ലോക ഫുട്ബോളിൽ ആറാടുക തന്നെയാണ് ഇംഗ്ലീഷ് ക്ലബ്ബുകൾ. നിലവിൽ ഏറ്റവും മൂല്യമുള്ള ആദ്യ 10 ടീമുകളിൽ ആറും ഇംഗ്ലീഷ് ക്ലബ്ബുകളാണ്.
ഫുട്ബാൾട്രാൻസ്ഫെർസ്.കോമിന്റെ മൂല്യനിർണ്ണയം അനുസരിച്ച് ഏറ്റവും മൂല്യവത്തായ ടീമായി പ്രീമിയർ ലീഗ് രാജാക്കന്മാരായ മാഞ്ചസ്റ്റർ സിറ്റിയാണ്, 966മില്യൺനാണ് ഇപ്പോൾ ടീമിന്റെ മൂല്യം.
മറ്റ് ഇംഗ്ലീഷ് ക്ലബ്ബുകളായ ലിവർപൂളിന് 852 മില്യണും, ചെൽസിക് 787 മില്യണും, മാഞ്ചസ്റ്റർ യുനൈറ്റഡിന് 727 മില്യണും, ടോട്ടൻഹാമിന് 705 മില്യണും ആർസനലിന് 654 മില്യണുമാണ് ഇപ്പോളത്തെ മൂല്യം.
ജർമ്മൻ വമ്പന്മാരായ ബയേൺ മ്യൂണിച്ചിന്റെ മൂല്യം 822 മില്യൺനാണ്. ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയൽ മാഡ്രിഡിന് 734 മില്യണും ബാഴ്‌സലോണക് 681 മില്യണുമാണ് നിലവിലെ മൂല്യം.