in

LOVELOVE CryCry LOLLOL OMGOMG

UEFA പ്രസിഡന്റ്‌ PSG-യുടെ കൈകളിലാണെന്ന് വിമർശനവുമായി നാപോളി പ്രസിഡന്റ്‌…

“UEFA പ്രവർത്തിക്കുന്ന രീതി കർക്കശവും വളരെയധികം ഊർജം ചെലവഴിക്കുന്നതുമാണ്, സാമ്പത്തികമായ ഒരു വിഭജനവുമില്ല, യുവേഫ പോലുള്ള സ്ഥാപനങ്ങൾ മാത്രമാണ് സമ്പന്നരാകുന്നത്, എന്തുകൊണ്ടാണ് യുവേഫ ജനറൽ സെക്രട്ടേറിയൽ ജോലികൾ ചെയ്യാൻ തൃപ്‌തിപ്പെടാത്തതെന്ന് എനിക്ക് മനസ്സിലാകുന്നില്ല

PSG Stars

നാപ്പോളിയുടെ ചരിത്രത്തെക്കുറിച്ചുള്ള ഒരു പുതിയ പുസ്തകത്തിന്റെ പ്രകാശന വേളയിൽ യൂറോപ്യൻ ഫുട്ബോളിൽ PSG യുടെ ക്ലബ് ശ്രേണി വഹിക്കുന്ന പങ്കിനെ നാപ്പോളിയുടെ പ്രസിഡന്റ് ഔറേലിയോ ഡി ലോറന്റിസ് രൂക്ഷമായി ഭാഷയിൽ വിമർശിച്ചു.

ഈ വർഷം ആദ്യം നടന്ന ‘സൂപ്പർ ലീഗ്’ പ്രഹസനത്തെ തുടർന്ന് പിഎസ്ജി പ്രസിഡന്റ് നാസർ അൽ-ഖെലൈഫിക്ക് യൂറോപ്യൻ അസോസിയേഷൻ ഓഫ് ക്ലബ്ബുകളുടെ (ECA) അധ്യക്ഷ സ്ഥാനം ലഭിച്ചിരുന്നു, എന്നാൽ സംഘടന ഇപ്പോൾ ഖത്തറികളുടെ ബന്ദിയാണ് എന്നാണ് നാപോളി പ്രസിഡന്റ്‌ പറഞ്ഞത്.

PSG Stars

UEFA പ്രസിഡന്റ് അലക്സാണ്ടർ സെഫെറിൻ പിഎസ്ജി പ്രസിഡന്റിന്റെ കൈകളിലാണെന്നും, എന്തുകൊണ്ടാണ് യുവേഫ ജനറൽ സെക്രട്ടേറിയൽ ജോലികൾ ചെയ്യാൻ തൃപ്‌തിപ്പെടാത്തതെന്ന് തനിക്ക് മനസ്സിലാകുന്നില്ല എന്നും നാപോളി പ്രസിഡന്റ്‌ കൂട്ടിചേർത്തു.

“ഞങ്ങൾ യൂറോപ്യൻ അസോസിയേഷൻ ഓഫ് ക്ലബ്ബുകൾ (ECA) സൃഷ്ടിച്ചു, പക്ഷേ അത് ഇപ്പോൾ ഖത്തറികളുടെ ബന്ദിയാണ്. UEFA പ്രസിഡന്റ് അലക്സാണ്ടർ സെഫെറിൻ പിഎസ്ജി പ്രസിഡന്റിന്റെ കൈകളിലാണ്, അദ്ദേഹം ഖത്തറിനെ ആരാധിക്കുന്നു, വളരെ ശക്തനും മിടുക്കനുമാണ്… “

“UEFA പ്രവർത്തിക്കുന്ന രീതി കർക്കശവും വളരെയധികം ഊർജം ചെലവഴിക്കുന്നതുമാണ്, സാമ്പത്തികമായ ഒരു വിഭജനവുമില്ല, യുവേഫ പോലുള്ള സ്ഥാപനങ്ങൾ മാത്രമാണ് സമ്പന്നരാകുന്നത്, എന്തുകൊണ്ടാണ് യുവേഫ ജനറൽ സെക്രട്ടേറിയൽ ജോലികൾ ചെയ്യാൻ തൃപ്‌തിപ്പെടാത്തതെന്ന് എനിക്ക് മനസ്സിലാകുന്നില്ല.” – നാപോളി പ്രസിഡന്റ് ഔറേലിയോ ഡി ലോറന്റിസ് പറഞ്ഞു.

വീഡിയോ – എജ്ജാതി അസിസ്റ്റ്, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഏറ്റവും മികച്ച അസിസ്റ്റ് ഇതാണ്…

“യൂറോപ്പിലെ 15 ക്ലബ്ബുകളിലൊന്നിലേക്ക്” ഹാലൻഡ് ട്രാൻസ്ഫറിൽ വിശദീകരണം നൽകി ഏജന്റ് മിനോ റയോള…