in , ,

LOVELOVE OMGOMG

ഇത് വരെ 82 താരങ്ങളാണ് യുണൈറ്റഡിന്റെ ട്രാൻസ്ഫർ റൂമറുകളായി ബന്ധപെട്ടരിക്കുന്നത്

ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച ക്ലബ്ബുകളിൽ ഒന്നാണ് മാഞ്ചേസ്റ്റർ യുണൈറ്റഡ്. എന്നാൽ കഴിഞ്ഞ ക്ലബ്‌ സീസൺ തങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം സീസണായിരുന്നു യുണൈറ്റഡിന്. അത് കൊണ്ട് തന്നെ അടിമുടി മാറിയാണ് യുണൈറ്റഡ് ഈ സീസൺ ഒരുങ്ങുന്നത്.

Norwich City vs Manchester United

ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച ക്ലബ്ബുകളിൽ ഒന്നാണ് മാഞ്ചേസ്റ്റർ യുണൈറ്റഡ്. എന്നാൽ കഴിഞ്ഞ ക്ലബ്‌ സീസൺ തങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം സീസണായിരുന്നു യുണൈറ്റഡിന്. അത് കൊണ്ട് തന്നെ അടിമുടി മാറിയാണ് യുണൈറ്റഡ് ഈ സീസൺ ഒരുങ്ങുന്നത്.

എറിക് ടെൻ ഹാഗിനെയാണ് മാഞ്ചേസ്റ്റർ യുണൈറ്റഡ് പുതിയ പരിശീലകനായി നിയമിതനാക്കിയത്.അദ്ദേഹത്തിന് കീഴിൽ ഒരു റീ ബിൽഡ് യുണൈറ്റഡ് നടത്തുകയാണ്. ഒട്ടേറെ താരങ്ങളെ ടീം ഒഴിവാക്കിയിരുന്നു.

എന്നാൽ ഒരു താരത്തെ പോലും ക്ലബ്ബിൽ എത്തിക്കാൻ യുണൈറ്റഡിന് കഴിഞ്ഞിട്ടില്ല. ഇത് വരെ 82 താരങ്ങളാണ് യുണൈറ്റഡിന്റെ ട്രാൻസ്ഫർ റൂമറുകളായി ബന്ധപെട്ടരിക്കുന്നത്.പക്ഷെ ഈ 82 പേരിൽ ഒരാളെ പോലെ യുണൈറ്റഡ് സ്വന്തമാക്കിട്ടില്ല.യുണൈറ്റഡുമായി ബന്ധപെട്ട ആ 82 താരങ്ങളുടെ ലിസ്റ് ചുവടെ ചേർക്കുന്നു.

200 മില്യണിന്റെ ട്രാൻസ്ഫർ ബഡ്ജറ്റ് ഉണ്ടെന്ന് ഇതിനോടകം തന്നെ ക്ലബ് സി. ഈ. ഒ റീചാർഡ് അർനോൾഡ് വ്യക്തമാക്കിയിരുന്നു. ഫ്രാങ്കി ഡി ജോങ്ങിന് വേണ്ടിയുള്ള ശക്തമായ ശ്രമം യുണൈറ്റഡ് ഇപ്പോഴും തുടരുകയാണ്.കൂടാതെ അജാക്സിൽ നിന്ന് ആന്റണിയെ കൂടി എത്തിക്കാനുള്ള ശ്രമം യുണൈറ്റഡ് ആരംഭിച്ചു കഴിഞ്ഞു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട താരത്തെ സ്വന്തമാക്കി ചെന്നൈയിൻ എഫ് സി.

അജാക്സ് യുവ താരത്തോട് മാഞ്ചേസ്റ്റർ യുണൈറ്റഡിലേക്ക് കൂട് മാറരുതെന്ന് ലൂയി വാൻ ഗാൽ..