in , ,

AngryAngry LOLLOL OMGOMG CryCry

വിൻസി ബെരറ്റോ കൊമ്പൻമാർക്ക് മുതൽകൂട്ടാവും; പക്ഷെ താരത്തിൻറെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സിനെ വലയ്ക്കുന്ന ചില ആശങ്കകൾ കൂടിയുണ്ട്

ഇന്നലെ നോർത്ത് ഈസ്റ്റുമായുള്ള മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് നിരയിൽ മികച്ച പ്രകടനം കാഴ്ചവച്ച താരമാണ് വിൻസി ബറോറ്റോ. വിങ്ങിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ വിൻസി ബറോറ്റോ എന്ന 21 കാരന് സാധിച്ചിട്ടുണ്ട്. താരത്തിന്റെ പ്രകടനത്തിൽ ആരാധകരും ഏറെ സന്തോഷവാൻമാരാണ്.കേവലം ഒരു മത്സരം കൊണ്ട് ഒരു താരത്തെയും വിലയിരുത്താൻ സാധിക്കില്ല എങ്കിൽ പോലും വിൻസിയുടെ കളിയോടുള്ള സമീപനം ഭാവിയിൽ മികച്ച ഒരു താരമായി മാറാൻ ഉള്ള എല്ലാ സൂചനകളും നൽകുന്നുണ്ട്.

vincy baretto will be an asset

ഐഎസ്എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിന് നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായി സമനില നേടാനെ സാധിച്ചുള്ളൂവെങ്കിലും ഇന്നലെ ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനം തന്നെയാണ് കാഴ്ച വെച്ചത്. ഗോളിലേക്കുള്ള അവസരങ്ങൾ ബ്ലാസ്റ്റേഴ്സ് താരങ്ങൾ പാഴാക്കിയത് മത്സരം സമനിലയിൽ കലാശിക്കാൻ കാരണമായി. അവസരങ്ങൾ മുതലെടുത്തിരുന്നെങ്കിൽ വിലപ്പെട്ട മൂന്നു പോയിന്റ് സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചേനെ. എന്നിരുന്നാലും ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനം കാഴ്ചവെച്ചത് ആരാധകരെ ഒരുപരിധിവരെ തൃപ്തിപ്പെടുത്തുന്നുണ്ട്.

ഇന്നലെ നോർത്ത് ഈസ്റ്റുമായുള്ള മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് നിരയിൽ മികച്ച പ്രകടനം കാഴ്ചവച്ച താരമാണ് വിൻസി ബറോറ്റോ. വിങ്ങിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ വിൻസി ബറോറ്റോ എന്ന 21 കാരന് സാധിച്ചിട്ടുണ്ട്. താരത്തിന്റെ പ്രകടനത്തിൽ ആരാധകരും ഏറെ സന്തോഷവാൻമാരാണ്.കേവലം ഒരു മത്സരം കൊണ്ട് ഒരു താരത്തെയും വിലയിരുത്താൻ സാധിക്കില്ല എങ്കിൽ പോലും വിൻസിയുടെ കളിയോടുള്ള സമീപനം ഭാവിയിൽ മികച്ച ഒരു താരമായി മാറാൻ ഉള്ള എല്ലാ സൂചനകളും നൽകുന്നുണ്ട്. വിൻസിയുടെ പ്രകടനത്തിൽ ബ്ലാസ്റ്റേഴ്സ് ആരാധകരും ഏറെ സന്തോഷവാൻമാരാണ്. കൂടാതെ ബ്ലാസ്റ്റേഴ്സ് പരിശീലകനും.

vincy baretto will be an asset

എന്നാൽ ഈ സന്തോഷം എത്ര നാൾ നീണ്ടു നിൽക്കും എന്ന കാര്യത്തിലും ചില ആശങ്കകളുണ്ട്.അതിന് കാരണം മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരങ്ങളെ ടീമിൽ എത്തിക്കാൻ കെൽപ്പുള്ള എ ടി കെ മോഹൻ ബഗാൻ, മുംബൈ സിറ്റി എഫ് സി എന്നീ ടീമുകളാണ്.ഐഎസ്എല്ലിൽ പണാധിപത്യം കൊണ്ടും പ്രൊഫഷണൽ സമീപനം കൊണ്ടും താരങ്ങളെ ആകർഷിപ്പിക്കാൻ പറ്റുന്ന രണ്ട് ടീമുകളാണ് എടികെ മോഹൻബഗാനും മുംബൈ സിറ്റി എഫ് സിയും.നോർത്ത് ഈസ്റ്റ് യുണൈറ്റഡ് നിന്ന് അപുയയെ മുംബൈ റാഞ്ചിയതും ലിസ്റ്റൻ കൊളോകൊ, ഹ്യുഗോ ബോമസ് എന്നീ താരങ്ങളെ മോഹൻബഗാൻ ടീമിൽ എത്തിച്ചതും ഇതേ പണാധിപത്യം കൊണ്ടും പ്രൊഫഷണൽ സമീപനം കൊണ്ടുമാണ്. അതിനാൽ തന്നെ വിൻസി ബറോറ്റോ എന്ന താരത്തിനെ പ്രകടനവും ഈ രണ്ട് ക്ലബ്ബുകളുടെ കണ്ണിലും തീർച്ചയായും പെട്ടിരിക്കാം.

വിൻസി മികച്ച പ്രകടനം തുടർന്നാൽ ഭാവിയിൽ എടികെ മോഹൻബഗാനും മുംബൈ സിറ്റി എഫ്
സി യും താരത്തിന് വലിയ ഓഫറുകളുമായി രംഗത്തെത്തും എന്നുള്ള കാര്യം ഉറപ്പാണ്. കൂടാതെ ഇരു ക്ലബ്ബുകളുടെയും പ്രൊഫഷണൽ സമീപനവും താരങ്ങൾ ഈ ക്ലബ്ബുകളിൽ ചേരാനുള്ള താൽപര്യങ്ങളുടെ കാരണമാണ്.

സിറ്റി ഗ്രൂപ്പ് പോലുള്ള ലോകോത്തര ബിസിനസ് ഗ്രൂപ്പ് നിക്ഷേപം നടത്തുന്ന ഒരു ക്ലബ്ബ് താരങ്ങൾക്ക് കൂടുതൽ സാധ്യതകൾ നൽകുന്ന ഒരു ക്ലബ്ബാണ്. അതിനാൽ തന്നെ പണമിത്തിരി കുറവായാൽ പോലും ഈ ക്ലബ്ബുകളെ താരങ്ങൾ തെരഞ്ഞെടുക്കുന്നതിലും തെറ്റില്ല. വിൻസി ബറോറ്റോയെ ഉയർന്ന വേതനം നൽകി ക്ലബ്ബിൽ നിലനിർത്തിയില്ലായെങ്കിൽ എടികെ മോഹൻബഗാനെ പോലെ മുംബൈ സിറ്റി എഫ് സി യെ പോലുള്ള ടീമുകൾ താരത്തിനായി വല വീശും എന്നുറപ്പാണ്.

റാഫ് റാങ്നിക്കിന് കീഴിൽ CR7 അടക്കമുള്ള സൂപ്പർ താരങ്ങൾ നിറം മങ്ങുമോ? കാരണം ഇതാണ്…

“മെസ്സിയെ എടുത്തത് PSG-യുടെ തെറ്റ്” കാരണം വ്യക്തമാക്കി മുൻ PSG താരം…