in

അർജന്റീന കേരളത്തിൽ വരും, പക്ഷെ ഈ കാര്യം AIFF അറിഞ്ഞിട്ടില്ല.

മലയാള ഫുട്ബോൾ ആരാധകരെ ആവേശത്തിലാക്കിയാണ് കഴിഞ്ഞ ദിവസം അർജന്റീന കേരളത്തിൽ കളിക്കാൻ എത്തുമെന്ന് കായിക മന്ത്രി പറഞ്ഞത്. അദ്ദേഹത്തിന് അർജന്റീന ഫുട്ബോൾ അസോസിയേഷനിൽ നിന്ന് ഇ-മെയിൽ ലഭിച്ചതായിയാണ് അദ്ദേഹം പറഞ്ഞത്.എന്നാൽ ഈ ഒരു കാര്യം KFA യോ AIFF ഉം അറിഞ്ഞിട്ടില്ല

AIFF ആക്ടിങ് സെക്രട്ടറി സത്യനാരായണൻ ഇങ്ങനെ ഒരു കാര്യം നടന്നത് പോലും അറിഞ്ഞിട്ടില്ല എന്ന് വ്യക്തമാക്കി.ഇങ്ങനെ ഒരു മത്സരം നടത്തണമെങ്കിൽ സ്റ്റേറ്റ് ഗവണ്മെന്റ് അനുമതി എടുക്കേണ്ടതുണ്ട്. ഈ അനുമതി സംസ്ഥാന ഫുട്ബോൾ ഫെഡറേഷൻ വഴി ദേശിയ ഫെഡറേഷനാണ് നൽകേണ്ടത്.കേരള ഫുട്ബോൾ ഫെഡറഷനും ഗവണ്മെന്റിന്റെ ഭാഗത്തു നിന്ന് ഒരു അപേക്ഷയും ലഭിച്ചിട്ടില്ല.

അർജന്റീന വന്നാൽ കൊച്ചിയിലോ തിരുവനന്തപുരത്തോവായിരിക്കും മത്സരം.ഫിഫയായിരിക്കും ഈ വേദി തീരുമാനിക്കുക. ഇന്ത്യയായിരിക്കില്ല അർജന്റീനയുടെ എതിരാളികൾ എന്നാണ് റിപ്പോർട്ടുകൾ.

ഇവന്മാർ തീയാണ്🔥വീണ്ടും വീണ്ടും സൂപ്പർ സ്റ്റാറുകളായി കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ😍🔥

സഹലിനും താപ്പയ്ക്കും കഷ്ടകാലം; മാനേജ്‌മെന്റ് നീക്കത്തിൽ ഇരുവർക്കും കിട്ടിയത് എട്ടിന്റെ പണി