in ,

LOVELOVE

തുടർച്ചയായി തോൽവിയാണെങ്കിലും ബ്ലാസ്റ്റേഴ്‌സ് താരത്തിനെ സംബന്ധിച്ച് ആശ്വാസമാണ് ഇത്😍🔥

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ 15 മത്സരങ്ങൾ കളിച്ചു പൂർത്തിയാക്കിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി 26 പോയന്റുകൾ സ്വന്തമാക്കി നിലവിൽ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് ഉള്ളത്. കഴിഞ്ഞ മൂന്ന് ഐഎസ്എൽ മത്സരങ്ങളിലും തുടർച്ചയായി പരാജയങ്ങൾ ഏറ്റുവാങ്ങിയതാണ് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്.

  അവസാന മത്സരത്തിൽ ചെന്നൈയിൻ എഫ്സികെതിരെ അവരുടെ സ്റ്റേഡിയത്തിൽ വച്ച് ചെന്നൈയിൻ എഫ്സിയോട് ശീലമായ ഒരു ഗോളിന് പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സ് എഫ്സി തങ്ങളുടെ അടുത്ത മത്സരത്തിന് വേണ്ടി തയ്യാറെടുക്കുകയാണ്. വരുന്ന ഞായറാഴ്ച എഫ്സി ഗോവക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ മത്സരം അരങ്ങേറുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 15 മാച്ച് വീക്കിലെ ഏറ്റവും മികച്ച ഇലവൻ പ്രമുഖ റേറ്റിംഗ് മീഡിയയായ സോഫ സ്കോർ പുറത്തുവിട്ടിട്ടുണ്ട്. ഗോൾകീപ്പറായി ജംഷഡ്പൂര് എഫ്സിയുടെ മലയാളി താരമായ രഹനേഷ് ഏറ്റവും മികച്ച റേറ്റിംഗ് സ്വന്തമാക്കി ഇടം നേടി. ഡിഫൻസ് നിരയിൽ മോഹൻ ബഗാൻ താരമായ യുസ്റ്റ, മുംബൈ സിറ്റി താരമായ ടിരി, ചെന്നൈയിൻ താരമായ ആകാശ് സംഘവാൻ, ബ്ലാസ്റ്റേഴ്സ് താരമായ സമീപ്സിങ് എന്നിവരാണ് സ്ഥാനം സ്വന്തമാക്കിയത്.

മധ്യനിരയിൽ മുംബൈ സിറ്റി താരമായ വിക്രം പ്രതാപ് സിങ്, മോഹൻ ബഗാൻ താരമായ ജോണി കൗക്കോ, ജംഷഡ്പൂര് താരമായ മൻസോറോ എന്നിവർ ഇടം നേടിയപ്പോൾ മുന്നേറ്റനിരയിൽ പഞ്ചാബ് എഫ്സി താരങ്ങളായ ജോർദാൻ വിൽ, തലാൽ എന്നിവർക്കൊപ്പം മോഹൻ ബഗാൻ താരമായ കമ്മിങ്സ് കൂടി സ്ഥാനം സ്വതമാക്കിയിട്ടുണ്ട്.

സോഫ സ്കോർ പുറത്തുവിട്ട  ഐഎസ്എൽ മാച്ച് വീക്കിലെ ഏറ്റവും മികച്ച താഴെക്കൊടുക്കുന്നു :-

ആശാൻ പറഞ്ഞത് പോലെ ബ്ലാസ്റ്റേഴ്‌സ് ടോപ് ഫോറിൽ നിന്ന് ഔട്ട്‌🥵 ഇങ്ങനെ പോയാൽ പ്ലേഓഫ് പോലും കിട്ടൂല..

ഡിമി തിരിച്ചു വരുമോ??, ഏറ്റവും പുതിയ അപ്ഡേറ്റ് ഇതാ