in ,

ആശാൻ പറഞ്ഞത് പോലെ ബ്ലാസ്റ്റേഴ്‌സ് ടോപ് ഫോറിൽ നിന്ന് ഔട്ട്‌🥵 ഇങ്ങനെ പോയാൽ പ്ലേഓഫ് പോലും കിട്ടൂല..

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ അവസാന മത്സരത്തിൽ ചെന്നൈയിൽ എഫ്സിയെ അവരുടെ സ്റ്റേഡിയത്തിൽ വച്ച് നേരിടാൻ പോയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ഏകപക്ഷീയമായ ഒരു ഗോളിന്റെ പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. നിലവിൽ തുടർച്ചയായ പരാജയങ്ങളാണ് ബ്ലാസ്റ്റേഴ്സ് ഏറ്റുവാങ്ങുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ അവസാന മത്സരത്തിൽ ചെന്നൈയിൽ എഫ്സിയെ അവരുടെ സ്റ്റേഡിയത്തിൽ വച്ച് നേരിടാൻ പോയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ഏകപക്ഷീയമായ ഒരു ഗോളിന്റെ പരാജയമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. നിലവിൽ തുടർച്ചയായ പരാജയങ്ങളാണ് ബ്ലാസ്റ്റേഴ്സ് ഏറ്റുവാങ്ങുന്നത്.

സൂപ്പർ കപ്പിലെ ഗ്രൂപ്പ് റൗണ്ടിലെ അവസാനത്തെ രണ്ട് മത്സരങ്ങൾ പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിൽ എത്തിയപ്പോൾ ഒഡീഷ്യ എഫ്സിയോടും പഞ്ചാബിനോടും തോൽവി വഴങ്ങി. പഞ്ചാബ് എഫ്സിക്കെതിരായ ഹോം മത്സരം പരാജയപ്പെട്ടതിന് പിന്നാലെ ഈ പ്രകടനം വെച്ചുകൊണ്ട് പോയന്റ് ടേബിളിൽ ടോപ് ഫോറിൽ ഇരിക്കാൻ ബ്ലാസ്റ്റേഴ്‌സ് അർഹരല്ല എന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറഞ്ഞിരുന്നു.

നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളിലെ തുടർച്ചയായ മൂന്നാമത്തെയും സൂപ്പർ കപ്പ്‌ കൂടി ചേർത്തു കേരള ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ അഞ്ചാമത്തെയും തോൽവി ചെന്നൈയിൻ എഫ്സിക്കെതിരെ വഴങ്ങിയ  കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി പോയന്റ് ടേബിളിൽ പിന്നോട്ടാണ് സഞ്ചരിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ സൂചിപ്പിച്ചത് പോലെ നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി തുടർച്ചയായ തോൽവികൾ നേരിട്ടതിനു ശേഷം അഞ്ചാം സ്ഥാനത്താണ് നിലവിലുള്ളത്. 2024 വർഷം ആരംഭിക്കുമ്പോൾ ഐഎസ്എൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ബ്ലാസ്റ്റേഴ്സ് ആണ് നിലവിൽ അഞ്ചാമത്. ലീഗിലെ ശേഷിക്കുന്ന മത്സരങ്ങളിൽ മികവ് കാട്ടാനായിലെങ്കിൽ ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യതകൾ കൂടി പ്രശ്നത്തിലാകും.

ബ്ലാസ്റ്റേഴ്സിന് വമ്പൻ തിരിച്ചടി, പരിക്ക് കാരണം സൂപ്പർ താരം സീസണിൽ കളിച്ചേക്കില്ല🥵

തുടർച്ചയായി തോൽവിയാണെങ്കിലും ബ്ലാസ്റ്റേഴ്‌സ് താരത്തിനെ സംബന്ധിച്ച് ആശ്വാസമാണ് ഇത്😍🔥