in , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

പ്രഥമ ഐ എസ് ൽ ഫൈനൽ കളിച്ച ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഇപ്പോൾ എവിടെ?

പ്രഥമ ഐ എസ് ൽ സീസണിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് ഫൈനലിലേക്ക് കുതിച്ചിരുന്നു. ഞായറാഴ്ച ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ മൂന്നാമത്തെ ഫൈനലിനാണ് ഇറങ്ങുന്നത്. പ്രഥമ ഐ എസ് ൽ സീസണിൽ ബ്ലാസ്റ്റേഴ്‌സിൻ വേണ്ടി കളിച്ച താരങ്ങൾ ആരൊക്കെയാണെന്നും അവർ ഇപ്പോൾ എവിടെയാണെന്ന് നമുക്ക് ഒന്ന് തിരിഞ്ഞു നോക്കാം.

പ്രഥമ ഐ എസ് ൽ സീസണിൽ തന്നെ ബ്ലാസ്റ്റേഴ്‌സ് ഫൈനലിലേക്ക് കുതിച്ചിരുന്നു. ഞായറാഴ്ച ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ മൂന്നാമത്തെ ഫൈനലിനാണ് ഇറങ്ങുന്നത്. പ്രഥമ ഐ എസ് ൽ സീസണിൽ ബ്ലാസ്റ്റേഴ്‌സിൻ വേണ്ടി കളിച്ച താരങ്ങൾ ആരൊക്കെയാണെന്നും അവർ ഇപ്പോൾ എവിടെയാണെന്ന് നമുക്ക് ഒന്ന് തിരിഞ്ഞു നോക്കാം.

1.ഡേവിഡ് ജെയിംസ് – ഗോൾ കീപ്പർ
കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രഥമ കോച്ചായിരുന്ന ഡേവിഡ് ജെയിംസ് തന്നെയായിരുന്നു ആദ്യ ഫൈനലിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾ കീപ്പർ.ബ്ലാസ്റ്റേഴ്‌സിൻ വേണ്ടി 12 മത്സരങ്ങൾ അദ്ദേഹം കളിച്ചിട്ടുണ്ട്. നിലവിൽ അദ്ദേഹം ഫുട്ബോൾ പണ്ഡിറ്റായി ജോലി ചെയ്യുന്നു.

2.നിർമൽ ചേത്രി – റൈറ്റ് ബാക്ക്
ഐ എസ് ലിൽ ബ്ലാസ്റ്റേഴ്‌സിൻ പുറമെ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിനും എഫ് സി ഗോവെക്കും വേണ്ടി പന്ത് തട്ടിയ അദ്ദേഹം ഇപ്പോൾ വിശ്രമജീവിതത്തിലാണ്.

3.സന്ദേശ് ജിങ്കൻ – സെൻട്രൽ ബാക്ക്
നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ എ ടി കെ മോഹൻ ബഗാൻ വേണ്ടിയാണ് താരം പന്ത് തട്ടുന്നത്.

4.കോളിന് ഫാൽവി – സെന്റർ ബാക്ക്
ഐറിഷ്കാരനായ ഈ സെന്റർ ബാക്ക് നിലവിൽ അമേരിക്കയിലെ രണ്ടാം ഡിവിഷൻ ക്ലബ്ബായ സാക്രമെന്റോ റിപ്പബ്ലിക് എഫ് സി യുടെ സഹപരിശീലകനാണ്.

5.സൗമിക് ദെയ് – ലെഫ്റ്റ് ബാക്ക്
2017 ൽ ഫുട്ബോളിൽ നിന്ന് വിരമിച്ച താരം എൻ ബി പി റൈൻബോ എ സി എന്നാ ക്ലബ്ബിന്റെ പരിശീലകനായി സേവനം അനുഷ്ടച്ചിരുന്നു.

6.മെഹതബ് ഹോസ്സൈൻ – ഡിഫെൻസീവ് മിഡ്ഫീൽഡർ
കേരള ബ്ലാസ്റ്റേഴ്‌സിൻ വേണ്ടി രണ്ട് ഫൈനൽ കളിച്ച താരം നിലവിൽ മദൻ മഹാരാജ് എഫ് സി എന്നാ ക്ലബ്ബിന്റെ ഉപദേശകനും കളിക്കാരനുമാണ്.

7.പുൽഗാ – അറ്റാക്കിങ് മിഡ് ഫീൽഡർ
കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായ പുൽഗാ ഇപ്പോൾ ഐ എസ് ൽ ക്ലബ്ബായ ഈസ്റ്റ്‌ ബംഗാളിന്റെ സഹ പരിശീലകനാണ്

8.ഇഷ്ഫാഖ് അഹ്‌മദ് – റൈറ്റ് വിങ്ങർ
പ്രഥമ ഐ എസ് ൽ സീസൺ മുതൽ ഇന്ന് വരെയും കേരള ബ്ലാസ്റ്റേഴ്‌സിന്റെ കൂടെ തന്നെ ഇഷ്ഫാഖ് ഉണ്ട്. കളിക്കാരനായി തുടങ്ങിയ താരം ഇപ്പോൾ ബ്ലാസ്റ്റേഴ്‌സിന്റെ സഹ പരിശീലകനാണ്.

9.സ്റ്റീഫൻ പീഴ്സൺ – ലെഫ്റ്റ് വിങ്ങർ
പ്രഥമ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിലേക്കെത്തിച്ച എക്സ്ട്രാ ടൈം ഗോൾ നേടിയ താരം ഇപ്പോൾ വിശ്രമ ജീവിതത്തിലാണ്.

10. ഇയാൻ ഹ്യും – സെന്റർ ഫോർവേഡ്
കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രിയപ്പെട്ട ഹ്യൂമേട്ടൻ ഇപ്പോൾ ഫുട്ബോൾ പണ്ഡിറ്റായി ജോലി ചെയ്യുന്നു.

11. മൈക്കൾ ചോപ്ര – ഫോർവേഡ്
ഫുട്ബോളിൽ നിന്ന് വിരമിച്ച ശേഷം ഫുട്ബോൾ ഏജന്റായിയാണ് താരം ജോലി ചെയ്യുന്നത്.

12.പെന്ന് ഒറിഗി – സബ്സ്ടിട്യൂട്ട്
2020 ൽ അവസാനമായി ഫുട്ബോൾ കളിച്ച താരം ഇപ്പോൾ വിശ്രമ ജീവിതത്തിലാണ്

13.സുശാന്റ് മാത്യു – സബ്സ്ടിട്യൂട്ട്
കേരള ബ്ലാസ്റ്റേഴ്‌സിനും ഗോകുലം കേരളക്കും വേണ്ടി ബൂട്ട് കെട്ടിയ അദ്ദേഹം 2019 ൽ ഫുട്ബോളിൽ നിന്ന് വിടചൊല്ലി.

പ്രഥമ ഐ എസ് ൽ സീസണിൽ ഡേവിഡ് ജെയിംസിനും മൂന്നാമത്തെ സീസണിൽ കോപൽ ആശാനും നഷ്ടപെട്ട കിരീടം കൊച്ചിയിലെത്തിക്കാൻ തന്നെയാണ് ഇവാനും കൂട്ടരും ഞായറാഴ്ച കളത്തിലേക്ക് ഇറങ്ങുന്നത്. എന്തായാലും ആവേശകരമായ ഫൈനലിൻ വേണ്ടി നമുക്ക് കാത്തിരിക്കാം.

സൂപ്പർ താരം പി എസ് ജി വിടുന്നു..

അന്ന് ക്യാപ്റ്റൻ കോഹ്ലി അല്ലായിരുന്നേൽ താൻ ഇന്ന് ഇന്ത്യൻ ടീമിൽ കാണില്ലെന്ന് യുവ ഇന്ത്യൻ താരം…