WWE, NJPW ലോകത്തിലെ രണ്ടു ശക്തരായ പ്രൊ റെസ്ലിംഗ് കമ്പനികൾ. അതും അതിശക്തമായ പാരമ്പര്യം അവകാശപെടാൻ അർഹതയുള്ളവർ. ഒരു കാലത്ത് കുറച്ചു നാൾ ഒന്നിച്ചു പ്രവർത്തിച്ചിട്ടും ഉണ്ട് ഇരുവരും.
പ്രൊ റെസ്ലിംഗ് ഫാൻസിന്റെ വളരെ കാലമായുള്ള ആഗ്രഹമായിരുന്നു, വീണ്ടും ഒരിക്കൽ കൂടി ഇരുവരും ഒന്നിച്ചു ഒരു ഇവന്റ് നടത്തണമെന്ന് . ഇപ്പൊ ഇതാണ് അതിനൊരു അവസരം വന്നിരിക്കുന്നു. ഡേവ് മേൽറ്റ്സർ തന്റെ റെസ്‌ലിംഗ് ഒബ്സെർവർ ന്യൂസ്‌ലെറ്റർ വഴി പുറത്തു വിട്ട റിപ്പോർട്ട് അനുസരിച്ചു നിക്ക് ഖാൻ-ന്റെ നേതൃത്വത്തിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് അറിവ്. WWE യെ NJPW ന്റെ അമേരിക്കയിലെ exclusive പാർട്ണർ ആക്കുവാനുള്ള ശ്രമത്തിലാണ് നിക്ക് ഖാൻ.
ഇത് നടക്കുകയാണെങ്കിൽ ഭാവിയിൽ ഇരു കമ്പനികളുടെയും ടോപ് സൂപ്പർസ്റ്റാർസിനു രണ്ടു കമ്പനികളിലും വർക്ക് ചെയ്യാൻ സാധിക്കുന്നതാണ്. ഏറ്റവും വലിയ കാര്യം എന്താണെന്ന് വച്ചാൽ, ഫാൻസിനു കുറെ ഡ്രീം മാച്ച് നടന്നു കാണാൻ കഴിയും എന്നതാണ്. എന്തായാലും കാത്തിരുന്നു കാണുക തന്നെ.
കഴിഞ്ഞ കുറച്ചു കാലങ്ങൾ ആയി കണ്ടു വരുന്ന വരുന്ന NJPW വിന്റെ നൂതനമായ മാർക്കറ്റിങ് തന്ത്രങ്ങൾക്ക് ഇടയിൽ കടപുഴകി വീഴാതെ ഇരിക്കാൻ ഉള്ള WWE യുടെ അടവു നയമാണോ ഈ നീക്കം എന്ന തരത്തിൽ സന്ദേഹം ഉണർത്തുന്ന ഒരു വാർത്തയും പരക്കുന്നുണ്ട്.
ഈ റിപ്പോർട്ടിനേ പറ്റി നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ ഉള്ള കമെന്റ് ബോക്സിൽ നിക്ഷേപിക്കുക.
CONTENT SUMMARY: WWE have been in talk NJPW about a working partnership