in ,

ബുമ്ര എപ്പോൾ തിരിച്ചെത്തും? നിർണായക അപ്ഡേറ്റ് പുറത്ത്…

2022 സെപ്റ്റംബര്‍ 25 ന് ഹൈദരാബാദില്‍ ഓസ്ട്രേലിയയ്ക്കെതിരായ ടി20 ക്ക് ശേഷം ബുംറ ഇന്ത്യക്കായി കളിച്ചിട്ടില്ല. 2022 ല്‍ ഓസ്ട്രേലിയയില്‍ നടന്നന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആദ്യഘട്ടത്തിൽ ബുമ്രയെ ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും പിന്നീട് പരിക്ക് കാരണം അദ്ദേഹത്തെ ഒഴിവാക്കി പകരം മുഹമ്മദ് ഷമിയെ ടീമിൽ ഉള്‍പ്പെടുത്തുകയിരുന്നു.കഴിഞ്ഞ മാസം ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ബുമ്ര പേസര്‍ ഇടംപിടിച്ചിരുന്നു.

ഇന്ത്യൻ ബൗളിംഗ് നിരയുടെ കുന്തമുനയാണ് പേസർ ജസ്പ്രീത് ബുമ്ര. എന്നാൽ താരത്തിന് സമീപകാലത്തായി ഇന്ത്യയ്ക്ക് വേണ്ടി കളിക്കാൻ സാധിച്ചിരുന്നില്ല. പരിക്കാണ് കാരണം. പരിക്ക് കാരണത്തെ ബുമ്ര പുറത്തിറക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി.

2022 സെപ്റ്റംബര്‍ 25 ന് ഹൈദരാബാദില്‍ ഓസ്ട്രേലിയയ്ക്കെതിരായ ടി20 ക്ക് ശേഷം ബുംറ ഇന്ത്യക്കായി കളിച്ചിട്ടില്ല. 2022 ല്‍ ഓസ്ട്രേലിയയില്‍ നടന്നന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആദ്യഘട്ടത്തിൽ ബുമ്രയെ ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും പിന്നീട് പരിക്ക് കാരണം അദ്ദേഹത്തെ ഒഴിവാക്കി പകരം മുഹമ്മദ് ഷമിയെ ടീമിൽ ഉള്‍പ്പെടുത്തുകയിരുന്നു.കഴിഞ്ഞ മാസം ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ബുമ്ര പേസര്‍ ഇടംപിടിച്ചിരുന്നു. എന്നാൽ പരിക്കിനെ തുടർന്ന് മുന്‍കരുതല്‍ നടപടിയായി അദ്ദേഹത്തെ പരമ്പരയില്‍ നിന്ന് ബിസിസിഐ പിൻവലിക്കുകയിരുന്നു.

നിലവിൽ നടന്ന് കൊണ്ടിരിക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ രണ്ട് ടെസ്റ്റുകളില്‍ നിന്നും ബുമ്രയെ ഒഴിവാക്കിയിരുന്നു. എന്നാൽ തരാം അവസാന റാൻഡ് മത്സരങ്ങളിൽ തിരിച്ച് വരുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ അവസാന രണ്ട് ടെസ്റ്റുകളും താരത്തിന് നഷ്ടമാവും.

ഈ വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിലേക്ക് താരത്തെ പൂർണ സജ്ജനാക്കാനാണ് ബിസിസിസിഐ ആലോച്ചിരിക്കുന്നത്. ഒരു ടെസ്റ്റ് പരമ്പരയില്‍ അദ്ദേഹത്തെ റിസ്‌ക് ചെയ്യേണ്ടതില്ലെന്ന് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് തീരുമാനിച്ചതിനാലാണ് അദ്ദേഹത്തെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ അവസാന രണ്ട് ടെസ്റ്റുകളിൽ നിന്നും ബിസിസിഐ ഒഴിവാക്കിയത്.

അതെ സമയം, ഓസ്‌ട്രേലിഎയ്‌ക്കെതിരെയുള്ള ഏകദിന പരമ്പരയിലും താരത്തെ ഉൾപെടുത്താൻ ബിസിസിഐ ഉദ്ദേശിക്കുന്നില്ല എന്നാണ് സൂചനകൾ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബുംറ എന്‍സിഎയില്‍ ബൗളിംഗ് സെഷനുകള്‍ക്ക് വിധേയനായിട്ടുണ്ടെങ്കിലും താരത്തിന് കൂടുതൽ വിശ്രമം നൽകാനാണ് ബിസിസിഐ ഉദ്ദേശിക്കുന്നത്. താരം ഇനി ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടിയായിരിക്കും തിരിച്ച് വരവ് നടത്തുക. അതിന് മുമ്പുള്ള ഇന്ത്യയുടെ ഒരു മത്സരത്തിലും താരം ഭാഗമാവില്ല.

ഹ്യൂമിനെയും ഓഗ്ബച്ചയെയും മറികടക്കാൻ ലൂണക്ക് കഴിയുമോ??

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആവേശ വാർത്തയുമായി ഇവാൻ ആശാൻ