in ,

ധോണി സീസൺ മുഴുവൻ ക്യാപ്റ്റനാകണമായിരുന്നുവെന്ന് വാസിം ജാഫർ..

മഹേന്ദ്ര സിംഗ് ധോണി ചെയ്ത ഏറ്റവും വലിയ മണ്ടത്തരം ഏതാണെന്ന് തുറന്നു പറഞ്ഞു വാസിം ജാഫർ.ചെന്നൈ ക്യാപ്റ്റൻ സ്ഥാനം ജഡേജയെ ഏൽപ്പിച്ചതിനെയാണ് ജാഫർ മണ്ടത്തരമായി എന്ന് പറയുന്നത്.ക്രിക് ട്രാക്കറിന്റെ “Not just a cricket show” എന്നാ പരുപാടിയിൽ മനസ്സ് തുറക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

deciosn of chennai stunned fans

മഹേന്ദ്ര സിംഗ് ധോണി ചെയ്ത ഏറ്റവും വലിയ മണ്ടത്തരം ഏതാണെന്ന് തുറന്നു പറഞ്ഞു വാസിം ജാഫർ.ചെന്നൈ ക്യാപ്റ്റൻ സ്ഥാനം ജഡേജയെ ഏൽപ്പിച്ചതിനെയാണ് ജാഫർ മണ്ടത്തരമായി എന്ന് പറയുന്നത്.ക്രിക് ട്രാക്കറിന്റെ “Not just a cricket show” എന്നാ പരുപാടിയിൽ മനസ്സ് തുറക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

ആദ്യം ഡെവോണ് കോൺവേയുടെ പ്രകടനത്തെ പറ്റി പറഞ്ഞു കൊണ്ടാണ് അദ്ദേഹം മനസ്സ് തുറന്നത്. കോൺവേ ഫാഫിന് പറ്റിയ പകരക്കാരൻ തന്നെയാണ്.പക്ഷെ ചെന്നൈ ആദ്യ മത്സരങ്ങൾക്ക് ശേഷം അദ്ദേഹത്തെ ഒഴിവാക്കിയത് തന്നെ ആശ്ചര്യപ്പെടുത്തി. ധോണിക്ക് കീഴിൽ ചെന്നൈ അങ്ങനെ ചെയ്യുമില്ലായിരുന്നു.

ധോണിക്ക്‌ കീഴിൽ എങ്ങനെയായിരുന്ന ചെന്നൈ അതിന്റെ നേരെ വിപരീതമായിരുന്നു ജഡേജക്ക്‌ കീഴിൽ. സീസണിന്റെ തുടക്കം മുതൽ ധോണി ക്യാപ്റ്റനാവണമായിരുന്നു. ജഡേജക്ക്‌ കീഴിൽ കണ്ട ചെന്നൈയല്ല ധോണിക്ക് കീഴിൽ കാണുന്നത്.

ധോണി സീസൺ മുഴുവൻ ക്യാപ്റ്റനായിരുനെകിൽ ഒരു പക്ഷെ ലീഗിൽ ചെന്നൈയുടെ വിധി മറ്റൊന്നു ആകുമായിരുന്നുവെന്നും ജാഫർ കൂട്ടിച്ചേർത്തു. നിലവിൽ 11 കളികളിൽ നിന്ന് 8 പോയിന്റുമായി ചെന്നൈ എട്ടാം സ്ഥാനത്താണ്.സീസണിൽ ഇനിയും ചെന്നൈക്ക് നേരിയ പ്ലേ ഓഫ്‌ പ്രതീക്ഷയുണ്ട്.

ഒഡിഷൻ ഗോൾ കീപ്പറേ റാഞ്ചാൻ ബ്ലാസ്റ്റേഴ്‌സ്..

വിയ്യറയൽ പ്രതിരോധം കാത്ത സൂപ്പർ താരം യുണൈറ്റഡിലേക്ക്