in ,

LOVELOVE OMGOMG LOLLOL

ഇവന്മാർ തീയാണ്?വീണ്ടും വീണ്ടും സൂപ്പർ സ്റ്റാറുകളായി കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ??

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2022-2023 സീസണിന്റെ പാതിവഴി പിന്നിട്ട് നിൽക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് 12 മത്സരങ്ങളിൽ നിന്നും 26 പോയിന്റുകൾ സ്വന്തമാക്കി ഐഎസ്എൽ പോയിന്റ് ടേബിൾ ഒന്നാം സ്ഥാനത്താണ് ഉള്ളത്. തകർപ്പൻ ഫോമിൽ കളിച്ചുകൊണ്ടിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ കൂടി ശോഭിക്കുകയാണെങ്കിൽ ഇത്തവണ ആരാധകർക്ക് കിരീടം പ്രതീക്ഷിക്കാം.

അതേസമയം ഇതുവരെ നടന്ന 12 മാച്ച് വീക്ക് മത്സരങ്ങളിൽ നിന്നും ഏറ്റവും മികച്ച പ്രകടനം നടത്തിയ താരങ്ങളുടെ ഇലവൻ കഴിഞ്ഞദിവസം ഇന്ത്യൻ സൂപ്പർ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ഏറ്റവും കൂടുതൽ പോയിന്റുകൾ ലഭിച്ച താരങ്ങളുടെ ഐഎസ്എൽ ഫാന്റസി ഡ്രീം ടീം ഇലവൻ കൂടി ലഭ്യമായിട്ടുണ്ട്.

ഗോൾ കീപ്പറായി ഇലവനിൽ ഇടം നേടിയത് കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരമായ സച്ചിൻ സുരേഷ് ആണ്. ഡിഫൻസ് ലൈനിൽ ഒഡീഷ താരമായ അമെയ് റനവാടെയും എഫ്സി ഗോവ താരങ്ങളായ ജയ് ഗുപ്ത, സന്ദേശ് ജിങ്കൻ, ഓടെയ് എന്നിവരാണ് സ്ഥാനം നേടിയത്.

മധ്യനിരയിൽ ഒഡീഷ എഫ് സി താരമായ ഐസക്, ചെന്നൈയിൻ എഫ്സി താരമായ റാഫെൽ ക്രിവല്ലാരോ, കേരള ബ്ലാസ്റ്റേഴ്സ് താരമായ അഡ്രിയൻ ലൂണാ എന്നിവർ സ്ഥാനം സ്വന്തമാക്കി. മുന്നേറ്റ നിരയിൽ മുംബൈ സിറ്റി താരമായ പെരേര ഡയസ്, ഒഡീഷ താരമായ റോയി കൃഷ്ണ, കേരള ബ്ലാസ്റ്റേഴ്സ് എഫ് സി താരമായ ദിമിത്രിയോസ് എന്നിവർ ഇടം നേടി.

ഇന്ത്യൻ സൂപ്പർ ലീഗ് ഫാന്റസി ഡ്രീം ടീം ഇലവൻ താഴെ കൊടുക്കുന്നു :-

ഹോർമിയെ വിറ്റാൽ പകരക്കാരനായി ബ്ലാസ്റ്റേഴ്‌സ് എത്തിക്കുക ഈ യുവതാരത്തെ

അർജന്റീന കേരളത്തിൽ വരും, പക്ഷെ ഈ കാര്യം AIFF അറിഞ്ഞിട്ടില്ല.