in

LOVELOVE LOLLOL OMGOMG AngryAngry CryCry

“ഞങ്ങൾക്ക് മെസ്സിയെ വേണം” ഹാട്രിക് നേടാനുള്ള അവസരം മെസ്സിക്ക് വിട്ടുനൽകിയ എംബാപ്പെ സംസാരിക്കുന്നു…

“ഈ മത്സരങ്ങളിൽ ആത്മവിശ്വാസത്തോടെയാണ് ലിയോ മെസ്സി എത്തേണ്ടത്, ലിയോ മെസ്സി നമുക്ക് ആത്മവിശ്വാസം പകർന്നു തരും. ലിയോ മെസ്സി മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയത് വളരെ നല്ലതാണ്, കൂടാതെ അത് ഭാവിയിൽ നമ്മൾക്കെല്ലാവർക്കും വളരെ നല്ലതാണ്.”

Messi and Mbappe in UCL

യുവേഫ ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ ക്ലബ് ബ്രൂഗിനെതിരെ പാരീസ് സെന്റ് ജെർമെയ്‌ന് മികച്ച തുടക്കമാണ് ലഭിച്ചത്. മത്സരം തുടങ്ങി പത്ത് മിനിറ്റിനുള്ളിൽ ഫ്രഞ്ച് യുവതാരം കൈലിയൻ എംബാപ്പെ രണ്ട് ഗോളുകൾ നേടി മികച്ച തുടക്കം PSG ക്ക് നേടികൊടുത്തു, ഇതിനു പുറമെ മെസ്സിയുടെ ഒരു ഗോളിന് അസിസ്റ്റ് നൽകിയതും എംബാപ്പയാണ്.

എംബാപ്പെയെ കൂടാതെ ലയണൽ മെസ്സിയും ഇരട്ടഗോളുകൾ നേടി, എംബാപ്പെയുടെ അസിസ്റ്റിൽ നിന്നും ആദ്യം ബോക്സിന് പുറത്ത് നിന്ന് മികച്ച ഒരു ഗോൾ നേടിയ മെസ്സി, തന്റെ രണ്ടാമത്തെ ഗോൾ പെനാൽറ്റി കിക്കിലൂടെയാണ് നേടുന്നത്. ഈ വിജയത്തോടെ ഗ്രൂപ്പിൽ 12 പോയന്റുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് പിന്നിലായി 11 പോയന്റുള്ള PSG രണ്ടാം സ്ഥാനത്താണ്.

Messi and Mbappe in UCL

ക്ലബ്‌ ബ്രൂഗിനെതിരായ മത്സരശേഷം കയ്ലിയൻ എംബാപ്പെ RMC സ്പോർട്ടുമായി സംസാരിച്ചു, മത്സരത്തിൽ ഹാട്രിക് നേടാനുള്ള അവസരം തനിക്ക് ലഭിച്ചിട്ടും, ലയണൽ മെസ്സിക്ക് പെനാൽറ്റി കിക്ക് അവസരം വിട്ടുകൊടുക്കുന്നതിനെക്കുറിച്ച് എംബാപ്പെ തന്റെ അഭിപ്രായം പറഞ്ഞു.

“ഞങ്ങൾക്ക് ലയണൽ മെസ്സിയെ വേണം, സീസണിൽ ഞങ്ങൾക്ക് അദ്ദേഹത്തെ ആവശ്യമുണ്ട്, പ്രധാനപ്പെട്ട സമയങ്ങൾ വരുമ്പോൾ അദ്ദേഹം ഞങ്ങളെ സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.”

“ഈ മത്സരങ്ങളിൽ ആത്മവിശ്വാസത്തോടെയാണ് ലിയോ മെസ്സി എത്തേണ്ടത്, ലിയോ മെസ്സി നമുക്ക് ആത്മവിശ്വാസം പകർന്നു തരും. ലിയോ മെസ്സി മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയത് വളരെ നല്ലതാണ്, കൂടാതെ അത് ഭാവിയിൽ നമ്മൾക്കെല്ലാവർക്കും വളരെ നല്ലതാണ്.” – എന്നാണ് മത്സരത്തിൽ ‘മാൻ ഓഫ് ദി മാച്ച്’ ആയ കയ്ലിയൻ എംബാപ്പെ പറയുന്നത്.

ബ്രസീൽ ഇതിഹാസം പെലെയുടെ ആ റെക്കോർഡും ഇന്ന് ലയണൽ മെസ്സി മറികടന്നു

“ഞങ്ങൾക്ക് ഇനിയും മെച്ചപ്പെടാൻ കഴിയുമെന്ന് ഞങ്ങൾക്കറിയാം”- UCL വിജയത്തിന് ശേഷം PSG പരിശീലകൻ സംസാരിക്കുന്നു…