കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ റിസർവ് ടീം ബഹുമുഖ പ്രതിഭ കളുടെ ഒരു കലവറ തന്നെയാണെന്ന് ഇന്നത്തെ കേരള പ്രീമിയർ ലീഗ് മത്സരം തെളിയിച്ചു. ആദ്യം എതിർ ടീം ഗോൾകീപ്പർ ഉൾപ്പെടെയുള്ള എതിർ ടീം താരങ്ങളെ മുഴുവൻ വളരെ മനോഹരമായ കബളിപ്പിച്ച് തകർപ്പൻ ഗോളടിച്ചു.
പിന്നാലെ പരിക്ക് പറ്റി കളത്തിന് പുറത്തായ ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പർ ധരിച്ച ഫുട്ബോൾ ഗോൾ കീപ്പിങ് ഗ്ലൗസിട്ടു വന്നു തകർപ്പൻ സേവ്, ബ്ലാസ്റ്റേഴ്സ് റിസർവ് ടീം താരത്തിന്റെ അത്ഭുത പ്രകടനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. കേരള ബ്ലാസ്റ്റേഴ്സ് എസ് സി തന്നെ അവരുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ കൂടി ഈ വീഡിയോ പുറത്തുവിട്ടു. അതോടെ താരത്തിന് ആശംസകളുടെ പ്രവാഹമാണ്.
ബാല്യകാലം മുതൽ ഫുട്ബോൾ കളിച്ചു തുടങ്ങുന്ന ഏതൊരു ഫുട്ബോൾ പ്രേമിയുടെയും അല്ലെങ്കിൽ ആരാധകരുടെയും ചിരകാല സ്വപ്നങ്ങളിൽ ഒന്നുതന്നെയാണ് ഒരു മത്സരത്തിൽ തന്നെ ഗോൾ നേടുകയും ഗോൾ തടുക്കുകയും ചെയ്യുക എന്നത്.
ആ സ്വപ്നമാണ് റോഷൻ ജിജി എന്ന കേരള ബ്ലാസ്റ്റേഴ്സ് താരത്തിന് ഇന്ന് സഫലമായത്. താരത്തിൻറെ വൈറൽ വീഡിയോ ഈ ആർട്ടിക്കിളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.