in , ,

മാഞ്ചെസ്റ്റെർ യുണൈറ്റഡിന്റെ പ്രകടനം അത്രകണ്ട് മോശം ആയിരുന്നോ

മാഞ്ചെസ്റ്റെർ യുണൈറ്റഡിനെ സിറ്റി കശാപ്പു ചെയ്തപ്പോൾ. സിറ്റിയെ സമർഥമായി പ്രതിരോധിച്ച സ്പോർട്ടിങ് സമനില പിടിച്ചു അതും എത്തിഹാദ് സ്റ്റേഡിയത്തിൽ

Norwich City vs Manchester United

കഴിഞ്ഞ രണ്ടു മാഞ്ചെസ്റ്റെർ സിറ്റിയുടെ മത്സര ഫലങ്ങളാണ് ഇത്.
ഒന്ന് പ്രതിഭാ ധാരാളിത്തം നിറഞ്ഞ സാക്ഷാൽ മാഞ്ചെസ്റ്റെർ യൂണൈറ്റഡിനെതിരെയും രണ്ടാമത്തേത് സ്പോർട്ടിങ് ലിസ്ബൺ എന്ന കുഞ്ഞൻ ക്ലബിന് എതിരെയും.

മാഞ്ചെസ്റ്റെർ യുണൈറ്റഡിനെ സിറ്റി കശാപ്പു ചെയ്തപ്പോൾ. സിറ്റിയെ സമർഥമായി പ്രതിരോധിച്ച സ്പോർട്ടിങ് സമനില പിടിച്ചു അതും എത്തിഹാദ് സ്റ്റേഡിയത്തിൽ. മാഞ്ചെസ്റ്റെർ യുണൈറ്റഡിന് എതിരെ കെവിൻ ഡിബ്രൂയിൻ, കാൻസിലൊ, റോഡ്രി ഗ്രീലിഷ് എന്നിവർ അണിനിരന്നു എന്ന് ആശ്വസിക്കാം എങ്കിലും. സ്പോർട്ടിങ്ങിനു എതിരെ ഇറങ്ങിയതും സിറ്റിയുടെ മികച്ച സ്‌ക്വാഡ് തന്നെ ആയിരുന്നു. സ്റ്റെർലിങ് ,ജിസൂസ്‌ ,ഗുൻഡോഗൻ ,സിഞ്ചെങ്ങോ ,ഫെർണാഡിഞ്ഞോ എന്നിവർ സ്റ്റാർട്ട് ചെയ്ത സിറ്റി നിരയെ പിടിച്ചു കെട്ടുന്നതിൽ സ്പോർട്ടിങ് വിജയിച്ചു എന്ന് വേണം കരുതാൻ. 5 ഗോളിന്റെ ക്യൂഷ്യൻ ലീഡ് ഉള്ളതിനാൽ സിറ്റി ഇനി ഈ മത്സരത്തെ പ്രാധാന്യത്തോടെ കണ്ടില്ല എന്ന് കരുതി ആശ്വസിക്കാം. അപ്പോഴും മാഞ്ചെസ്റ്റെർ യുണൈറ്റഡിന്റെ പ്രകടനം എത്രമാത്രം നിരാശാജനകമാണ് എന്ന് കാണിച്ചു തരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് കടുത്ത എതിരാളികൾ തന്നെയെന്ന് ജംഷഡ്പൂർ എഫ് സി പരിശീലകൻ…

താൻ കേരളത്തെ സ്നേഹിക്കുന്നുവെന്ന് മുൻ മാഞ്ചേസ്റ്റർ യുണൈറ്റഡ് താരം…