in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ബ്ലാസ്റ്റേഴ്‌സ് വക ഡയസിനുള്ള ബിരിയാണി വീണ്ടും കിട്ടി🥵 ഇത്തവണ കൊടുത്തത് ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം😍🔥

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിലെ പന്ത്രണ്ടാമത്തെ മത്സരത്തിൽ ശക്തരായ മോഹൻ ബഗാനെ എതിരില്ലാത്ത ഒരു ഗോളിന് അവരുടെ സ്റ്റേഡിയത്തിൽ വെച്ച് പരാജയപ്പെടുത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ഐഎസ്എൽ പോയിന്റ് ടേബിൾ ഒന്നാം സ്ഥാനത്തേക്ക് കയറിയിട്ടുണ്ട്. മത്സരത്തിന്റെ ഒമ്പതാം മീനിറ്റിൽ ഗ്രീക്ക് താരമായ ദിമിത്രിയോസ് നേടുന്ന ഗോളിലാണ് ബ്ലാസ്റ്റേഴ്‌സ് വിജയം നേടുന്നത്.

മോഹൻ ബഗാനെ ആദ്യമായി പരാജയപ്പെടുത്തിയ രാത്രിയിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വേണ്ടി തകർപ്പൻ ഗോൾ നേടിയ ദിമിത്രിയോസ് ഗോളടിച്ചുകൂട്ടിയത് ഐഎസ്എൽ ടോപ് സ്കോറർ ലിസ്റ്റിൽ ഒന്നാം സ്ഥാനത്തെക്കാണ്. മോഹൻ ബഗാന്റെ നാല് താരങ്ങളെ വെട്ടിയോഴിഞ്ഞ് ദിമിത്രിയോസ് നേടുന്ന ഗോൾ മനോഹരമായിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ടോപ് സ്കോറർ ലിസ്റ്റ് പരിശോധിക്കുകയാണെങ്കിൽ അഞ്ചു ഗോളുകൾ വീതം സ്കോർ ചെയ്ത റോയി കൃഷ്ണ, ഡാനിയേൽ ചീമ എന്നിവരാണ് നാലാം സ്ഥാനം പങ്കിടുന്നത്. ഇവരെക്കാൾ കുറഞ്ഞ മത്സരങ്ങളിൽ നിന്നും അഞ്ചു ഗോളുകൾ സ്കോർ ചെയ്ത ഈസ്റ്റ് ബംഗാളിന്റെ ക്‌ളീറ്റൻ സിൽവയാണ് മൂന്നാം സ്ഥാനത്ത്.

ആറു ഗോളുകൾ ഐഎസ്എൽ സീസണിൽ സ്കോർ ചെയ്ത മുംബൈ സിറ്റിയുടെ താരമായ പെരേര ഡയസ് രണ്ടാം സ്ഥാനത്താണ്. അതേസമയം ഐഎസ്എല്ലിന്റെ ഈ സീസണിലെ ഏറ്റവും മികച്ച ടോപ് സ്കോറർ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗ്രീക്ക് താരമായ ദിമിത്രിയോസ് ആണ്. ഏഴു ഗോളുകളുമായാണ് താരം ലിസ്റ്റിൽ ലീഡ് ചെയ്യുന്നത്.

വിപിൻ ഇന്ത്യൻ സീനിയർ ടീമിലേക്ക് എത്തിയേനെ , പക്ഷെ!!🥹🥹

റൊണാൾഡോയെ മറികടക്കാൻ യുവ സൂപ്പർ തരം🔥; അവശേഷിക്കുന്ന മത്സരം ഒന്ന് മാത്രം, ആരാവും വിജയി🥵…