in

LOVELOVE LOLLOL CryCry OMGOMG

യങ് സ്ട്രൈകർ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വരുന്നു..

റിലയൻസ് ഫൌണ്ടേഷൻ സംഘടിപ്പിച്ച ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകളുടെ ഡെവലപ്പ്മെന്റ് ലീഗിലെ ടോപ് സ്കോറർ പുരസ്‌കാരം നേടിയത് ബാംഗ്ലൂരു എഫ്. സി റീസർവ് ടീമിലെ താരമായ രാഹുൽ രാജ് ആയിരുന്നു.

2022-2023 ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒമ്പതാം സീസണിലേക്ക് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ഒരു ഇന്ത്യൻ യുവ മുന്നേറ്റനിര താരം എത്തുമെന്ന് ഖേൽ നൗവിന്റെ സീനിയർ ജേർണലിസ്റ്റായ ദേബ പ്രിയ ദേബ് പറഞ്ഞു.

മറ്റൊരു ISL ക്ലബ്ബായ ബാംഗ്ലൂരു എഫ്സിയിൽ നിന്നാണ് താരമെത്തുന്നതെന്നും ദേബ പ്രിയ ദേബിന്റെ ട്വീറ്റിൽ നിന്ന് വ്യക്തമാണ്. മുന്നേറ്റ നിരയിൽ കളിക്കുന്ന ഈ യുവതാരം ബാംഗ്ലൂരു എഫ്.സിയുടെ മലയാളി താരമായ രാഹുൽ രാജ് ആകാനാണ് സാധ്യത കൂടുതൽ.

റിലയൻസ് ഫൌണ്ടേഷൻ സംഘടിപ്പിച്ച ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകളുടെ ഡെവലപ്പ്മെന്റ് ലീഗിലെ ടോപ് സ്കോറർ പുരസ്‌കാരം നേടിയത് ബാംഗ്ലൂരു എഫ്. സി റീസർവ് ടീമിലെ താരമായ രാഹുൽ രാജ് ആയിരുന്നു.

U.K യിൽ വെച്ച് നടക്കുന്ന നെക്സ്റ്റ് ജെൻ കപ്പിനുള്ള ബാംഗ്ലൂരു ടീമിൽ രാഹുൽ രാജ് ഇടം നേടിയിട്ടില്ല എന്നതും താരം ബ്ലാസ്റ്റേഴ്‌സിലേക്ക് എത്താനുള്ള സാധ്യത വർദ്ദിപ്പിക്കുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട ആ ഇന്ത്യൻ യുവ സ്ട്രൈകർ രാഹുൽ രാജ് ആണെന്ന് കാര്യത്തിൽ ഉറപ്പ് നൽകാനാവില്ല.

ബാംഗ്ലൂരു എഫ്സിയുടെ മറ്റേതെങ്കിലും ഇന്ത്യൻ യുവ മുന്നേറ്റ നിരതാരമായേക്കാനും സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ കൂടുതൽ വ്യക്തമായ റിപ്പോർട്ടുകൾ പുറത്ത് വരും.

വനിതാ ടീമിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

സഞ്ജു സാംസൺ അടക്കമുള്ള താരങ്ങൾ വിദേശ ക്ലബ്ബുകളിലേക്ക്?; നിർണായക നീക്കത്തിന് സാധ്യത