in

CryCry OMGOMG LOLLOL LOVELOVE AngryAngry

സച്ചിന്റെ പരിക്ക് ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ..

കേരള ബ്ലാസ്റ്റേഴ്‌സ് വളരെ മോശം ഫോമിലാണ് നിലവിൽ. തുടർച്ചയായ അഞ്ചു മത്സരങ്ങൾ ബ്ലാസ്റ്റേഴ്‌സ് തോൽവി രുചിച്ചു കൊണ്ടിരിക്കുകയാണ്. പരിക്കുകളും ടീമിനെ വല്ലാതെ വേട്ടയാടുന്നുണ്ട്. പരിക്കുകളുടെ ലിസ്റ്റിലേക്കുള്ള ഏറ്റവും പുതിയ എൻട്രി ഗോൾ കീപ്പർ സച്ചിൻ സുരേഷാണ്.

ഇന്നലെ ചെന്നൈയിനെതിരെയുള്ള മത്സരത്തിലായിരുന്നു അദ്ദേഹത്തിന് പരിക്ക് ഏറ്റത്.പരിക്ക് ഗുരുതരമാണെന്ന് മത്സരം ശേഷം ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച് വ്യക്തമാക്കി. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

സച്ചിന് അവന്റെ തോൾ ഡിസ്‌ലോക്കറ്റ് ആയിട്ടുണ്ടെന്നാണ് തോന്നുന്നത്.ഒരു എം ആർ ഐയോ സ്കാനൊ എടുക്കാതെ നമ്മുക്ക് ഇത് വ്യക്തമാവില്ല.ജീക്സൺ പറ്റിയ അതെ പരിക്ക് തന്നെയാണ് അദ്ദേഹത്തിന് പറ്റിയിരിക്കുന്നത്.സർജറി വേണോ വേണ്ടയോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ല.

ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ ഇതുവരെ കീഴടക്കാനായിട്ടില്ല, ഇനിയും കിട്ടാക്കനിയായി തുടരുകയാണ്..

ലെസ്ക്കോയുടെ പരിക്ക് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാവും.