ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ അവസാന മത്സരങ്ങളിൽ തുടർച്ചയായി പരാജയങ്ങൾ ഏറ്റുവാങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന അടുത്ത ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ നേരിടുന്നത് ഇന്ത്യൻ സൂപ്പർ ലീഗ് പോയിന്റ് ടേബിളിൽ മുൻനിരയിലുള്ള ടീമിനെയാണ്.
ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ശക്തരായ എഫ്സി ഗോവയെയാണ് ഈ മാസം 25ന് ഞായറാഴ്ച നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തം ആരാധകർക്ക് മുന്നിൽ വച്ച് നേരിടുന്നത്.
അതേസമയം അവസാന മത്സരത്തിൽ ചെന്നൈയിൻ എഫ്സിക്കെതിരെ ഒരുഗോളിന്റെ പരാജയമാണ് ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്. ഈ മത്സരത്തിൽ സച്ചിൻ സുരേഷ്, മാർക്കോ ലെസ്‌കോവിച് തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ പരിക്ക് ബാധിച്ചിരുന്നു. ബ്ലാസ്റ്റേഴ്സ് ടീമിലെ പ്രധാന താരങ്ങൾക്ക് പരിക്ക് ബാധിച്ച വാർത്ത ആരാധകരെ നിരാശരാക്കി.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മലയാളി യുവകോൽ കീപ്പറായ സച്ചിൻ സുരേഷിന് തോളിൽ പരിക്കേറ്റിരുന്നു. ഈ പരിക്കിനെ തുടർന്ന് ഗോൾകീപ്പറായ സച്ചിന് കുറഞ്ഞത് 41 ദിവസം വിശ്രമം ആവശ്യമാണ്. അതിനാൽ തന്നെ താരത്തിനു കൂടുതൽ വിശ്രമം നൽകുകയാണെങ്കിലും താരം ഈ സീസണിൽ ഇനി ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചേക്കില്ല എന്നാണ് കരുതുന്നത്.