in , ,

നന്ദി മാറ്റിച് – നന്ദി മാറ്റ ആധികാരിക വിജയം- ക്ലീൻ ഷീറ്റ്

അവസാന മത്സരത്തിന് ഇറങ്ങിയ മാറ്റിച്ചും മാറ്റയും ഇനിയും ഒരംഗത്തിന്‌ കൂടി ബാല്യം ഉണ്ടെന്നു കാണിച്ചു തന്നു. ഒരു പക്ഷെ യുണൈറ്റഡ് കാര്യമായി ഉപയോഗിക്കാതെ ഇരുന്ന രണ്ടു താരങ്ങൾ ആണ് ഇവർ രണ്ടും.

Manchester United [Sportskreeda]

സീസണിലെ ഓൾഡ് ട്രാഫൊർഡിലെ തങ്ങളുടെ അവസാന മത്സരം ആധികാരിക വിജയത്തോടെ അവസാനിപ്പിച്ചു ചെകുത്താൻപട. സംഭവബഹുലമായ ഒരു സീസണ് കൂടി തിരശീല വീഴുന്നു. ഒരു പാട് പ്രതീക്ഷകളുമായി തുടങ്ങിയ ഈ സീസണ് ഇങ്ങനെ ഒരു അന്ത്യം ആരും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ഒലെ യുടെ കീഴിൽ രണ്ടാം സ്ഥാനത്തു കഴിഞ്ഞ സീസൺ ഫിനിഷ് ചെയ്യുമ്പോൾ ഒരു കിരീടം തന്നെ ആയിരുന്നു ഈ സീസണിൽ പ്രതീക്ഷ വെച്ചത്. മികച്ച മൂന്നു സൈനിങ്‌സ് കൂടി ആയപ്പോൾ പ്രതീക്ഷകൾ ഒരുപാടായിരുന്നു. പക്ഷെ പ്ലയേഴ്‌സിന്റെ മെന്റാലിറ്റിയും ഒത്തിണക്കം ഇല്ലാത്തതും ഒക്കെ ആയി സ്ഥിരമായി കിട്ടിക്കൊണ്ടിരുന്ന ചാമ്പ്യൻസ് ലീഗ് സ്ഥാനം പോലും നഷ്ടമായി യൂറോപ്പ ലീഗിൽ കളിക്കുമോ കോൺഫറൻസ് ലീഗിൽ കളിക്കുമോ എന്ന് തിരിയാതെ ഇരിക്കുന്നു.

പുതിയ കൊച്ചിന്റെ പ്രഘ്യപനത്തോടെ കുറച്ചു കൂടി ഒത്തിണക്കം യുണൈറ്റഡ് താരങ്ങൾ കാണിക്കുന്ന പോലെ തോന്നി. ചെൽസിക്കെതിരെ അതിന്റെ ചെറിയ മിന്നലാട്ടങ്ങൾ കണ്ടെങ്കിലും ബ്രെന്റ്ഫോഡിനെതിരെ യുണൈറ്റഡ് തന്നെ ആയിരുന്നു Better Team. അറ്റാക്കിങ്ങിലും പ്രതിരോധത്തിലും മധ്യ നിരയിലും യുണൈറ്റഡ് താരങ്ങൾ അരങ്ങു വാണു. അവസാന മത്സരത്തിന് ഇറങ്ങിയ മാറ്റിച്ചും മാറ്റയും ഇനിയും ഒരംഗത്തിന്‌ കൂടി ബാല്യം ഉണ്ടെന്നു കാണിച്ചു തന്നു. ഒരു പക്ഷെ യുണൈറ്റഡ് കാര്യമായി ഉപയോഗിക്കാതെ ഇരുന്ന രണ്ടു താരങ്ങൾ ആണ് ഇവർ രണ്ടും. ചെൽസിയിലെ മികച്ച രണ്ടു സീസണു ശേഷം ടീമിൽ എത്തിയ മാറ്റക്ക് യുണൈറ്റഡിൽ അത്ര നല്ല സീസൺ ആയിരുന്നില്ല പലപ്പോഴും പകരക്കാരുടെ ബെഞ്ചിൽ തന്നെ ആയിരുന്നു സ്ഥാനം. മറ്റു ടീമുകളിൽ പോയി മികച്ച പ്രകടനം പുറത്തെടുക്കാൻ ഇരുവർക്കും കഴിയട്ടെ.

ബ്രെന്റ്ഫോഡിൽ ക്രിസ്ത്യൻ എറിക്സണിന്റെ പ്രകടനം എടുത്തു പറയേണ്ടതാണ്. എത്ര അനായാസമായാണ് മധ്യ നിരയിൽ നിന്നും മുന്നേറ്റ നിരക്ക് അദ്ദേഹം പന്തു സപ്ലൈ ചെയ്യുന്നത്. യൂണൈറ്റഡുമായി ലിങ്ക് ചെയ്യുന്ന കേട്ട് അടുത്ത സീസണിലേക്ക് എരിക്സനെ. മികച്ച പ്രകടനം പുറത്തെടുക്കാൻ പറ്റും യുണൈറ്റഡ് ജേഴ്സിയിലും എറിക്‌സണ് എന്ന് തന്നെയാണ് വിശ്വാസം താരം യുണൈറ്റഡിൽ വന്നാൽ.

കേരളത്തിന് വിജയ ആശംസകൾ നേർന്നു കായിക മന്ത്രി..

ചാമ്പ്യൻസ് ലീഗ് ഫൈനലിനായി പാരീസിലേക്ക് മാർച്ചു ചെയ്തു ലിവർപൂൾ