in , ,

OMGOMG

ഇന്ത്യൻ ഫുട്ബോളിൽ പുഷ്കാസ് പുരസ്‌കാരം നേടാൻ സാധ്യതയുള്ള ഗോൾ പിറന്നു

മത്സരത്തിന്റെ അറുപത്തിയാറാം മിനുട്ടിലാണ് ഗോൾ പിറന്നത്. പിൻനിരയിൽ നിന്നും റിയൽ കാശ്‌മീർ മധ്യനിര താരമായ കാർലോസ് ലോംബ നൽകിയ പന്ത് ക്രിസോയുടെ കാലുകളിലാണ് എത്തിയത്. പന്ത് നിലം തൊടുന്നതിനു മുൻപ് രണ്ടു തവണ കൃത്യമായി കാലുകളിൽ ഒതുക്കി തിരിഞ്ഞ താരം നേരെ ഒരു വോളീ ഷോട്ട് എടുത്തപ്പോൾ ഗോൾകീപ്പർക്കത് തടുക്കാൻ കഴിഞ്ഞില്ല.

ഇന്ത്യൻ ഫുട്ബോൾ സമീപ കാലത്ത് വലിയ വെല്ലുവിളിയിലൂടെയാണ് പോവുന്നത് ദേശീയ ടീമിന്റെ ഫിഫ റാങ്കിങ് അടക്കം 117ആയി കുറഞ്ഞതും എല്ലാം രാജ്യത്തെ ഫുട്ബോൾ പ്രേമികൾക്ക് നിരാശയാണ് സമ്മാനിക്കുന്നത്.

ഐ എസ് എൽ അടക്കം മികച്ച ആഭ്യന്തര ലീഗ് വന്നിട്ടും രാജ്യത്തിന്റെ മത്സരങ്ങൾ എല്ലാം നിരാശയാണ് ആരാധകർക്ക് സമ്മാനിക്കുന്നത് എന്ന് പറയാതെ വയ്യ.

കഴിഞ്ഞ ദിവസം ഈ സീസണിൽ ഇന്ത്യൻ ഫുട്ബോളിൽ പിറന്ന ഏറ്റവും മികച്ച ഗോളിനും ഐ ലീഗ് സാക്ഷ്യം വഹിച്ചു. റിയൽ കാശ്‌മീരും ഗോവൻ ക്ലബായ ചർച്ചിൽ ബ്രദേഴ്‌സും തമ്മിൽ നടന്ന മത്സരത്തിലാണ് അവിശ്വസനീയമായ ഗോൾ പിറന്നത്. റിയൽ കാശ്മീരിന്റെ ഐവറി കോസ്റ്റ് താരമായ ഗ്നോഹെരെ ക്രിസോയാണ് ഗോൾ നേടിയത്.

മത്സരത്തിന്റെ അറുപത്തിയാറാം മിനുട്ടിലാണ് ഗോൾ പിറന്നത്. പിൻനിരയിൽ നിന്നും റിയൽ കാശ്‌മീർ മധ്യനിര താരമായ കാർലോസ് ലോംബ നൽകിയ പന്ത് ക്രിസോയുടെ കാലുകളിലാണ് എത്തിയത്. പന്ത് നിലം തൊടുന്നതിനു മുൻപ് രണ്ടു തവണ കൃത്യമായി കാലുകളിൽ ഒതുക്കി തിരിഞ്ഞ താരം നേരെ ഒരു വോളീ ഷോട്ട് എടുത്തപ്പോൾ ഗോൾകീപ്പർക്കത് തടുക്കാൻ കഴിഞ്ഞില്ല.

ഡിമി തിരിച്ചു വരുമോ??, ഏറ്റവും പുതിയ അപ്ഡേറ്റ് ഇതാ

ബ്ലാസ്റ്റേഴ്സിന് തിരിച്ചടി സച്ചിൻ സീസൺ നഷ്ടമാവും