in , ,

LOVELOVE CryCry OMGOMG LOLLOL AngryAngry

ഡയസിന്റെ കാര്യത്തിൽ സംഭവിച്ചതെന്ത്?

ഈ വർഷം ഡിസംബർ മാസത്തിൽ ഫ്രീ ഏജന്റ് ആകുന്ന ഡയസിനെ അതിന് മുൻപ് നല്ലൊരു ട്രാൻസ്ഫർ തുക കൊടുത്ത് സ്വന്തമാക്കാൻ ഏതെങ്കിലും ക്ലബ്ബിന് കഴിയാതെ വന്നാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നിൽ ഡയസ് ട്രാൻസ്ഫർ വീണ്ടും വാതിലുകൾ തുറക്കും.

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റനിരയിൽ നിറസാന്നിധ്യമായ ഡയസിന്റെ ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ കാര്യത്തിൽ കഴിഞ്ഞ ആഴ്ചകളിലായി ഉയർന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടു കൊണ്ടാണ് ജോർഹെ പെരേര ഡയസിന് നന്ദി കേരള ബ്ലാസ്റ്റേഴ്‌സ് ഒഫീഷ്യൽ ആയി അറിയിച്ചത്.

ആരാധകരുടെ പ്രിയതാരമായ ജോർഹെ പെരേര ഡയസിന്റെ കാര്യത്തിൽ എന്താണ് സംഭവിച്ചത് എന്നതിന്റെ വ്യക്തമായ ഉത്തരം ഇതുവരെ പുറത്ത് വന്നിട്ടില്ല. അർജന്റീന ക്ലബ്ബായ പ്ലാറ്റൻസുമായി ഡിസംബർ വരെ കരാറുള്ളതിനാലായിരിക്കാം ഡയസ് ട്രാൻസ്ഫറിൽ ബ്ലാസ്റ്റേഴ്സിന് അനുകൂലമായി കരുക്കൾ നീങ്ങാഞ്ഞത്, ഒപ്പം ഡയസിനെ സ്വന്തമാക്കാൻ ആഗ്രഹിച്ച് ബ്ലാസ്റ്റേഴ്സിനെക്കൾ പണകിലുക്കം കൂടുതലുള്ള മറ്റു വിദേശ ക്ലബ്ബുകളും.

വരാനിരിക്കുന്ന സീസണിൽ ജോർഹെ പെരേര ഡയസിനെ ടീമിന്റെ ഭാഗമാക്കാൻ ഏറെ ആഗ്രഹിച്ച കേരള ബ്ലാസ്റ്റേഴ്‌സ് മാന്യമായ ഒരു തുക ഡയസിന് വേണ്ടി ഓഫർ ചെയ്തിരുന്നു. എന്നിരുന്നാലും ഒരു ഉടമ്പടിക്ക് വേണ്ടി ബ്ലാസ്റ്റേഴ്‌സ് ആഴ്ചകളോളം കാത്തിരുന്നു, എന്നാൽ ഈ കരാർ നടക്കാതിരിക്കുന്നത് കാരണം അവസാനം എല്ലാ കാര്യങ്ങളും ഡയസിന്റെ പ്രതിനിധികളുടെ കൈകളിലായി.

ഈ വർഷം ഡിസംബർ മാസത്തിൽ ഫ്രീ ഏജന്റ് ആകുന്ന ഡയസിനെ അതിന് മുൻപ് നല്ലൊരു ട്രാൻസ്ഫർ തുക കൊടുത്ത് സ്വന്തമാക്കാൻ ഏതെങ്കിലും ക്ലബ്ബിന് കഴിയാതെ വന്നാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നിൽ ഡയസ് ട്രാൻസ്ഫർ വീണ്ടും വാതിലുകൾ തുറക്കും.

ഡയസിന്റെ പകരക്കാരനെ കേരള ബ്ലാസ്റ്റേഴ്‌സ് അന്വേഷിക്കുന്നുണ്ടെന്നാണ് ഒടുവിൽ വരുന്ന റിപ്പോർട്ടുകളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്. ചിലപ്പോൾ ഡയസിന്റെ പകരക്കാരൻ കേരള ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റനിര നയിക്കാൻ സ്വന്തമാക്കിയ ഓസ്ട്രേലിയൻ താരം അപോസ്‌റ്റോലാസ് ജിയാനു ആകാനും സാധ്യതകൾ ഏറെയാണ്.

ഏകദിന പരമ്പര നേടി പ്രതികാരം വീട്ടാൻ ഇംഗ്ലണ്ട് ഇറങ്ങുമ്പോൾ അവർക്ക് ഏറ്റവും വലിയ വെല്ലുവിളി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് തന്നെ..

ഡയസും അൽവരോയും പോയത് ഓർത്തു വിഷമിക്കണ്ട,കാത്തു കുത്തിയവൻ പോയാൽ കമ്മൽ ഇട്ടവനെ എസ് ഡി കൊണ്ട് വരും