിലേക്ക് പോകുമെന്ന് പറയാനുള്ള ഒരു ഉദാഹരണം മാത്രമാണ്.”

“ഇപ്പോൾ എർലിംഗിന്റെ ശ്രദ്ധ ഫുട്ബോളിൽ മാത്രമാണ്, ഒരു ക്ലബ്ബുമായും ചർച്ചകളൊന്നുമില്ല. ഞാൻ പറഞ്ഞത് ഞാൻ വീണ്ടും സ്ഥിരീകരിക്കുന്നു – ഹാലൻഡ് ഈ സമ്മർ ട്രാൻസ്ഫറിൽ പോകുമെന്ന് ഉറപ്പില്ല, ഒരുപക്ഷേ അത് അടുത്ത സമ്മർ ട്രാൻസ്ഫറിലായിരിക്കാം.” – മിനോ റയോള പറഞ്ഞു.

എന്തായാലും 2024 വരെയാണ് ജർമ്മൻ വമ്പന്മാരായ ബോറുസിയ ഡോർട്ട്മുണ്ടുമായി എർലിംഗ് ഹാലൻഡിന് കരാറുള്ളത്, നിരവധി യൂറോപ്യൻ വമ്പന്മാരാണ് ഹാലൻഡിനെ ടീമിലെത്തിക്കാൻ കാത്തിരിക്കുന്നതെന്നതു കൊണ്ട്, എർലിംഗ് ഹാലൻഡ് ട്രാൻസ്ഫർ ട്രാൻസ്ഫർ മാർക്കറ്റിനെ പിടിച്ചുകുലുക്കുമെന്നത് ഉറപ്പാണ്.

UEFA പ്രസിഡന്റ്‌ PSG-യുടെ കൈകളിലാണെന്ന് വിമർശനവുമായി നാപോളി പ്രസിഡന്റ്‌…

സൂപ്പർ താരത്തെ കളത്തിലേക്ക് തിരികെ കൊണ്ടുവരാൻ താൻ ആഗ്രഹിക്കുന്നുവെന്ന് PSG പരിശീലകന്റെ വാക്കുകൾ…