in

LOVELOVE OMGOMG LOLLOL CryCry AngryAngry

ഡിമി തിരിച്ചു വരുമോ??, ഏറ്റവും പുതിയ അപ്ഡേറ്റ് ഇതാ

കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ തകർച്ചയുടെ പാതയിലാണ്. ഇന്റർനാഷണൽ ബ്രേക്കിന് ശേഷം ഒരൊറ്റ ഐ എസ് എൽ മത്സരം പോലും ജയിക്കാൻ ടീമിന് കഴിഞ്ഞില്ല.ഒന്നാം സ്ഥാനത്തായിരുന്ന ടീം നിലവിൽ അഞ്ചാം സ്ഥാനത്താണ്. ഷിൽഡ് പ്രതീക്ഷിച്ചിരുന്ന ആരാധകർ നിലവിൽ ക്ലബ്‌ ടോപ് 6 ൽ എത്താൻ വേണ്ടിയാണ് പ്രാർത്ഥിക്കുന്നത്.

പരിക്കുകൾ തന്നെയാണ് ടീമിനെ പിന്നോട്ട് അടിച്ചത്. ലൂണയുടെ പരിക്ക് ടീമിന്റെ പ്രകടനത്തെ നന്നായി ബാധിച്ചു. പെപ്രക്കും സച്ചിനും സീസൺ നഷ്ടമായി. ഡിമിയും ഇവരുടെ വഴി പോകുവാ എന്നാ സംശയത്തിലായിരുന്നു ആരാധകർ.

എന്നാൽ ആരാധകരെ ഏറെ സന്തോഷിപ്പിച്ചു കൊണ്ട് ആ അപ്ഡേറ്റ് പുറത്ത് വന്നിരിക്കുകയാണ്.ഡിമി അടുത്ത മത്സരം കളിക്കും. മനോരമയാണ് ഈ വാർത്ത പുറത്ത് വിട്ടത്.ഞായറാഴ്ച ഗോവക്കെതിരെ കൊച്ചിയിൽ വെച്ചാണ് ബ്ലാസ്റ്റർസിന്റെ അടുത്ത മത്സരം.

തുടർച്ചയായി തോൽവിയാണെങ്കിലും ബ്ലാസ്റ്റേഴ്‌സ് താരത്തിനെ സംബന്ധിച്ച് ആശ്വാസമാണ് ഇത്😍🔥

ഇന്ത്യൻ ഫുട്ബോളിൽ പുഷ്കാസ് പുരസ്‌കാരം നേടാൻ സാധ്യതയുള്ള ഗോൾ പിറന്നു