in , ,

ഗംഭീറിന്റെ പ്ലാനിൽ സഞ്ജുവിന് ഇടംലഭിക്കുമോ? പരിശോധിക്കാം…

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് ഗൗതം ഗംഭീർ വരുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഗംഭീറിന്റെ പ്രഖ്യാപനം ഈ മാസം അവസാനം ഉണ്ടായേക്കും. ഗംഭീർ പരിശീലകനായി വരുന്നതോടെ ഇന്ത്യൻ ടീമിൽ വലിയ മാറ്റങ്ങളുണ്ടാവുമെന്ന് ഉറപ്പാണ്. എന്നാൽ ഈ മാറ്റം മലയാളി താരം സഞ്ജുവിന് അനുകൂലമാകുമോ എന്നാണ് മലയാളി ക്രിക്കറ്റ് ആരാധകർ ആകാംഷയോടെ ഉറ്റുനോക്കുന്നത്.

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് ഗൗതം ഗംഭീർ വരുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഗംഭീറിന്റെ പ്രഖ്യാപനം ഈ മാസം അവസാനം ഉണ്ടായേക്കും. ഗംഭീർ പരിശീലകനായി വരുന്നതോടെ ഇന്ത്യൻ ടീമിൽ വലിയ മാറ്റങ്ങളുണ്ടാവുമെന്ന് ഉറപ്പാണ്. എന്നാൽ ഈ മാറ്റം മലയാളി താരം സഞ്ജുവിന് അനുകൂലമാകുമോ എന്നാണ് മലയാളി ക്രിക്കറ്റ് ആരാധകർ ആകാംഷയോടെ ഉറ്റുനോക്കുന്നത്.

ALSO READ: നാണംകെട്ട പുറത്താകൽ; 3 താരങ്ങൾക്ക് വിചിത്ര ശിക്ഷ നൽകാനൊരുങ്ങി പാക് ക്രിക്കറ്റ് ബോർഡ്

ലഭ്യമാവുന്ന റിപോർട്ടുകൾ അനുസരിച്ച് ഗംഭീർ ഓരോ ഫോർമാറ്റിനും വ്യത്യസ്ത‌ ടീമിനിയായിരിക്കും തയാറാക്കാൻ പോവുക. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ ടീമുകൾ പരീക്ഷിച്ച് വിജയിച്ച ഫോർമേഷൻ ആണിത്. അങ്ങനെ വന്നാൽ താരങ്ങൾക്ക് കൃത്യമായി വിശ്രമം ലഭിക്കുകയും കൂടുതൽ താരങ്ങൾ ദേശീയ ടീമിന്റെ ഭാഗമാവുകയും ചെയ്യും.

ALSO READ: പരിശീലകനാകാൻ 3 ഉപാധികള്‍ മുന്നോട്ടുവെച്ച് ഗംഭീര്‍; സമ്മതിച്ച് ബിസിസിഐ

ടീം ഇന്ത്യയ്ക്ക് നിലവിൽ 3 ഫോർമാറ്റിലും ഏകദേശം ഒരു ടീം തന്നെയാണ് ഉള്ളത്. എന്നാൽ ഗംഭീർ പരിശീലകനായി എത്തുന്നതോടെ ടി20 ഫോർമാറ്റ് യുവതാരങ്ങൾക്കും ടി20 സ്പെഷ്യലിസ്റ്റുകൾക്കും ഉള്ളതായിരിക്കും. രോഹിത് ശർമ്മ, വിരാട് കോഹ്ലി എന്നിവർ ഈ ലോകകപ്പിന് ശേഷം യുവതാരങ്ങൾക്കായി ടി20 ഫോർമേഷനിൽ നിന്നും മാറി നിൽക്കാനുള്ള സാധ്യതയുണ്ട്.

ALSO READ: സഞ്ജുവിന് പുതിയ എതിരാളി; വിക്കറ്റ് കീപ്പർ റോളിലേക്ക് ബിസിസിഐയുടെ പ്രിയപുത്രനെത്തുന്നു

അങ്ങനെങ്കിലും രോഹിത്, കോഹ്ലി, ജഡേജ, ബുംറ എന്നിവർ ലോകകപ്പിന് ശേഷം ടി20യിൽ നിന്ന് മാറി നിൽക്കുകയും ഏകദിന, ടെസ്റ്റ് ഫോർമാറ്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും. ഇത് സഞ്ജുവിന് ഗുണകരമായ ഒരു നീക്കമാണ്. ടോപ് ഓർഡറിൽ നിന്ന് രോഹിതും കോഹ്‌ലിയും മാറി നിന്നാൽ ടോപ് ഓർഡറിൽ സഞ്ജുവിന് മികച്ച അവസരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്.

ALSO READ: ഇന്ത്യയുടെ സെമി മോഹങ്ങൾക്ക് വമ്പൻ തിരിച്ചടി; മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരും

എന്നാൽ ടി20യിൽ മാത്രമായിരിക്കാം സഞ്ജുവിന് കൂടുതൽ അവസരം ലഭിക്കുക. ഏകദിനത്തിലും സഞ്ജുവിന് വിളിയെത്തണമെങ്കിൽ പ്രകടനത്തിന്റെ കാര്യത്തിൽ സഞ്ജു ഏറ്റവും മികച്ചത് പുറത്തെടുക്കേണ്ടി വരും.

ALSO READ: ഋതുരാജ് നായകൻ; 3 താരങ്ങൾക്ക് അരങ്ങേറ്റം; 2 പേർ തിരിച്ചെത്തും; സിംബാവെ പര്യടനത്തിന്റെ സ്‌ക്വാഡിനെ കുറിച്ചുള്ള സൂചനകൾ പുറത്ത്

മുൻ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ അടക്കം 3 പേർ; ടീം ഇന്ത്യയ്ക്ക് പുതിയ പരിശീലകരാവാൻ മുൻ ഐഎസ്എൽ പരിശീലകർ

രാഹുൽ കെപി ചെന്നൈയിലേക്കൊ?? അപ്ഡേറ്റുമായി മാർക്കസ് രംഗത്ത്….