in

LOLLOL

പഞ്ചാബ് കിങ്സിന്റെ ക്യാപ്റ്റന്‍ ആയേക്കാവുന്ന മൂന്ന് ഇന്റർനാഷണൽ താരങ്ങൾ!

ആറോളം ടീമുകൾ ആണ് ഒരു ക്യാപ്റ്റനെ തേടി ലേലത്തിൽ എത്തുക. ലക്നൗ രാഹുലിനെയും ഹൈദരാബാദ് കെയ്നിനേയും ക്യാപ്റ്റന്‍ ആക്കും എന്ന് പ്രതീക്ഷിച്ചാലും നാല് ടീമുകൾക്ക് ക്യാപ്റ്റന്മാരെ വേണം.

Punjab Kings

KL രാഹുൽ ടീം വിടുന്നു എന്ന കാര്യം തീരുമാനമായ സ്ഥിതിക്ക് പുതിയ ക്യാപ്റ്റനെ തേടേണ്ട തലവേദന കൂടി പഞ്ചാബ് കിങ്സ് മാനേജ്മെന്റിന്റെ തലയിലുണ്ട്. ക്യാപ്റ്റന്മാരെ നിയമിക്കലും മാറ്റലും പുത്തരി അല്ലാത്ത പഞ്ചാബിന് ഇത്തവണ മയാങ്ക് അഗർവാളിനെ ക്യാപ്റ്റന്‍ നിലനിർത്താനുള്ള സാധ്യത ഉണ്ട്. എന്നാൽ മയാങ്കിനെ 16 കോടി നൽകി നിലനിർത്തുന്നത് നഷ്ടമാണ് എന്ന് തോന്നിയാൽ കുറ്റം പറയാനാവില്ല.
ഈ സാഹചര്യത്തില്‍ ക്യാപ്റ്റന്‍ ആയി പരിഗണിക്കാവുന്ന മൂന്ന് ഇന്റർനാഷണൽ താരങ്ങളെ നോക്കാം.

ഒയിൻ മോർഗൻ. ഇംഗ്ലണ്ടിന്റെ ലിമിറ്റഡ് ഓവർ ക്യാപ്റ്റനും നിലവിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരിൽ ഒരാളുമായ ഒയിൻ മോർഗൻ ഇത്തവണ ലേലത്തിൽ ഉണ്ടാവാൻ സാധ്യത ഏറെയാണ്. 2021 സീസണിലെ രണ്ടാം പകുതിയില്‍ എല്ലാവരെയും ഞെട്ടിച്ച് ഫൈനലിൽ എത്തിയ കൊൽക്കത്ത ടീമിന്റെ മികവിൽ ക്യാപ്റ്റന്‍ ആയിരുന്ന മോർഗനും വലിയ പങ്കുണ്ട്. എന്നാൽ താരത്തിന്റെ ബാറ്റിങ് ഫോം ഒരു ചോദ്യചിഹ്നം ആണ്. ഇതേ ബാറ്റിങ് ഫോം കൂടി പരിഗണിച്ചാവും കൊൽക്കത്ത മോർഗനെ റിലീസ് ചെയ്യുന്നതും. ബാറ്റിങ് ഫോം മെച്ചപ്പെടും എന്ന പ്രതീക്ഷ വച്ചാൽ പഞ്ചാബിന് മോർഗനെ ക്യാപ്റ്റന്‍ ആയി വിളിച്ചെടുക്കാം.

ശ്രേയസ് അയ്യർ. 2018 സീസണിൽ ഡൽഹിയുടെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത യുവ ബാറ്റർ ബാറ്റ് കൊണ്ടും ക്യാപ്റ്റന്‍ ആയും മികച്ച പ്രകടനങ്ങൾ നടത്തി ശ്രദ്ധ നേടിയിരുന്നു. എന്നാൽ പരിക്ക് കാരണം കഴിഞ്ഞ സീസണിലെ ആദ്യ പകുതി നഷ്ടമായ ശ്രേയസിന് തിരിച്ച് വരുമ്പോൾ ക്യാപ്റ്റന്‍ സ്ഥാനവും പോയിരുന്നു. ക്യാപ്റ്റൻ ആയി തന്നെ തുടരാൻ താത്പര്യപ്പെടുന്ന ശ്രേയസിനെ പുതിയ ടീമുകൾ നോട്ടമിട്ടിട്ടില്ല എങ്കിൽ ലേലത്തിൽ പഞ്ചാബിനും ഒരു ശ്രമം നടത്താം. നല്ലൊരു ക്യാപ്റ്റന്‍ എന്നതിനൊപ്പം മധ്യനിരയിൽ ഒരു ഇന്ത്യൻ ഇന്റർനാഷണൽ താരത്തിന്റെ സാന്നിധ്യവും പഞ്ചാബിന് ഗുണം ചെയ്യും.

ഡേവിഡ് വാർണർ. IPL ലെ ഏറ്റവും മികച്ച ബാറ്ററും ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരിൽ ഒരാളുമാണ് ഡേവിഡ് വാർണർ. 2016 സീസണിൽ കിരീടം ഉയർത്തിയ ടീമിന്റെ ക്യാപ്റ്റന്‍ ആയ വാർണർ സൺ റൈസേസ് ഹൈദരാബാദുമായുള്ള തന്റെ ബന്ധം അവസാനിപ്പിച്ചു എന്നത് വ്യക്തമാണ്. ടിട്വന്റി ലോകകപ്പിൽ മാൻ ഓഫ് ദ ടൂർണമെന്റ് പുരസ്കാരം നേടി തന്റെ ബാറ്റിങ് ഫോമിന് കോട്ടം തട്ടിയിട്ടില്ല എന്ന് തെളിയിച്ച വാർണറെ പുതിയ ടീമുകൾ നോട്ടമിട്ടിട്ടില്ല എങ്കിൽ ലേലത്തിൽ പഞ്ചാബിന് ശ്രമം നടത്താം.
ശ്രേയസ് അയ്യറെക്കാൾ എളുപ്പം വാർണറെ വിളിച്ചെടുക്കാൻ പഞ്ചാബിന് കഴിഞ്ഞേക്കും. അനുഭവസമ്പത്തും ബാറ്റിങ് ഫോമിന്റെ കോൺഫിഡൻസും ഉള്ള വാർണർക്ക് ടീമിന്റെ തലവര മാറ്റാൻ കഴിഞ്ഞേക്കും.

ആറോളം ടീമുകൾ ആണ് ഒരു ക്യാപ്റ്റനെ തേടി ലേലത്തിൽ എത്തുക. ലക്നൗ രാഹുലിനെയും ഹൈദരാബാദ് കെയ്നിനേയും ക്യാപ്റ്റന്‍ ആക്കും എന്ന് പ്രതീക്ഷിച്ചാലും നാല് ടീമുകൾക്ക് ക്യാപ്റ്റന്മാരെ വേണം. അതിന് മുൻനിര ഓപ്ഷനുകൾ ആയി ഇവരൊക്കെ തന്നെയേ ഉള്ളു. ഒരുപക്ഷേ മയാങ്കിനെ തന്നെ ക്യാപ്റ്റൻ ആയി നിലനിർത്താൻ ആവും പഞ്ചാബിന്റെ പദ്ധതി. 30 ന് നിലനിർത്തൽ ചടങ്ങ് പൂർണമാവുന്നതോടെ ഈ കാര്യത്തിലും ഒരു വ്യക്തത ഉണ്ടാവും. ബാക്കിയൊക്കെ ലേലത്തിൽ കാണാം!

വിൻസിയെ ബംഗളൂരു കായികമായി കൈകാര്യം ചെയ്യും…

ബംഗളൂരുവിനെ നേരിടുമ്പോൾ തന്റെ മനോഭാവം എന്താണെന്ന ഖബ്രയുടെ വെളിപ്പെടുത്തലിൽ ആരാധകർക്ക് രോമാഞ്ചം…