in

LOVELOVE LOLLOL OMGOMG CryCry AngryAngry

ബ്ലാസ്റ്റേഴ്സിന്റെ വജ്രായുധം; ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ ഏറ്റവും മികച്ച താരം ഇദ്ദേഹമാണ്….

അടുത്ത സീസണിലേക്കായി ബ്ലാസ്റ്റേഴ്‌സ് വിദേശതാരങ്ങളെയും ആഭ്യന്തര താരങ്ങളെയും ടീമിലെത്തിക്കുകയാണ്. നിലവിൽ രണ്ട് ഇന്ത്യൻ താരങ്ങളെയും 3 പുതിയ വിദേശ താരങ്ങളെയുമാണ് ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചത്. വരും ദിവസങ്ങളിൽ ഇനിയും മികച്ച താരങ്ങൾ ബ്ലാസ്റ്റേഴ്സിലെത്തുമെന്ന് തന്നെയാണ് പ്രതീക്ഷ.ഇത്തരത്തിൽ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ച പുതിയ താരങ്ങളിൽ ഏറ്റവും മികച്ച താരമാര് എന്ന ചോദ്യവും സാമൂഹ്യമാധ്യമങ്ങളിൽ ചൂട്പിടിക്കുകയാണ്..

അടുത്ത സീസണിലേക്കായി ബ്ലാസ്റ്റേഴ്‌സ് വിദേശതാരങ്ങളെയും ആഭ്യന്തര താരങ്ങളെയും ടീമിലെത്തിക്കുകയാണ്. നിലവിൽ രണ്ട് ഇന്ത്യൻ താരങ്ങളെയും 3 പുതിയ വിദേശ താരങ്ങളെയുമാണ് ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചത്. വരും ദിവസങ്ങളിൽ ഇനിയും മികച്ച താരങ്ങൾ ബ്ലാസ്റ്റേഴ്സിലെത്തുമെന്ന് തന്നെയാണ് പ്രതീക്ഷ.

ഇത്തരത്തിൽ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ച പുതിയ താരങ്ങളിൽ ഏറ്റവും മികച്ച താരമാര് എന്ന ചോദ്യവും സാമൂഹ്യമാധ്യമങ്ങളിൽ ചൂട്പിടിക്കുകയാണ്.പല ആരാധകരും ഈ വിഷയത്തിൽ തങ്ങളുടെ അഭിപ്രായമായി പറയുന്നത് ബ്ലാസ്റ്റേഴ്‌സ് ഇത്തവണ ടീമിലെത്തിച്ചതിൽ ഏറ്റവും മികച്ച താരം ഇവാൻ കലിയുഷ്‌നിയാണ് എന്നാണ്

ഉക്രൈനിയന് പ്രീമിയർ ഡിവിഷൻ ക്ലബായ ഓലക്‌സാൻഡ്രിയയിൽ നിന്ന് ലോൺ അടിസ്ഥാനത്തിലാണ് താരത്തെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചത്. ഫുട്ബോളിന് ഏറെ വളക്കൂറുള്ള യൂറോപ്യൻ രാജ്യത്തെ പ്രീമിയർ ഡിവിഷനിൽ നിന്നുമെത്തിയ താരം തന്നെയായിരിക്കും അടുത്ത സീസണിൽ മികച്ച താരമായി മാറുക എന്ന അഭിപ്രായമാണ് പല ആരാധകർക്കുമുള്ളത്.

കൂടാതെ താരത്തിന്റെ പ്രായം കേവലം 24 വയസ്സ് മാത്രമാണ്. ഏതൊരു താരത്തിൻെറയും നിർണായകമായ സമയമാണ് ഇത്. അതിനാൽ തന്നെ 24 കാരനായ ഒരു താരം ബ്ലാസ്റ്റേഴ്സിലെത്തുന്നത് ബ്ലാസ്റ്റേഴ്സിന് ഗുണകരമായി മാറും.

ഓലക്‌സാൻഡ്രിയ എന്ന ക്ലബ്ബിന്റെ ആദ്യ ഇലവനിലെ സാനിധ്യം തന്നെയാണ് ഇവാൻ. ഉക്രൈൻ- റഷ്യ പ്രശനം മൂലം ഉക്രൈനിലെ ഫുട്ബാൾ ലീഗുകൾക്ക് തടസ്സം നേരിട്ടത് കൊണ്ട് മാത്രമാണ്. ഓലക്‌സാൻഡ്രിയ എന്ന ക്ലബ് അവരുടെ പ്രധാന താരമായ ഇവാനിനെ ബ്ലാസ്റ്റേഴ്സിന് ലോൺ വ്യവസ്ഥയിൽ നൽകിയത്. അതിനാൽ തന്നെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ച മികച്ച താരമായാണ് ഇവാൻ കലിയുഷ്‌നിയുടെ സൈനിങ്‌ കാണുന്നത്.

സഞ്ജു സാംസൺ അടക്കമുള്ള താരങ്ങൾ വിദേശ ക്ലബ്ബുകളിലേക്ക്?; നിർണായക നീക്കത്തിന് സാധ്യത

ബ്ലാസ്റ്റേഴ്‌സ് വിട്ട യുവതാരത്തിന് നഷ്ടമായത് വൻ സുവർണാവസരം