in

LOVELOVE AngryAngry LOLLOL OMGOMG CryCry

സഞ്ജു സാംസൺ അടക്കമുള്ള താരങ്ങൾ വിദേശ ക്ലബ്ബുകളിലേക്ക്?; നിർണായക നീക്കത്തിന് സാധ്യത

ഇന്ത്യൻ പ്രിമീയർ ലീഗിൽ പല വിദേശ താരങ്ങളും കളിക്കാറുണ്ട്. എന്നാൽ ഇന്ത്യൻ താരങ്ങൾ മറ്റ് രാജ്യങ്ങളിൽ നടക്കുന്ന പ്രീമിയർ ലീഗുകളിൽ കളിക്കാറില്ല. കൗണ്ടി ക്രിക്കറ്റ് ലീഗുകളിലെ ടെസ്റ്റ് മാച്ചുകളിലേക്കും ഏകദിന മത്സരങ്ങളിലേക്കും മാത്രമാണ് ബിസിസിഐ ചില ചുരുക്കം താരങ്ങളെ വിട്ട് നൽകുന്നത്. എന്നാൽ, ഇന്ത്യൻ താരങ്ങൾക്ക് വിദേശ ലീഗുകളിൽ കളിയ്ക്കാൻ അനുവാദം നൽകുന്ന പുതിയ ചർച്ചകൾ ബിസിസിഐ ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്.

ഇന്ത്യൻ പ്രിമീയർ ലീഗിൽ പല വിദേശ താരങ്ങളും കളിക്കാറുണ്ട്. എന്നാൽ ഇന്ത്യൻ താരങ്ങൾ മറ്റ് രാജ്യങ്ങളിൽ നടക്കുന്ന പ്രീമിയർ ലീഗുകളിൽ കളിക്കാറില്ല. കൗണ്ടി ക്രിക്കറ്റ് ലീഗുകളിലെ ടെസ്റ്റ് മാച്ചുകളിലേക്കും ഏകദിന മത്സരങ്ങളിലേക്കും മാത്രമാണ് ബിസിസിഐ ചില ചുരുക്കം താരങ്ങളെ വിട്ട് നൽകുന്നത്.

കൂടാതെ വിരമിച്ച താരങ്ങളെ ബിസിസിഐ മറ്റ് ലീഗുകളിൽ കളിക്കാൻ അനുവദിക്കാറുണ്ട്. യുവരാജ് സിംഗിനെ പോലുള്ള താരങ്ങൾ കാനഡ ടി20 ലീഗിൽ കളിച്ചതും ഈ നിയമത്തിലൂടെയാണ്. എന്നാൽ നിലവിലെ ഇന്ത്യൻ ടീമിലെ താരങ്ങളെ ബിസിസിഐ മറ്റ് ലീഗുകളിൽ കളിയ്ക്കാൻ അനുവദിക്കാറില്ല.

എന്നാൽ, ഇന്ത്യൻ താരങ്ങൾക്ക് വിദേശ ലീഗുകളിൽ കളിയ്ക്കാൻ അനുവാദം നൽകുന്ന പുതിയ ചർച്ചകൾ ബിസിസിഐ ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്. അതിനുള്ള പ്രധാന കാരണം സൗത്ത് ആഫ്രിക്കൻ സിഎസ്എ ടി20 ലീഗിൽ ഐപിഎൽ ഫ്രാഞ്ചൈസികൾ 6 ടീമുകൾ സ്വന്തമാക്കിയിട്ടുണ്ട്. സൗത്ത് ആഫ്രിക്കൻ ലീഗിൽ 6 ടീമുകൾ സ്വന്തമാക്കിയ ഫ്രാഞ്ചൈസികളാണ് ഇന്ത്യൻ താരങ്ങളെ സൗത്ത് ആഫ്രിക്കൻ ലീഗിലേക്ക് വിട്ട് നൽകണെമന്ന ആവശ്യം ബിസിസിഐയെ അറിയിച്ചിരിക്കുന്നത്.

ഇക്കാര്യത്തിൽ അടുത്ത വർഷത്തെ ബിസിസിഐ വാർഷിക യോഗത്തിൽ ചർച്ചകൾ നടക്കും. ഇന്ത്യൻ താരങ്ങളെ സൗത്ത് ആഫ്രിക്കൻ ലീഗിലേക്ക് വിട്ട് നൽകാൻ ഐപിഎൽ ഫ്രാഞ്ചൈസികളും സമ്മർദ്ദം ചെലുത്തിയാൽ ബിസിസിഐക്ക് ഇന്ത്യൻ താരങ്ങളെ സൗത്ത് ആഫ്രിക്കൻ ലീഗിൽ കളിയ്ക്കാൻ അനുവദിക്കക്കണ്ടി വരും.

വിരാട് കോഹ്ലി, രോഹിത് ശർമ്മ, ബുംറ തുടങ്ങിയ എലൈറ്റ് താരങ്ങൾക്ക് ബിസിസിഐ അനുവാദം നൽകില്ല എങ്കിലും സഞ്ജു സാംസൺ, രാഹുൽ ത്രിപാഠി, രാഹുൽ തേവാട്ടിയ തുടങ്ങിയ ഇന്ത്യൻ ടീമിൽ വലിയ അവസരങ്ങൾ ലഭിക്കാത്ത യുവതാരങ്ങൾക്ക് ബിസിസിഐ സൗത്ത് ആഫ്രിക്കൻ ലീഗിൽ കളിയ്ക്കാൻ അനുവാദം നൽകാൻ സാധ്യതയുണ്ട്.

യങ് സ്ട്രൈകർ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വരുന്നു..

ബ്ലാസ്റ്റേഴ്സിന്റെ വജ്രായുധം; ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ ഏറ്റവും മികച്ച താരം ഇദ്ദേഹമാണ്….