in ,

ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ ഇതുവരെ കീഴടക്കാനായിട്ടില്ല, ഇനിയും കിട്ടാക്കനിയായി തുടരുകയാണ്..

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ മത്സരത്തിൽ ചെന്നൈയിൻ എഫ്സിയെ അവരുടെ സ്റ്റേഡിയത്തിൽ നേരിടാൻ പോയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് പോയിന്റ് ടേബിൾ 11 സ്ഥാനക്കാരായ ചെന്നൈയിൻ എഫ്സിയിൽ നിന്നും പരാജയമാണ് ഏറ്റുവാങ്ങിയത്. എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സിന്റെ തോൽവി.

ചെന്നൈയിൻ എഫ്സിയുടെ ഹോം സ്റ്റേഡിയമായ മറീന സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിന്റെ ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചുവെങ്കിലും രണ്ടാം പകുതിയിൽ ചെന്നൈയിൻ എഫ്സി ഗോൾ സ്കോർ ചെയ്തുകൊണ്ട് ഹോം സ്റ്റേഡിയത്തിൽ ലീഡ് സ്വന്തമാക്കി വിജയം നേടി.

തുടർച്ചയായ മത്സരങ്ങളുടെ പരാജയങ്ങളിൽ നിന്നും കരകയറാൻ ശ്രമിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് മറീന സ്റ്റേഡിയത്തിൽ ഇതുവരെ വിജയിച്ചിട്ടില്ലെന്ന കണക്കുകൾ മാറ്റിയെഴുതുവനാണ് പോയത്. എന്നാൽ അപ്രതീക്ഷിതമായി ചെന്നൈയിൻ എഫ്സിയിൽ നിന്നും തോൽവി വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് മറീന സ്റ്റേഡിയം കീഴടക്കാനായില്ല.

ഇന്ത്യൻ സൂപ്പർ ലീഗിലെ തങ്ങളുടെ അടുത്ത മത്സരത്തിൽ കൊച്ചിയിൽ വച്ച് എഫ് സി ഗോവയെയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി നേരിടുന്നത്. നിലവിൽ 15 മത്സരങ്ങളിൽ നിന്നും 26 പോയന്റുകൾ സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഐഎസ്എൽ പോയിന്റ് ടേബിൾ നാലാം സ്ഥാനത്താണ്.

ബ്ലാസ്റ്റേഴ്സിന് പരിക്ക് വില്ലനാവുന്നു ലെസ്കോയും,സച്ചിൻ സുരേഷും പരി കേറ്റ് പുറത്ത്

സച്ചിന്റെ പരിക്ക് ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ..