in , ,

LOVELOVE

തോൽവിയിലും തല ഉയർത്തി തന്നെയാണ് നിങ്ങൾ മടങ്ങുന്നത്.

ഹൃദയ തകരുന്നാ ഈ വേളയിലും ഒന്നു ഉറപ്പുണ്ട്.അതെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ട്രോഫി ക്യാബിനറ്റിൽ നിങ്ങൾ ഒരിക്കൽ കിരീടങ്ങൾ കൊണ്ട് നിറയ്ക്കും. നന്ദി ഒരായിരം നന്ദി.

തോൽവിയിലും തല ഉയർത്തി തന്നെ ബ്ലാസ്റ്റേഴ്‌സ് മടങ്ങുന്നു. മഞ്ഞപ്പടയെ സ്വപ്നം കാണാൻ പഠിപ്പിച്ച ഇവാൻ വുകമനോവിച് എന്ന പരിശീലകനും ഐ എസ് എല്ലിന്റെ കനക കിരീടം ചുംബിക്കാനായില്ല.

ഭാഗ്യ നിർഭാഗ്യങ്ങൾ മാറി മറിഞ്ഞ ഫൈനലിൽ പെനാൽറ്റി ഷൂട്ട്‌ ഔട്ടിൽ ഒരിക്കൽ കൂടി ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദ് എഫ് സിയോട് പരാജയപെട്ടപ്പോൾ ഞാൻ നിങ്ങളും അടങ്ങിയ ഓരോ മലയാളികളുടെയും കണ്ണുകളിൽ നിന്ന് കണ്ണീർ പൊഴിഞ്ഞിരിക്കാം.

തുടക്കം മുതൽ ഇരു ടീമുകളും മികച്ച പ്രകടനം തന്നെയാണ് കാഴ്ച വെച്ചത്. ഹൈദരാബാദ് എഫ് സി യുടെ മധ്യനിര താരത്തിൽ നിന്ന് പിടിച്ചു എടുത്ത പന്തുമായി മുന്നേറിയ രാഹുൽ 68 ആം മിനുറ്റിൽ ഹൈദരാബാദ് എഫ് സി യുടെ വല കുലുക്കി.

പക്ഷെ ആ സന്തോഷത്തിന് 20 മിനിറ്റ് വരെ ആയുസ് ഉണ്ടായിരുന്നുള്ളു. 88 ആ മിനുറ്റിൽ ടാവോര ഹൈദരാബാദിനെ ഒപ്പമെത്തിച്ചു. ഒടുവിൽ പെനാൽറ്റി ഷൂട്ട്‌ ഔട്ടിൽ കേരള ബ്ലാസ്റ്റേഴ്‌സിന് അനിവാര്യമായ തോൽവി.

അതെ ഒരിക്കൽ കൂടി കാലവും വിധിയും മഞ്ഞപ്പടയോടും ബ്ലാസ്റ്റേഴ്‌സിനോട് ക്രൂരത കാട്ടിയിരിക്കുന്നു. പക്ഷെ ഈ സീസണിൽ എങ്ങും എത്തില്ല എന്ന് കരുതിയ ടീം ഇന്ന് ലീഗിലെ രണ്ടാം സ്ഥാനകരാണ്.

ഞങ്ങൾ ഈ ടീമിൽ അഭിമാനിക്കുന്നു. ഞങ്ങൾ ഓരോത്തൊരും ഞങ്ങളുടെ സ്വപ്നം സംഘത്തോട് നന്ദി പറയുന്നു.ഒന്നുമില്ലാതിരുന്ന ഒരു കൂട്ടം ഫുട്ബോളർമാരെ കൊണ്ട് ഇവിടെ വരെ എത്തിയ ഞങ്ങളുടെ പ്രിയപ്പെട്ട ആശാന് നന്ദി.

മൈതാനത്തു മാന്ത്രികതാ കാട്ടിയ ലൂണക്ക്, മുന്നേറ്റത്തിൽ അത്ഭുതഗോളുകൾ സൃഷ്ടിച്ച അൽവരോക്കും ഡയസിനും,ഗോളുകൾ കൊണ്ടും അസ്സിസ്റ്റുകൾ കൊണ്ട് മലയാളി പെരുമ ഉയർത്തി കാട്ടിയ പ്രിയപ്പെട്ട സഹലിന്, മധ്യനിരയിൽ നിറഞ്ഞാടിയ പൂട്ടിയക്കും ജീക്സണും ആയുഷിനും. ഡിഫെൻസിൽ വൻ മതിൽ തീർത്ത ലെസ്കോയ്ക്കും ഹോർമിക്കും, ഗോൾ വലക്ക് മുന്നിൽ പകരം വെക്കാനില്ലാത്തവനായി മാറിയ ഗില്ലിന്, അങ്ങനെ എത്ര എത്ര പേരുകൾ.

തോൽവിയിലും നിങ്ങൾ തല ഉയർത്തി തന്നെയാണ് മടങ്ങുന്നത്. എ ടി കെ യും ചെന്നൈയും മുംബൈയും ബംഗളുരും ഇപ്പോൾ ഹൈദരാബാദു കഥ പറയുന്ന ഐ എസ് ൽ കിരീടം ഒരിക്കൽ നിങ്ങടെയും കഥ പറയും.

നിങ്ങൾ വരുക കൊച്ചിയിലേക്ക്, അവിടെ ഞങ്ങൾ നിങ്ങൾക്കായി മഞ്ഞ കടൽ തീർക്കും. ഞങ്ങളുടെ പ്രിയപ്പെട്ട ഇവാൻ ആശാനും ശിഷ്യരും ഒരിക്കൽ കാലം കരുണ കാണിക്കുന്ന ദിനത്തിൽ ഐ എസ് ലിന്റെ കനക കിരീടം ചുംബിക്കുമ്പോൾ എന്നത്തേയും പോലെ ഞങ്ങൾ മഞ്ഞ കടൽ സൃഷ്ടിക്കും.

ഹൃദയ തകരുന്നാ ഈ വേളയിലും ഒന്നു ഉറപ്പുണ്ട്.അതെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ട്രോഫി ക്യാബിനറ്റിൽ നിങ്ങൾ ഒരിക്കൽ കിരീടങ്ങൾ കൊണ്ട് നിറയ്ക്കും. നന്ദി ഒരായിരം നന്ദി.

രണ്ടു തീരുമാനങ്ങൾ പിഴച്ചു പോയി, സങ്കടക്കടലിൽ ബ്ലാസ്റ്റേഴ്സ് പരിശീലകൻ

ഇവാൻ വുകുമിനോവിച്ച്, ഇന്നിത് വെറുമൊരു പേര് മാത്രമല്ല