in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ഹ്യൂമിനെയും ഓഗ്ബച്ചയെയും മറികടക്കാൻ ലൂണക്ക് കഴിയുമോ??

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിലും കഴിഞ്ഞ സീസണിലും കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ എഞ്ചിനായി പ്രവർത്തിക്കുന്ന ഉറുഗായ് മധ്യനിര താരം അഡ്രിയാൻ ലൂണ എല്ലാ മത്സരങ്ങളിലും സ്ഥിരതയാർന്ന പ്രകടനമാണ് നടത്തുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിലും കഴിഞ്ഞ സീസണിലും കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ എഞ്ചിനായി പ്രവർത്തിക്കുന്ന ഉറുഗായ് മധ്യനിര താരം അഡ്രിയാൻ ലൂണ എല്ലാ മത്സരങ്ങളിലും സ്ഥിരതയാർന്ന പ്രകടനമാണ് നടത്തുന്നത്.

ഈ സീസണിൽ ആറോളം അസിസ്റ്റുകളും ബ്ലാസ്റ്റേഴ്‌സ് കുപ്പായത്തിൽ ഗോളുകളും നേടിയ അഡ്രിയാൻ ലൂണ കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം നടത്തി ചെന്നൈയിൻ എഫ്സിക്കെതിരെ ബ്ലാസ്റ്റേഴ്സിന് തകർപ്പൻ വിജയം സമ്മാനിച്ചിരുന്നു.

ഈ മത്സരത്തിൽ ഗോൾ നേടിയതോടെ കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന കളിക്കാരിൽ ടോപ് ഫൈവിൽ പ്രവേശിച്ചിരിക്കുകയാണ് അഡ്രിയാൻ ലൂണ. കൂടാതെ സഹൽ, ഇയാൻ ഹ്യൂം എന്നിവർക്കൊപ്പമെത്തിയിരിക്കുകയാണ് ലൂണ.

കണക്കുകൾ നോക്കുകയാണെങ്കിൽ ടോപ് ഫൈവ് താരങ്ങളിൽ 89 മത്സരങ്ങളിൽ നിന്നും 10 ഗോളുകൾ നേടിയ മലയാളി താരം സഹൽ അബ്ദുസമദാണ് നിലവിൽ അഞ്ചാം സ്ഥാനത്ത്.

40 മത്സരങ്ങളിൽ നിന്നും 10 ഗോളുകൾ നേടിയ അഡ്രിയാൻ ലൂണ നാലാം സ്ഥാനത്ത് തുടരുമ്പോൾ, 29 മത്സരങ്ങളിൽ നിന്നും 10 ഗോളുകൾ നേടിയ ഇയാൻ ഹ്യൂം മൂന്നാം സ്ഥാനത്താണ്.

42 കളിയിൽ നിന്നും 11 ഗോളുകൾ നേടിയ മലയാളി താരം സികെ വിനീതാണ് രണ്ടാം സ്ഥാനത്ത്. വെറും 16 കളിയിൽ നിന്നും 15 ഗോളുകൾ നേടിയ ഓഗ്ബച്ചയാണ് നിലവിൽ ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച ടോപ്സ്കോറർ. ഐഎസ്എലിലെ എക്കാലത്തെയും മികച്ച ടോപ്സ്കോറർ കൂടിയാണ് ഓഗ്ബച്ച.

ടോപ് ഫൈവിൽ അഡ്രിയാൻ ലൂണ, സീസണിൽ ടോപ് റേറ്റിംഗ് നേടിയവർ മുംബൈ സിറ്റി താരങ്ങൾ..

ബുമ്ര എപ്പോൾ തിരിച്ചെത്തും? നിർണായക അപ്ഡേറ്റ് പുറത്ത്…