in

എന്ത് കൊണ്ട് പെലെ ഫുട്ബോൾ ചക്രവർത്തിയായി, എന്നു ചോദിക്കുന്നവർ അറിയാൻ

Pele [Sportsmob]

ഇതിഹാസ തുല്യമായ കരിയറിൽ എതിർ ഗോൾ വല ചലിപ്പിച്ചത് 1283 തവണ. ബ്രസീലിനായി മഞ്ഞ ജേഴ്സിയിൽ 77 ഗോളുകൾ…

കേവലം 15 വയസുള്ളപ്പോൾ ബ്രസീലിലെ ഇതിഹാസ ക്ലബ് സാന്റോസിന്റെ താരമായി. കരുത്തരായ കൊറിന്ത്യൻസിനെതിരെ ലീഗിലെ അരങ്ങേറ്റ മത്സരത്തിൽ സ്വന്തമാക്കിയത് 4 ഗോളുകൾ…

മൂന്ന് ലോകകപ്പുകളിൽ മുത്തമിട്ടു. രണ്ട് ലോക ക്ലബ് ചാമ്പ്യൻഷിപ്പ് കിരീടങ്ങൾ…

17-ആം വയസിൽ ഏറ്റവും പ്രായം കുറഞ്ഞ ലോകകപ്പ് ജേതാവായി, ആതിഥേയരായ സ്വീഡനെതിരെ ഫൈനലിൽ ഇരട്ട ഗോളുകൾ നേടി വിജയശിൽപ്പിയായി…

Pele [Sportsmob]

ലോകകപ്പിൽ ഏറ്റവും അധികം ഗോൾ നേടിയ താരങ്ങളിൽ പെലെ ഇപ്പോഴും അഞ്ചാം സ്ഥാനത്തുണ്ട്, ബ്രസീലിയൻ താരങ്ങളിൽ റൊണാൾഡോ കഴിഞ്ഞാൽ
പെലെയാണ്….

1969 നവംബർ 19ന് കരിയറിൽ 1000 ഗോൾ തികച്ച് ചരിത്രം രചിച്ചു. ഇതിന് ശേഷം എല്ലാ ‘നവംബർ 19’ഉം പെലെ ദിനമായാണ്
അദ്ദേഹത്തിന്റെ ക്ലബ് സാന്റോസ് ആചരിക്കുന്നത്…

കളിക്കളത്തിൽ നിന്ന് വിരമിച്ച ശേഷം സാമൂഹ്യ പ്രവർത്തനത്തിലും പൊതു പ്രവർത്തനത്തിലും സജീവമായി. വിവിധ ജീവകാരുണ്യ പ്രവർത്തങ്ങൾക്കായി സമാഹരിച്ചത് കോടികൾ…

1995 മുതൽ 98 വരെ ബ്രസീലിന്റെ കായിക മന്ത്രിയായി സേവനം അനുഷ്ഠിച്ചു… 1999ൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി
നൂറ്റാണ്ടിലെ കായിക താരമായി തെരഞ്ഞെടുത്തു…

കാൽപ്പന്ത് കളി ഇന്ന് ലോകം മുഴുവൻ ഒരു വികാരമായി കൊണ്ടാടപ്പെടുമ്പോൾ, അതിന്കാ രണക്കാരനായ പ്രധാന താരമാരാണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ കാണൂ, എഡിസൺ അരാന്റസ് ഡോ നാസിമെന്റോ എന്ന പെലെ ആയിരിക്കും ആ ഉത്തരം…

ഫുട്ബോളിനെ ആഗോള തലത്തിൽ ജനകീയവത്കരിച്ചതിൽ പെലെയോളം പങ്ക് വേറെ ആർക്കും അവകാശപ്പെടാനാകില്ല.
പെലെയുടെ സന്ദർശനം കൊഴുപ്പിക്കാൻ ആഭ്യന്തര യുദ്ധം വരെ താൽക്കാലികമായി നിർത്തിവെച്ച ചരിത്രമുണ്ട് പല ആഫ്രിക്കൻ രാഷ്ട്രങ്ങൾക്കും…

ഫുട്ബോളിന് കൂടുതൽ സൗന്ദര്യം ചാലിച്ച പെലെ തന്നെയാണ് ഈ ഗെയിമിന് പോർച്ചുഗീസിൽ ‘ജോഗോ ബൊണീറ്റോ’ (മനോഹരമായ കളി) എന്ന വിശേഷണവും നൽകിയത്…

വിരുന്നുകാരനായി വന്നു വീട്ടുകാരനായി മാറിയ പ്രിയപ്പെട്ട ‘Wazza’

ഇന്ത്യ, പാക്കിസ്ഥാൻ പോരാട്ടം ചുരുങ്ങിയ ചിലവിൽ കാണുന്നതിന് ചില മാർഗ്ഗങ്ങൾ…