ഏഷ്യ കപ്പിന് ഇന്ത്യൻ ടീം ഒരുങ്ങുകയാണ്. ഒരുപാട് പരിക്കുകളും ഇന്ത്യൻ ടീമിനെ നിലവിൽ വലയ്ക്കുന്നുണ്ട്. ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെയാണ് ഏഷ്യ കപ്പ്.ശനിയാച്ചയാണ് ടീം തെരെഞ്ഞെടുക്കുന്നത്.
26 അംഗ ടീമിനെയാണ് ഇന്ത്യൻ പ്രഖ്യാപിക്കുന്നത്.അൻവർ അലി,ജീക്സൺ, ആഷിഖ്, ഗ്ലാൻ, രോഹിത് എന്നിവർ ഇതിനോടകം തന്നെ പരിക്ക് മൂലം ഏഷ്യ കപ്പിൽ നിന്ന് പുറത്തായി.സഹൽ കുറച്ചു മത്സരങ്ങൾ കളിച്ചേക്കും.രാഹുലിന് എം ആർ ഐ ഫലത്തിന് വേണ്ടി കാത്തിരിക്കുകയാണ്.
ഈ ഒരു സാഹചര്യത്തിൽ ഇന്ത്യൻ ടീമിലേക്ക് വിപിൻ വിളി വരാൻ സാധ്യതകൾ ഏറെയാണ്. എന്നാൽ പരിക്ക് വിപിൻ വിലങ്ങു തടിയായിരിക്കുകയാണ്.ഇന്ത്യൻ സീനിയർ ടീമിന് വേണ്ടി അദ്ദേഹം ഇത് വരെ കളിച്ചിട്ടില്ല.