in

LOLLOL LOVELOVE OMGOMG CryCry AngryAngry

ബ്ലാസ്റ്റേഴ്‌സ് വിട്ട യുവതാരത്തിന് നഷ്ടമായത് വൻ സുവർണാവസരം

ലണ്ടനിൽ വെച്ച് നടക്കുന്ന നെക്സ്റ്റ് ജൻ കപ്പിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് പ്രീമിയർ ലീഗ് ക്ലബ്ബുകളായ ടോട്ടൻഹാം, ക്രിസ്റ്റൽ പാലസ്, വെസ്റ്റ്ഹാം തുടങ്ങിയ ടീമുകളുടെ അണ്ടർ 18 ടീമിനോട് മത്സരിക്കുകയാണ്. കേരളാ ബ്ലാസ്റ്റേഴ്സിന്റെ യുവ ടീമിന് ലഭിക്കുന്ന ഏറ്റവും വലിയ സുവർണാവസരമായി ഇത് മാറുകയും ചെയ്തു. എന്നാൽ ബ്ലാസ്റ്റേഴ്‌സ് വിട്ടത് കൊണ്ട് ഈ സുവർണാവസരം നഷ്ടമായിരിക്കുകയാണ് ഒരു യുവതാരത്തിന്.

ലണ്ടനിൽ വെച്ച് നടക്കുന്ന നെക്സ്റ്റ് ജൻ കപ്പിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് പ്രീമിയർ ലീഗ് ക്ലബ്ബുകളായ ടോട്ടൻഹാം, ക്രിസ്റ്റൽ പാലസ്, വെസ്റ്റ്ഹാം തുടങ്ങിയ ടീമുകളുടെ അണ്ടർ 18 ടീമിനോട് മത്സരിക്കുകയാണ്. കേരളാ ബ്ലാസ്റ്റേഴ്സിന്റെ യുവ ടീമിന് ലഭിക്കുന്ന ഏറ്റവും വലിയ സുവർണാവസരമായി ഇത് മാറുകയും ചെയ്തു.

മത്സരഫലം എന്തായാലും ബ്ലാസ്റ്റേഴ്‌സിന്റെ യുവതാരങ്ങൾക്ക് പ്രീമിയർ ലീഗ് ക്ലബ്ബുകളുടെ അണ്ടർ 18 ടീമുകളോട് മത്സരിക്കുന്നത് മികച്ച മത്സരപരിചയത്തിന് ഉപകാരമാവും. എന്നാൽ ഈ സുവർണാവസരം നഷ്ടപ്പെടുത്തിയ ഒരു താരമാണ് ബ്ലാസ്റ്റേഴ്‌സ് വിട്ട വിൻസി ബാരറ്റോ.

നെക്സ്റ്റ് ജൻ കപ്പിന്റെ ഇന്ത്യയിൽ നടന്ന ആദ്യ റൌണ്ട് മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിനായി കളിക്കുകയും ഗോളുകൾ നേടുകയും ചെയ്ത താരമാണ് വിൻസി ബറേറ്റോ. എന്നാൽ താരം ബ്ലാസ്റ്റേഴ്സിനോട് റീലിസ് ആവശ്യപ്പെട്ട് ചെന്നൈയിൻ എഫ്സിയിലേക്ക് പോയതോടെ താരത്തെ ലണ്ടനിൽ വെച്ച് നടക്കുന്ന നെക്സ്റ്റ് ജെൻ കപ്പിലെ സ്‌ക്വാഡിൽ നിന്ന് ഒഴിവാക്കേണ്ടി വന്നു.

ഹോർമിപാം, ജീക്സൺ സിംഗ്, ആയുഷ് അധികാരി, ബിജോയ് തുടഗിയ താരങ്ങൾ നെക്സ്റ്റ് ജെൻ കപിൽ പ്രീമിയർ ലീഗ് ക്ലബ്ബുകളുടെ അണ്ടർ 18 ടീമിനോട് മത്സരിക്കുമ്പോൾ ക്ലബ് വിട്ടത് കൊണ്ട് മാത്രം വിൻസി ബരറ്റോയ്ക്ക് ആ അവസരം നഷ്ടമായിരിക്കുകയാണ്.

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി 17 മത്സരങ്ങൾ കളിച്ച വിൻസി കൊടുത്താൽ പ്ലെയിങ് ടൈം ആവശ്യപ്പെട്ടാണ് ബ്ലാസ്റ്റേഴ്സിൽ നിന്നും റിലീസ് വാങ്ങി ചെന്നെയിൻ എഫ്സിയിലേക്ക് പോയത്.

ബ്ലാസ്റ്റേഴ്സിന്റെ വജ്രായുധം; ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ ഏറ്റവും മികച്ച താരം ഇദ്ദേഹമാണ്….

രണ്ട് മലയാളി താരങ്ങൾ ഈസ്റ്റ് ബംഗാളിലേക്ക്